സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; സിപിഐഎം സമ്മേളനത്തിനെതിരെ ഹൈക്കോടതി

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍; സിപിഐഎം സമ്മേളനത്തിനെതിരെ ഹൈക്കോടതി

സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍. സിപിഐഎം സംസ്ഥാന സമ്മേളനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുന്നുവെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരായ കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കണമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം സംബന്ധിച്ച് തിങ്കളാഴ്ച ഒരു ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ഫൂട്ട്പാത്തില്‍ അടക്കം കൊടിതോരണങ്ങള്‍ കെട്ടിയിട്ടുണ്ട്. ഇതിലാണ് കോടതിയുടെ വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുട്പാത്തുകളിലും പാതയോരങ്ങളിലും സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് കൊടികള്‍ സ്ഥാപിച്ചതിനെതിരെ നടപടി വേണം. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ ചട്ടവിരുദ്ധമായി അനുമതി നല്‍കിയ കൊച്ചി കോർപറേഷൻറെ നടപടിയെ കുറ്റപ്പെടുത്തിയ കോടതി കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാനും കോര്‍പറേഷനോടും നിര്‍ദേശിച്ചു.

രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ എന്തും ആകാമോ എന്ന് കോടതി ചോദിച്ചു. പാര്‍ട്ടി ഇത്തരത്തില്‍ നിയമലംഘനം നടത്തുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. ഇതാണോ നാം മുന്നോട്ടുവെക്കുന്ന, അഭിമാനിക്കുന്ന നിയമവ്യവസ്ഥയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു.