കാഞ്ഞിരപ്പള്ളി പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; നീണ്ട തിരച്ചിലിനോടുവിൽ മൃതദേഹം കിട്ടിയത് വൈകുന്നേരം

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: പാറത്തോട് വേങ്ങത്താനം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഒന്നാം മൈൽ സ്വദേശി അഹദാണ് അരുവിയിൽ കുളിക്കാനിറങ്ങവേ പാറക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് തെന്നി വീണ് അപകടത്തിൽ പെട്ടത്.

വേങ്ങത്താനം അരുവിയുടെ ഭാഗമായ കോതടി കയത്തിലാണ് അപകടം.

ലോക്ക് ഡൗൺ ദിവസമായതിനാൽ സമീപവാസികളായ ഇവർ ഒരുമിച്ച് കുളിക്കാൻ എത്തിയതായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ കുത്തൊഴുക്കിൽപ്പെട്ടു പോകുകയായിരുന്നു അഹദ്.

യുവാവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമം ഫയർഫോഴ്സിൻ്റെയും, പോലീസിൻ്റെയും,നാട്ടുകാരുടെയും നേതൃത്വത്തിൽ രാവിലെ തുടങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9 മണിയോടെയാണ് അഹദടക്കം മൂന്ന് പേർ വേങ്ങത്താനം അരുവിയിൽ എത്തിയത്.

അഹദിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ നേരിട്ടെത്തി ഫയർഫോഴ്സിൽ അപകടവിവരമറിയിക്കുകയായിരുന്നു.