ആദിവാസി വിഭാഗങ്ങൾക്ക്  പട്ടയം നൽകുന്നതിൽ വീഴ്ച;ഇടുക്കി തഹസിൽദാർ വിൻസൻറ് ജോസഫിനെ  സസ്പെൻഡ് ചെയ്തു

ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നതിൽ വീഴ്ച;ഇടുക്കി തഹസിൽദാർ വിൻസൻറ് ജോസഫിനെ സസ്പെൻഡ് ചെയ്തു

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നതിലുളള വീഴ്ച.ഇടുക്കി തഹസിൽദാർ വിൻസൻറ് ജോസഫിനെ സസ്പെൻഡ് ചെയ്തു.

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ 12, 13, 18 വാർഡുകളിലെ ആദിവാസികളായ ഭൂരഹിതർക്ക് പട്ടയം നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇടുക്കി തഹസിൽദാരെ സസ്‌പെൻഡ് ചെയ്തത്.

ആദിവാസി ജനവിഭാഗത്തിന്റെ നിരന്തര പരാതിയെ തുടർന്ന് റവന്യൂ മന്ത്രി സർക്കാർതലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വീഴ്ചകൾ കണ്ടെത്തുയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിൻസൻറ് ജോസഫിനെതിരെ നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി താലൂക്കിൽ ഇതിൽ ഭൂമി പതിച്ചു നൽകുന്നതിനായി അസൈനബിൾ ലാൻഡ് ലിസ്റ്റ് നാളിതുവരെ തയ്യാറാക്കി ജില്ലാകളക്ടറുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചിട്ടില്ല.

പട്ടയ അപേക്ഷകൾ ലഭിച്ചശേഷം ഇഷ്ട ക്കാരുടെ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി അസൈനബിൾ ലാന്റ് ലിസ്റ്റ് തയ്യാറാക്കി.
ഒരു വ്യക്തിക്ക് ഒന്നിൽകൂടുതൽ പട്ടയം അനുവദിക്കുന്നു. സർവെയർ മാർ തങ്ങളുടെ ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്നു സ്കെച്ച് തയ്യാറാക്കി അപേക്ഷ സ്വീകരിക്കുന്നു.

അപേക്ഷകൾ തീർപ്പാക്കുന്നതിന് സീനിയോറിറ്റി ഒരു മാനദണ്ഡമാക്കുന്നില്ല.താലൂക്ക് ഓഫീസിൽ പട്ടയം അനുവദിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറായ പി എസ് എം എസിലൂടെ യും അല്ലാതെയും പട്ടയം അനുവദിക്കുന്നു ഇതുമൂലം ഇഷ്ടക്കാർക്ക് ക്രമവിരുദ്ധമായി പട്ടയം അനുഭവിക്കാൻ കഴിയുന്നു.

അനർഹരായ ആളുകൾക്ക് പട്ടയ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ പരിശോധിക്കാതെ പട്ടയം നൽകുന്നു.ഒരേസമയം ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവിനും വേറെ പട്ടയങ്ങൾ അനുവദിക്കുന്നു തുടങ്ങി 19 അധികം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആണ് നടപടി എടുത്തിരിക്കുന്നത്.

അതേസമയം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പട്ടയ നടപടികൾ വൈകുന്നതിനുകാരണമായതെന്ന് വിൻസന്റ് ജോസഫ് പറഞ്ഞു. താലൂക്ക് ഓഫീസിൽ നിലവിലുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പതിനായിരക്കണക്കിന് പട്ടയം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിൽ താലൂക് ഓഫീസിലെ മറ്റ് ജോലികളുടെ ഇടയിൽ തന്നെയാണ് പട്ടയം നടപടികളുമായി മുന്നോട്ടു പോയത്. ന്യായമായ അർഹരായവരെ കണ്ടെത്തി എല്ലാവർക്കും പട്ടയം കൊടുക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.നാട്ടുകാർക്ക് ഏറെ സുപരിചിതനായ ഒരു വ്യക്തിയായിരുന്നു വിൻസെന്റ് ജോസഫ്.