video
play-sharp-fill

ദേശീയപാത ഉപരോധിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചു; പ്രതികരിച്ച നടന്‍ ജോജുവിൻ്റെ കാര്‍ തല്ലിത്തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ജോജുവിനെതിരെ കേസെടുക്കാൻ തീരുമാനം; ​നടൻ്റെ മാളയിലെ വീടിന് മുന്നില്‍ സുരക്ഷ

സ്വന്തം ലേഖിക കൊച്ചി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ദേശീയപാത ഉപരോധിച്ച്‌ ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്‍ ജോജു ജോര്‍ജിൻ്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അതേസമയം വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതിയില്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം ജോജുവിനെതിരെ കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം. ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടനുമായുള്ള സംഘര്‍ഷത്തിൻ്റെ വീഡിയോ പരിശോധിക്കുമെന്ന് നേരത്തെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ അറിയിച്ചിരുന്നു. ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിലാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് പ്രതിഷേധിച്ച […]

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസ്; പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്

സ്വന്തം ലേഖകൻ പാലാ: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. സെപ്തംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമൂലം മുസ്‌ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ്; 78 മരണങ്ങള്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213; രോഗമുക്തി നേടിയവര്‍ 7325

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവ78 മരണങ്ങനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ […]

കോട്ടയം ജില്ലയിൽ 228 പേർക്ക് കോവിഡ്; 502 പേർക്കു രോഗമുക്തി;ജില്ലയിൽ 24064 പേർ ക്വാറന്റയിനിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 228 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 224 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ നാലു പേർ രോഗബാധിതരായി. 502 പേർ രോഗമുക്തരായി. 2371 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 96 പുരുഷൻമാരും 111 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 47 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5962 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,22,995 പേർ കോവിഡ് ബാധിതരായി. 3,15,014 പേർ രോഗമുക്തി നേടി. […]

നടൻ ജോജു ജോര്‍ജ് മാപ്പ് പറയണം; ജോജുവിൻ്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്‌; പൊലീസ് തടഞ്ഞു; സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തൃശൂര്‍: ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജോജു ജോര്‍ജിൻ്റെ വീട്ടിലേയ്ക്ക് മാര്‍ച്ച്‌ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിൻ്റെ തൃശൂര്‍ മാള വലിയപറമ്പിലെ വീട്ടിലേയ്ക്കാണ് മാര്‍ച്ച്‌ നടത്തിയത്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌ നടന്നത്. അതേസമയം മാള പൊലീസിൻ്റെയും ഇരിങ്ങാലക്കുട പൊലീസിൻ്റെയും നേതൃത്വത്തില്‍ സമരക്കാരെ തടഞ്ഞു. ജോജുവിൻ്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ വീടിൻ്റെ ഒന്നര കിലോമീറ്റര്‍ അകലെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരക്കാര്‍ ബാരിക്കേഡിലേക്ക് ഇടിച്ചുകയറി അത് മറിച്ചിടാന്‍ ശ്രമിച്ചു. അതേസമയം […]

മെഡിക്കല്‍ കോളേജിലെ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മെഡിക്കല്‍ പി ജി അസോസിയേഷന്‍; അവസ്ഥകള്‍ നേരത്തെ തന്നെ മന്ത്രിയെ അറിയിച്ചിരുന്നു; ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം അവസ്ഥകള്‍ കാണേണ്ടി വരുമെന്ന് അസോസിയേഷന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ മിന്നല്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മെഡിക്കല്‍ പി ജി അസോസിയേഷന്‍. ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇപ്പോഴത്തെ മന്ത്രിയുടെ നടപടി മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണെന്ന് പി ജി അസോസിയേഷന്‍ വിമര്‍ശിച്ചു. ഇവ പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ കണ്ട് അമ്പരക്കേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവില്‍ മതിയായ ജീവനക്കാരില്ല, ഉള്ളവര്‍ക്ക് ജോലി ഭാരം അധികമാണെന്നും പി ജി അസോസിയേഷന്‍ […]

നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കാണണം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം; ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

സ്വന്തം ലേഖിക കൊച്ചി: ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് കേരള ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത കേസുകളുടെ സ്ഥിതി എന്താണെന്ന് കോടതി ചോദിച്ചു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു.

അന്നമ്മ നിര്യാതയായി

മീനച്ചിൽ: നെല്ലിക്കൽ എൻ. ജെ തോമസിൻ്റെ(അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ 11, ചൊവ്വാഴ്ച (02/11/2021)മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെൻ്റ് ആൻ്റണിസ് പള്ളി സെമിത്തേരിയിൽ. പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം. മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ്‌ സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ : , സെൽമി കുളത്തിനാൽ എലിവാലി,ബെന്നി […]

നടൻ ജോജു ജോർജിന്റെ വികാരത്തെ മാനിക്കുന്നു; പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസ് പ്രതികരിക്കും: ഹൈബി ഈഡൻ

സ്വന്തം ലേഖകൻ കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോൺഗ്രസ് എംപി ഹൈബി ഈഡൻ. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ വികാരത്തെ പരിപൂർണമായി ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുന്നു. ജോജുവിന്റെ മൗലികമായ അവകാശമാണ് പ്രതികരിക്കുക എന്നത്. അതിൽ കുറ്റം പറയാനില്ല. പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസ് പ്രതികരിക്കും. ഇവിടെ പിണറായി വിജയനും പാർട്ടിയും […]

മതവിദ്വേഷം പടർത്തുന്ന വാർത്ത നൽകി; യൂട്യൂബ് ചാനൽ ഉടമയും അവതാരകയും കോട്ടയത്ത് അറസ്റ്റിൽ; അറസ്റ്റ് രേഖപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: മതവിദ്വേഷം പടർത്തുന്ന തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനൽ ഉടമയും അവതാകരയും അറസ്റ്റിൽ. ഉടമയായ രഞ്ജിത് ടി എബ്രഹാം, അവതാര ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാതിയിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.അതേതുടർന്ന് തിരുവല്ല എസ്എച്ച്ഒ പിഎസ് വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത […]