play-sharp-fill
നടൻ ജോജു ജോർജിന്റെ വികാരത്തെ മാനിക്കുന്നു;  പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസ് പ്രതികരിക്കും:  ഹൈബി ഈഡൻ

നടൻ ജോജു ജോർജിന്റെ വികാരത്തെ മാനിക്കുന്നു; പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസ് പ്രതികരിക്കും: ഹൈബി ഈഡൻ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോൺഗ്രസ് എംപി ഹൈബി ഈഡൻ.

ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോജുവിന്റെ വികാരത്തെ പരിപൂർണമായി ബഹുമാനിക്കുകയും മാനിക്കുകയും ചെയ്യുന്നു. ജോജുവിന്റെ മൗലികമായ അവകാശമാണ് പ്രതികരിക്കുക എന്നത്. അതിൽ കുറ്റം പറയാനില്ല.

പക്ഷേ ഇങ്ങനെയൊരു ദേശീയ വിഷയത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടിയായ കോൺഗ്രസ് പ്രതികരിക്കും. ഇവിടെ പിണറായി വിജയനും പാർട്ടിയും പുലർത്തുന്ന മൗനം കുറ്റകരമാണ് എന്നും ഹൈബി ഈഡൻ പറഞ്ഞു.

“പെട്രോൾ ഡീസൽ വില 110 രൂപ കടന്നിരിക്കുകയാണ്. ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട പ്രസ്‌ഥാനം എന്ന രീതിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമരം ചെയ്യുന്നത്. ജനങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതിൽ ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയൊരു പ്രതിഷേധം നടത്തണമെന്ന് ഞങ്ങളും വിചാരിച്ചില്ല. ഇതിന് മുമ്പും ചെറിയ പ്രതിഷേധം ഞങ്ങൾ നടത്തിയിരുന്നു. സൗജന്യമായി പെട്രോൾ അടിച്ചുകൊടുത്ത് പ്രതിഷേധം നടത്തിയിരുന്നു,”- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വഴി തടയൽ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ, ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നും ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു.