play-sharp-fill
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം; പ്രതി  ഇടുക്കി വാഴവര പള്ളി നിരപ്പേൽ സ്വദേശി  കല്ലുവച്ചേൽ സാബു ഒളിവിൽ തന്നെ; ഉടൻ പിടികൂടുമെന്ന് കട്ടപ്പന പൊലീസ്

പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം; പ്രതി ഇടുക്കി വാഴവര പള്ളി നിരപ്പേൽ സ്വദേശി കല്ലുവച്ചേൽ സാബു ഒളിവിൽ തന്നെ; ഉടൻ പിടികൂടുമെന്ന് കട്ടപ്പന പൊലീസ്

വാഴവര: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതിയെ പിടിക്കാനുള്ള നീക്കം ഊർജ്ജിതമാക്കിയതായി കട്ടപ്പന പൊലീസ്.

ഇടുക്കി വാഴവര പള്ളി നിരപ്പേൽ സ്വദേശിയും റേഷൻകടയുടമയുമായ കല്ലുവച്ചേൽ സാബുവാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ ഓണത്തിൻ്റെ ആഴ്ചയിലാണ് സംഭവം.

തിരുവനന്തപുരത്ത് മൂത്ത കുട്ടിയുടെ ചികിത്സാ ആവശ്യത്തിനായി മാതാപിതാക്കൾ പോയ സമയത്താണ് പ്രതി വീട്ടിലെത്തി ഇളയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ അപ്പൻ്റെ സഹോദരി മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്.
കട്ടപ്പന പോലീസ് കേസെടുത്തെങ്കിലും രണ്ട് മാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, ഹൈക്കോടതിയിൽ നിന്നും പ്രതി മുൻ‌കൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്ക് ഒളിവിൽ കഴിയാൻ അവസരമൊരുക്കുന്നത് ചില പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി നിഷാദ് മോൻ പറഞ്ഞു.