കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവുന്നില്ല: മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ; തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും

തേർഡ് ഐ ബ്യൂറോ

കൊച്ചി. സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങി വ്യാപാരികൾ. തിങ്കളാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

മൊബൈൽ ഫോൺ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുമെന്നും സമിതി നേതാക്കൾ അറിയിച്ചു.

ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.

മൊബൈൽ ഫോൺ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ വസ്തുക്കൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്. ബുധനാഴ്ച മുതൽ എല്ലാ മൊബൈൽ ഫോൺ കടകളും തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി.

ഇതിനിടെ ബക്രീദിന് ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ച സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ്.

അടുത്ത മാസം 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും ഓഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കാനുമാണ് വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.