കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങിയിൽ ചെളിയിൽ പുതഞ്ഞ നിലയിൽ; കൊലപാതകമെന്നു പ്രാഥമിക നിഗമനം

തേർഡ് ഐ ബ്യൂറോ

കൊച്ചി: കാണാതായ യുവാവിന്റെ മൃതദേഹം ചാലിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കുമ്പളങ്ങി ചാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 9 ന് കുമ്പളങ്ങിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമെന്ന് സംശയമുണ്ട്.

വിശദമായ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി മട്ടാഞ്ചേരി അസി: പൊലീസ് കമ്മീഷണർ പറഞ്ഞു.