എറണാകുളം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം: കടപ്പുറത്ത് അടിഞ്ഞത് അഴുകിയ നിലയിൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലം പുത്തൻകടപ്പുറം വെളിയത്താംപറമ്പ് പള്ളിക്ക് വടക്ക് ഭാഗത്ത് കടൽഭിത്തിയുടെ ഇടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കടലിൽനിന്ന് തിരമാലയിൽ അടിച്ചു കയറിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഞാറക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.