play-sharp-fill
നഗരമധ്യത്തിൽ രാത്രിയിൽ നടന്നത് അനാശാസ്യ സംഘങ്ങൾ തമ്മിലുള്ള തർക്കമോ..? ആക്രമണത്തിൽ അടിമുടി അവ്യക്തത; സുന്ദരിയായ യുവതി വീട്ടിലുണ്ടായിരുന്നതും അസ്വാഭാവികത ഇരട്ടിയാക്കി

നഗരമധ്യത്തിൽ രാത്രിയിൽ നടന്നത് അനാശാസ്യ സംഘങ്ങൾ തമ്മിലുള്ള തർക്കമോ..? ആക്രമണത്തിൽ അടിമുടി അവ്യക്തത; സുന്ദരിയായ യുവതി വീട്ടിലുണ്ടായിരുന്നതും അസ്വാഭാവികത ഇരട്ടിയാക്കി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ വടശേരി ലോഡ്ജിനു സമീപത്തെ വീട്ടിൽ നടന്ന അക്രമത്തിൽ അടിമുടി ദുരൂഹത.

വീടിനുള്ളിലേയ്ക്ക് വടിവാളൂം മാരകായുധങ്ങളുമായി എത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയാിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്. എന്നാൽ, ഈ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ പരിക്കേറ്റവർ രണ്ടു പേരും ഏറ്റുമാനൂർ സ്വദേശികളാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവതി പൊൻകുന്നം സ്വദേശിയാണ്. അക്രമി സംഘം വീടിന്റെ വാതിൽ തകർത്ത് ജനൽച്ചില്ലുകൾ തല്ലിപ്പൊളിച്ച് അകത്തേയ്ക്കു പാഞ്ഞു കയറി വരുന്നത് കണ്ട് യു വതി വീടിനുള്ളിലേയ്ക്കു ഓടി ഒളിക്കുകയും, മറ്റൊരു തിരുവനന്തപുരം സ്വദേശി വീടിനുള്ളിൽ നിന്നും ഓടിരക്ഷപെടുകയുമായിരുന്നു.

വീട് വാടകയ്ക്കു എടുത്തവരല്ല സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നതെന്നു വീട്ടുടമ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇത് ദുരൂഹത ഇരട്ടിയാക്കുന്നു.

മുൻപും ഇവിടെ നിരന്തരം സ്ത്രീകളും യുവാക്കളുടെ സംഘങ്ങളും രാത്രിയും പകലുമില്ലാതെ എത്തിയിരുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീ വിഷയം സംബന്ധിച്ചുള്ള തർക്കമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ആക്രമണം നടത്തിയവരെ അക്രമണത്തിന് ഇരയായവർക്ക് അറിയാമെന്ന നിഗനമനത്തിലാണ് പൊലീസ്.

ഇവരുടെ പരിക്ക് ഭേദമായ ശേഷം പ്രതികളെപ്പറ്റി വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിക്കും.