Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിലുപേക്ഷിച്ചു.

8 മണിക്കൂറിന് ശേഷം അപകടത്തിൽപ്പെട്ടയാൾ മരിച്ചു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ആളാണ് മരിച്ചത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി. 12.40ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി.

ഫയർഫോഴ്സത്തി ആശുപത്രിയിലാക്കിയത് രാവിലെ 8.30ന്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിരമ്പുഴ സ്വദേശിയെന്നാണ് സൂചന.