ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ചു; പരിക്കേറ്റയാൾ എട്ട് മണിക്കൂറിന് ശേഷം മരിച്ചു; അപകടം നടന്നത് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ചു. 8 മണിക്കൂറിന് ശേഷം അപകടത്തിൽപ്പെട്ടയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെയാണ് സംഭവം നടന്നത്. രാത്രി 12ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ആളാണ് മരിച്ചത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി. 12.40ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി. ഫയർഫോഴ്സത്തി ആശുപത്രിയിലാക്കിയത് രാവിലെ 8.30ന്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിരമ്പുഴ സ്വദേശിയെന്നാണ് സൂചന.

മോഷ്ടിച്ച പച്ചവാഴക്കുലകളിൽ മഞ്ഞ പെയിന്റ് അടിച്ച്‌ പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിൽപന; രണ്ട് പേരെ പൊലീസ് പിടികൂടി; ഏഴ് മാസത്തിനിടെ മോഷ്ടിച്ചത് 98000 രൂപയുടെ വാഴകുലകൾ

സ്വന്തം ലേഖിക ഇടുക്കി: 200 പച്ചവാഴക്കുലകള്‍ മോഷ്ടിച്ച്‌ അവയില്‍ മഞ്ഞ പെയിന്റ് അടിച്ച്‌ പഴുത്ത വാഴക്കുലകളെന്ന് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ ഏബ്രഹാം വര്‍ഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് കമ്പംമേട് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്റെ കമ്പംമേടുള്ള വാഴത്തോപ്പില്‍ നിന്നുമാണ് എല്ലാ വാഴക്കുലകളും മോഷ്ടിച്ചത്. ഏഴു മാസത്തോളമായി പ്രതികള്‍ ഇവിടെനിന്നും സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നെന്നും ഏകദേശം 98000 രൂപ വിലവരുന്ന വാഴക്കുലകള്‍ ഇതിനോടകം കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. പോള്‍സന്റെ […]

കോട്ടയത്തെ 17 ഗ്രാമപഞ്ചായത്തുകൾ ഒ.ഡി.എഫ്. പ്ലസ് പദവിയിലേക്ക്; പ്രഖ്യാപനം ഒക്ടോബർ രണ്ടിന്

സ്വന്തം ലേഖിക കോട്ടയം: ഗ്രാമീണമേഖലയിൽ കൂടുതൽ ഖര-ദ്രവ്യ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ഒരുക്കി പ്രദേശത്തെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റിയതിന് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകൾക്ക് ഒ.ഡി.എഫ്. പ്ലസ് പദവി. പൂഞ്ഞാർ, ആർപ്പൂക്കര, അയ്മനം, കടുത്തുരുത്തി, പാറത്തോട്, മുത്തോലി, വാകത്താനം, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പുതുപ്പള്ളി, കിടങ്ങൂർ, കുറവിലങ്ങാട്, വെച്ചൂർ, വാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആദ്യഘട്ടത്തിൽ ഒ.ഡി.എഫ് പ്ലസ് പദവിക്ക് അർഹത നേടിയത്. ഒക്‌ടോബർ രണ്ടിന് തദ്ദേശസ്വയംഭരണസ്ഥാപന തലത്തിൽ പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായത്തുകൾ ഭരണസമിതിയോഗം ചേർന്ന് പ്രമേയം പാസാക്കിയാണ് വില്ലേജ് അടിസ്ഥാനമാക്കി പ്രഖ്യാപനം നടത്തുക. ജില്ലയിലെ […]

രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നു മുതല്‍ നിലവില്‍ വരും; ആദ്യഘട്ടത്തിൽ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് നിരോധനം; നിയമലംഘനത്തിന് പിഴ 50,000 രൂപ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്ത്‌ പ്ളാസ്റ്റിക്‌ നിരോധനം ഇന്നു മുതല്‍ നിലവില്‍ വരും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍, 60 ഗ്രാം പെര്‍ സ്ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലായ് ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കും. ഇതിന്റെ ആദ്യഘട്ടമാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്. ഡിസംബര്‍ 31 മുതലാണ് രണ്ടാംഘട്ടം. ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള കാരിബാഗ് രാജ്യത്ത് അനുവദിക്കില്ല. ആദ്യതവണ നിയമലംഘനത്തിന് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് […]

കോട്ടയത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു; മരിച്ചത് ആയാംകുടി സ്വദേശി ചന്ദ്രന്‍

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69) ആണ് മരിച്ചത്. സെപ്തംബര്‍ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടില്‍ ക്രൂരമായ കൊലപാതകം നടന്നത്. അന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. അന്ന് തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി 8.30 നാണ് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ചന്ദ്രനും മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ചന്ദ്രന്‍ ഭാര്യ രത്നമ്മയെ […]

മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ്; കോട്ടയത്തെ പ്രമുഖ ഡോക്ടറും കുടുക്കിലേക്കെന്ന് സൂചന; ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും വിവാദനായകനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയും

സ്വന്തം ലേഖകൻ കോട്ടയം: മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് പുറത്ത് വന്നതോടെ കോട്ടയത്തെ പ്രമുഖ ഡോക്ടറും കുടുക്കിലേക്കെന്ന് സൂചന മോൻസൺ മാവുങ്കലിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കോട്ടയത്തെ ഡോക്ടർ. ഒരു വർഷം മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് മോൻസണും ഭാര്യയും മോൻസൻ്റെ തട്ടിപ്പ് പുറത്ത് വന്നതോടെ വിവാദനായകനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയുമാണ്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. ചേര്‍ത്തല സ്വദേശി മോന്‍സൺ മാവുങ്കല്‍ അറസ്റ്റിലായതോടെ പുരാവസ്തു ശേഖരവുമായി […]

പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം; പ്രതി ഇടുക്കി വാഴവര പള്ളി നിരപ്പേൽ സ്വദേശി കല്ലുവച്ചേൽ സാബു ഒളിവിൽ തന്നെ; ഉടൻ പിടികൂടുമെന്ന് കട്ടപ്പന പൊലീസ്

വാഴവര: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതിയെ പിടിക്കാനുള്ള നീക്കം ഊർജ്ജിതമാക്കിയതായി കട്ടപ്പന പൊലീസ്. ഇടുക്കി വാഴവര പള്ളി നിരപ്പേൽ സ്വദേശിയും റേഷൻകടയുടമയുമായ കല്ലുവച്ചേൽ സാബുവാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ ഓണത്തിൻ്റെ ആഴ്ചയിലാണ് സംഭവം. തിരുവനന്തപുരത്ത് മൂത്ത കുട്ടിയുടെ ചികിത്സാ ആവശ്യത്തിനായി മാതാപിതാക്കൾ പോയ സമയത്താണ് പ്രതി വീട്ടിലെത്തി ഇളയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അപ്പൻ്റെ സഹോദരി മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കട്ടപ്പന പോലീസ് കേസെടുത്തെങ്കിലും രണ്ട് മാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഹൈക്കോടതിയിൽ […]

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാരിന്റെ അനുമതി

സ്വന്തം ലേഖിക ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് സര്‍ക്കാരിന്റെ അനുമതി. നെടുങ്കണ്ടം സ്റ്റേഷനിൽ സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എ.സാബു, എ.എസ്.ഐ സി.ബി. റെജിമോന്‍, സി.പി.ഒമാരായ എസ്.നിയാസ്, സജീവ് ആന്റണി,ജിതിന്‍ കെ. ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് കെ.എം.ജെയിംസ്, അസി. സബ് ഇന്‍സ്പെക്ടര്‍ റോയ് പി. വര്‍ഗ്ഗീസ്, സീനിയര്‍ സി.പി.ഒ ബിജു ലൂക്കോസ്, വനിതാ സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി. പ്രധാന പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.

മോൻസണെ കുടുക്കിയത് മനോജ് എബ്രാഹാം എന്ന് സൂചന; മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയം; പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മനോജ് എബ്രാഹാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോൻസണെ കുടുക്കിയത് അഡീഷണൽ ഡിജിപി മനോജ് എബ്രാഹാം. മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും മോൻസൻ്റെ വീട് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയത്തിന് പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മോൻസണെ കുടുക്കുകയായിരുന്നു മനോജ് എബ്രാഹാം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ അതീവ രഹസ്യമായി അതിവേഗ ഇടപെടൽ നടത്തുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നത് 20 കോടിയോളം രൂപയുടെ തട്ടിപ്പുകളാണെങ്കിലും അതിലും കൂടുതല്‍ തുക […]

കോട്ടയം നിലമ്പൂർ പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

സ്വന്തം ലേഖിക കോട്ടയം: കോ​ട്ട​യ​ത്തു​നി​ന്ന്​ നി​ല​മ്പൂ​രി​ലേ​ക്കും തി​രി​ച്ചും പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ്​ ര​ണ്ട്​ ട്രെ​യി​നു​ക​ളി​ലും. കോ​ട്ട​യ​ത്ത്​ നി​ന്ന്​ രാ​വി​ലെ 5.15ന്​ ​പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ർ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (06326) ഉ​ച്ച​ക്ക്​ 11.45ന്​ ​നി​ല​മ്പൂ​രി​ലെ​ത്തും. ആകെ പ​ത്ത്​ ​ കോച്ചു​ക​ൾ. ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ ഇൗ ​ട്രെ​യി​ൻ ഓടി​ത്തു​ട​ങ്ങും. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 3.10ന്​ ​തി​രി​ക്കു​ന്ന നി​ല​മ്പൂ​ർ-​കോ​ട്ട​യം (06325) പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ രാ​ത്രി 10.15ന്​ ​കോ​ട്ട​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ മു​ത​ലാ​ണ്​ ഈ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ​ത്ത്​ കോ​ച്ചു​ക​ളും ര​ണ്ട്​ ല​ഗേ​ജ്​ കം […]