തൃശൂരിൽ വീണ്ടും ബി.ജെ.പി പ്രവർത്തകർ കള്ളനോട്ടുമായി പിടിയിൽ; കള്ളനോട്ട് മാറിയെടുത്തിയിരുന്നത് വാഹനക്കച്ചവടത്തിന്റെ മറവിൽ; പിടിയിലായവർ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ

തൃശൂരിൽ വീണ്ടും ബി.ജെ.പി പ്രവർത്തകർ കള്ളനോട്ടുമായി പിടിയിൽ; കള്ളനോട്ട് മാറിയെടുത്തിയിരുന്നത് വാഹനക്കച്ചവടത്തിന്റെ മറവിൽ; പിടിയിലായവർ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: തൃശൂരിൽ സംഘപരിവാർ പ്രവർത്തകർക്കിടയിൽ സജീവമായ കള്ളനോട്ട് മാഫിയ സംഘത്തിലെ കണ്ണികൾ വീണ്ടും പിടിയിൽ.

സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തിന്റെ മറവിലാണ് സംഘം, കള്ളനോട്ട് മാറിയെടുത്തിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് വാഹന കച്ചവടക്കാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേത്തല ടി.കെ എസ് പുരം സ്വദേശികളായ കന്നത്തു വീട്ടിൽ ഷമീർ (35), എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പം വീട്ടിൽ ഷനീർ (35) എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവി ജി. പൂങ്കഴലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസിൽ ബിജെപി ക്കാരടക്കം ആറ് പേർ അറസ്റ്റിലായി. ബി ജെ പിയുടെ സജീവ പ്രവർത്തകനായ കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽ നിന്ന് 178500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഭൂന്ന് പ്രതികളെയും പിടികൂടിയത്.

ബാംഗ്‌ളൂർ കേന്ദ്രമാക്കി കള്ള പണം അച്ചടിച്ച് വിതരണം ചെയ്യുന്ന ബിജെപിക്കാരായ സഹോദരങ്ങൾ രാശേരിരാകേഷ് (37), രാജീവ് (35) എന്നിവരെയും ജിത്തുവിനെയും അറസ്റ്റ് ചെയ്തിരുന്നു.

ജിത്തുവിന് കള്ള പണം വാങ്ങാനായുള്ള യഥാർത്ഥ കറൻസിയായ 30000 രൂപ നൽകിയത് മനാഫും ഷമീറും ഷ നീറും ചേർന്നാണെന്ന് പോലീസ് പറഞ്ഞു.ഇവർ മൂന്നു പേരും ചേർന്നാണ് പഴയ വാഹനങ്ങളുടെ കച്ചവടം നടത്തുന്നത്. വ്യാജ നോട്ടുകൾ ഈ കച്ചവടത്തിൽ ഉപയോഗിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്.

30000 രൂപയുടെ യഥാർത്ഥ കറൻസിക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടാണ് ലഭിക്കുക. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്