റോഡുപണി അർധരാത്രിയിലും തകൃതിയായി നടക്കുന്നു; ​ഗുണനിലവാരം ഉറപ്പുവരുത്താൻ കാവൽ നിന്നത് വളയിട്ടകൈകൾ

റോഡുപണി അർധരാത്രിയിലും തകൃതിയായി നടക്കുന്നു; ​ഗുണനിലവാരം ഉറപ്പുവരുത്താൻ കാവൽ നിന്നത് വളയിട്ടകൈകൾ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: റോഡുപണി അർധരാത്രിയിലും തകൃതിയായി നടക്കുന്നു. ഗുണനിലവാരം ഉറപ്പുവരുത്താൻ കാവൽ നിന്നത് വളയിട്ടകൈകൾ.

ഏറ്റുമാനൂർ മുതൽ കോട്ടയം വരെയുള്ള എംസി റോഡിൻ്റെ അറ്റകുറ്റപ്പണികളുടെ രാത്രിജോലിക്കിടയിലാണ് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശ്രദ്ധേയമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത കുരുക്ക് ഒഴിവാക്കാനായാണ് രാത്രിയിൽ ജോലി ക്രമീകരിച്ചത്. റോഡ്സ് മെയിൻ്റനൻസ് സബ്ഡിവിഷൻ അസിസ്റ്റൻ്റ് എൻജിനീയർ പുഷ്പജ.എസ്‌, ഓവർസീയർ ലോഷ്യ.റ്റി.എന്നിവരുടെ നാലു ദിവസത്തെ മേൽനോട്ടത്തിലാണ് രാത്രി പ്രവൃത്തി പൂർത്തീകരിച്ചത്.

വനിതാ ഉദ്യോഗസ്ഥരുടെ മേൽനോട്ടം രാത്രി യാത്രക്കാരിൽ കൗതുകം ഉളവാക്കി. ചിലർ വാഹനം നിർത്തി അഭിനന്ദിക്കാനും മറന്നില്ല.

രാവിലെ ഓഫിസ് സമയത്ത് ജോലിക്ക് പ്രവേശിക്കുകയും ക്ലോക്കിൽ നോക്കി ജോലി ചെയ്ത് സമയത്ത് ഇറങ്ങുകയും ചെയ്യുന്ന ചില സർക്കാർ ഉദ്യോ​ഗസ്ഥരിൽ നിന്നും വ്യത്യസ്തരാകുകയാണ് റോഡ്സ് മെയിൻ്റനൻസ് വിഭാ​ഗത്തിലെ വനിതാ ഉദ്യോ​ഗസ്ഥർ.