മോൻസണുമായി അടുത്ത ബന്ധമുള്ള പൊലിസ് ഉന്നതന് കോടികളുടെ സ്വത്ത്; ക്വാറിയും റിസോർട്ടുമടക്കം വൻ സമ്പത്ത്; വിജിലൻസ് അന്വേഷണം അട്ടിമറിച്ചതാര്?

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്‌തു വ്യാപാരി ചമഞ്ഞ്‌ കോടികളുടെ തട്ടിപ്പ്‌ നടത്തിയ മോന്‍സണുമായി അടുത്തബന്ധമുളള പോലീസ്‌ ഉന്നതന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി കോടികളുടെ ബിനാമി നിക്ഷേപമുണ്ടെന്ന്‌ വിജിലന്‍സ്‌. ഇക്കാര്യം പോലീസ്‌ ആസ്‌ഥാനത്ത്‌ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ വെളിച്ചം കണ്ടില്ല. വിജിലന്‍സ്‌ മേധാവി തന്നെ ഇക്കാര്യം പോലീസ്‌ ഉന്നതരെ നേരിട്ട്‌ അറിയിച്ചതായാണ്‌ സൂചന. എന്നാല്‍, സര്‍വീസില്‍നിന്ന്‌ ഉടന്‍ വിരമിക്കുന്ന ആളായതുകൊണ്ട്‌ കൂടുതല്‍ അന്വേഷണം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നാല്‌ റിസോര്‍ട്ടുകളില്‍ ഇടനിലക്കാര്‍ മുഖേന കോടിക്കണക്കിന്‌ രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും സംസ്‌ഥാനത്തെ മൂന്നു ജില്ലകളില്‍ ബിനാമികളിലൂടെ തന്നെ ക്വാറി ബിസിനസില്‍ […]

ഐ.ജി മുതൽ സി.ഐ വരെ; മോൻസണ് തണക്കിയവർ സുഖവാസത്തിൽ; തട്ടിപ്പുകാരനെ വഴിവിട്ട് സഹായിച്ചവർ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് ഒത്താശ ചെയ്ത ഐ ജി മുതൽ സി ഐ വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാ‌ര്‍. ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണ്‍, മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, സി.ഐ ശ്രീകുമാര്‍, കൊച്ചിയിലെ അസി.കമ്മിഷണര്‍ ലാൽജി, ആലപ്പുഴയിലെ ചില ഡിവൈ.എസ്.പിമാര്‍ എന്നിങ്ങനെ ഒരു ഡസനോളം പൊലീസുദ്യോഗസ്ഥര്‍ മോന്‍സണുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂടുതല്‍ ഇടപാടുകള്‍ കണ്ടെത്താനുള്ള ഇന്റലിജന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടരുന്ന ആരോപണവിധേയരെ അന്വേഷണവിധേയമായി […]

ഞെട്ടിവിറച്ച് കേരളം ; പൊലീസും നാട്ടുകാരും നോക്കി നിൽക്കേ അമ്മയുടെ കഴുത്തറുത്തു; വീടിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ

സ്വന്തം ലേഖകൻ മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് തീയിട്ടയാള്‍ അമ്മയുടെ കഴുത്തറത്തതിന് ശേഷം സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച വൈകിട്ട് കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം. ഈരേഴ വടക്ക് നാമ്പോഴില്‍ സുരേഷ്‌കുമാര്‍ (52) ആണ് അമ്മ രുഗ്മിണിയമ്മ(81) യെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്. രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പത്തിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണ്. സുരേഷ്‌കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുളളതല്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്ന് […]

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 4,56,952 പേർ ഇപ്പോഴും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 886 പേർക്ക് കോവിഡ്; 1240 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 886 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 868 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 18 പേർ രോഗബാധിതരായി. 1240 പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 385 പുരുഷൻമാരും 390 സ്ത്രീകളും 111 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 162 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5901 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 299759 പേർ കോവിഡ് ബാധിതരായി. 291319 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ […]

ഈരാറ്റുപേട്ടയെ ആശങ്കയിലാഴ്ത്തി യുവാവ് മൊബൈല്‍ ടവറില്‍; നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: നാടിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി യുവാവ്. പൂഞ്ഞാര്‍ സ്വദേശി മുകളേല്‍ ബാബുവിന്റെ മകന്‍ ബിജു (36) ആണ് ടവറിനു മുകളില്‍ കയറിയത്. ഈരാറ്റുപേട്ട കെഎസ്ഇബി ഓഫീസിനു സമീപമുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളിലാണ് യുവാവ് യാതൊരു സുരക്ഷാ ഉപകരണവും കൂടാതെ കയറിയത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് യുവാവിനെ ടവറില്‍ കയറുന്നതായി കണ്ടെത്തിയത്. അപ്പോഴേക്കും യുവാവ് ടവറിന്റെ പാതി ഉയരം പിന്നിട്ടിരുന്നു. വിവരമറിഞ്ഞ് ഈരാറ്റുപേട്ട പോലീസും അഗ്നിശമന സേനയുമടക്കമുള്ളവര്‍ സ്ഥലത്തെത്തി. എന്നാല്‍ ഇതോടെ യുവാവ് ഏറ്റവും ഉയരത്തിലേക്കു കയറുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളം ഏറ്റവും ഉയരത്തില്‍ […]

പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം;ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് നേരെ ഡീസൽ പന്തം എറിഞ്ഞു; വിഷം കഴിച്ച പ്രതിയും ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം . പോത്തൻകോട് കാവുവിളയിലാണ് സംഭവം. സംഭവത്തിന് ശേഷം വിഷം കഴിച്ച പ്രതി സിബിൻ ലാലിനെ പൊലീസ് കാവലിൽ ആശുപത്രിയിലാക്കി. അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തയ്യൽ പഠിക്കാനെത്തിയ യുവതിയെയാണ് ഭർത്യ സഹോദരനായ സിബിൻ ലാൽ കൊലപ്പടുത്താൻ ശ്രമിച്ചത്. യുവതി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ പ്രതി ഡീസൽ ഒഴിച്ച് കത്തിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതക ശ്രമം. […]

ഹൈക്കോടതി ഇടപെട്ടിട്ടും രക്ഷയില്ല; കോട്ടയം കുമാരനെല്ലൂരിൽ വീടിൻ്റെ വാർക്ക പണി തടഞ്ഞ് ഐഎൻടിയുസി തൊഴിലാളികൾ ; പണി തങ്ങൾക്ക് തന്നില്ലങ്കിൽ വാർക്കയുടെ തൂണുകൾ ഇളക്കി മാറ്റുമെന്ന് ഭീഷണിയും

സ്വന്തം ലേഖകൻ കോട്ടയം: ഹൈക്കോടതി ഇടപെട്ടിട്ടും രക്ഷയില്ല . കോട്ടയം കുമാരനെല്ലൂരിൽ വീടിൻ്റെ വാർക്ക പണി തടഞ്ഞ് ഐഎൻടിയുസി തൊഴിലാളികൾ . യൂണിയൻ തൊഴിലാളികളെ കൊണ്ട് വാർക്കപണി ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമസ്ഥന് കഴിഞ്ഞ ദിവസം യൂണിയൻ നേതാവ് കത്ത് നല്കിയിരുന്നു. എന്നാൽ സ്ഥിരം പണിക്കാര് ഉണ്ടെന്നും പുറത്ത് പണി നല്കാനാവില്ലന്നും വിട്ടുടമ നിലപാടെടുത്തു. ഇതേ തുടർന്ന് ഇന്ന് വീടിൻ്റെ വാർക്ക നടക്കുമ്പോൾ യൂണിയൻകാർ ഭീഷണിയുമായി എത്തുകയായിരുന്നു. രാത്രിയിൽ വാർക്കയ്ക്ക് താങ്ങ് നിർത്തിയിരിക്കുന്ന തൂണുകൾ മറിച്ചിടുമെന്നും യൂണിയൻകാർ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടുടമസ്ഥൻ ഗാന്ധി നഗർ പൊലീസുമായി […]

ഓടിപിയും വേണ്ട; അക്കൗണ്ട് നമ്പരും വേണ്ട; എസ് ബി ഐ യിൽ നിന്നും അധ്യാപികയുടെ നാല്പതിനായിരം രൂപ അടിച്ചുമാറ്റി

സ്വന്തം ലേഖകൻ കണ്ണൂര്‍: തലശ്ശേരിയില്‍ കോളേജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നാല്‍പതിനായിരം രൂപ തട്ടിയെടുത്തതായി പരാതി. ഫോണിലേക്ക് എസ്ബിഐയുടെ വ്യാജ ലിങ്ക് അയച്ചാണ് പണം തട്ടിയത്. തലശ്ശേരി എന്‍ടിടിഎഫ് കോളേജിലെ അധ്യാപികയായ നീന ബേബിയുടെ മൊബൈലിലേക്ക് ഈ മാസം 23ന് ഒരു മെസേജ് വന്നു. പാന്‍ നമ്പര്‍ അപ് ലോഡ് ചെയ്തിട്ടില്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് താല്‍ക്കാലികമായി റദ്ദാകും. അതിനോടൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ലിങ്കില്‍ കയറി എസ്ബിഐയുടേതിന് സമാനമായ വെബ്സൈറ്റാണ് തുറന്നത്. പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. അഞ്ച് മിനുട്ടിന് ശേഷം […]

ഒൻപത് കോടി രൂപ മുടക്കി നവീകരിച്ച ശാസ്ത്രീ റോഡിൽ വ്യാപക കൈയ്യേറ്റം; പണി പൂർത്തീകരിക്കുന്നതിന് മുൻപേ റോഡ് കൈയ്യേറി; തിരിഞ്ഞ് നോക്കാതെ നഗരസഭയും പി.ഡബ്ല്യൂ.ഡിയും

സ്വന്തം ലേഖകൻ കോട്ടയം: റോഡ് പണി പൂർത്തീകരിക്കുന്നതിന് മുൻപേ ശാസ്ത്രീ റോഡിൽ വ്യാപക കൈയ്യേറ്റം. ഒൻപത് കോടിയിലധികം രൂപ മുടക്കിയാണ് റോഡ് പുനർ നിർമിച്ചത്. നാല് വരി പാതയെന്നും ഇരുവശങ്ങളിലും നടപ്പാതയും എന്ന് പറഞ്ഞാണ് പണി തുടങ്ങിയത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോട്ടയത്തിന് ശാപമോക്ഷമാകുമെന്ന് കരുതിയ റോഡിൻ്റെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ വ്യാപക കൈയ്യേറ്റം നടക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും നാല് പരിപാത കഴിഞ്ഞ് ധാരാളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും ക്രമീകരിച്ചായിരുന്നു റോഡ് നിർമാണം പുരോഗമിച്ചത്. നഗരത്തിലെത്തുന്നവർക്ക് ഈ പാർക്കിംഗ് സൗകര്യം വലിയ അശ്വാസമായിരുന്നു. ഇതെല്ലാമാണ് ഇപ്പോൾ […]