video
play-sharp-fill

മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് അള്ള് വെച്ചു; മരപ്പലകയിൽ ആണി തറച്ച് ചെളിയിൽ താഴ്ത്തിവെച്ച രണ്ട് പേർ അറസ്റ്റിൽ; സംഭവം കോവിഡ് നിയമ ലംഘനം പരിശോധിക്കാനെത്തിയപ്പോൾ

സ്വന്തം ലേഖകൻ കോഴിക്കോട് :കോവിഡ് പ്രോട്ടോകോള്‍ നിയമ ലംഘനം പരിശോധിക്കാനെത്തിയ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് അള്ളു വെച്ച രണ്ട് പേർ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്താണ് സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാറിന്റെ […]

നഗരസഭയിലെ ജീവനക്കാരിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു; നിരന്തരമായി അശ്ലീല പ്രയോഗങ്ങള്‍ നടത്തി; ഓഫീസിനുള്ളില്‍ വച്ച് കടന്ന് പിടിച്ചു; ജീവനക്കാരിയുടെ പരാതിയില്‍ നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് നഗരകാര്യ ഡയറക്ടര്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെയണ് നഗരകാര്യ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാരിയുടെ പരാതിയിന്മേലാണ് നടപടി. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി […]

തുടർച്ചയായി പത്ത് വർഷം ഭരണം കൈവിട്ട് പോയതോടെ പത്ത് പൈസയ്ക്ക് മാർഗ്ഗമില്ലാതെ കോൺഗ്രസ്; എന്നിട്ടും ഒന്നും പഠിക്കാതെ ഗ്രൂപ്പുകളി; സുധാകരൻ വരുന്നത് തടയാൻ എയും, ഐയും ഒറ്റക്കെട്ട്; നേതാക്കളുടെ തമ്മിലടി കണ്ട് നാണംകെട്ട് പുറത്തിറങ്ങാനാവാതെ യഥാർത്ഥ കോൺഗ്രസുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായി സംസ്ഥാന ഭരണവും ദേശീയ ഭരണവും നഷ്ടപ്പെട്ടതോടെ പത്ത് പൈസയ്ക്ക് മാർഗ്ഗമില്ലാതെ കോൺഗ്രസ്. ഭരണം കൈയ്യായ്യുമ്പോൾ സംഭാവനയായി വൻകിട കമ്പനികളിൽ നിന്നും, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും, ബാർ മുതലാളിമാരിൽ നിന്നുമൊക്കെ കോടികളാണ് ഒഴുകിയെത്തുന്നത്. ഇടതുപക്ഷത്തിൻ്റെ തുടർ ഭരണം […]

ചാമ്പ്യൻസ് ലീഗ് നീലപ്പട യൂറോപ്പിലെ രാജാക്കന്മാർ; ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ചെൽസി.

സ്വന്തം ലേഖകൻ പോർട്ടോ:ചെൽസി യൂറോപ്യന്റെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസിയുടെ വിജയം. 42-ആം മിനിറ്റിൽ കായ് ഹവേർട്ട്സാണ് വിജയഗോൾ നേടിയത്. ഇതോടെ സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് […]

കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലെന്ന് വിദഗ്ധർ; അതീവ ഗുരുതരമായ മൂന്നാം തരംഗം നേരിടാൻ ശക്തമായ കരുതൽ വേണം: മൂന്നാം തരംഗം കുട്ടികളിലെന്ന സൂചനയേ തുടർന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത ഒക്ടോബറിനുള്ളിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഒക്ടോബറോടെ ഇതിന്റെ തെളിവുകള്‍ പ്രകടമാകും. സംസ്ഥാനത്ത് രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂര്‍ത്തിയാക്കി കുറയുകയാണ്. അതിനാല്‍, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടില്‍നിന്നുതന്നെ തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം കുട്ടികളിലെന്ന […]

കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂകമ്പം ; പാമ്പാടി, പൂതക്കുഴി, പങ്ങട, കോത്തല, ളാക്കാട്ടൂർ, നാട്ടകം എന്നിവിടങ്ങൾ കുലുങ്ങി; കോവിഡിനും, മഴക്കെടുതിക്കും പിന്നാലെ ഉണ്ടായ ഭൂകമ്പം ജനങ്ങളെ പരിഭ്രാന്തിയിലാക്കി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡിനും പെരുമഴയ്ക്കും പിന്നാലെ ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ രണ്ടിടത്തും, കോട്ടയത്ത് പാമ്പാടിയുടെ സമീപ പ്രദേശത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. […]

ഞാൻ ആത്മഹത്യ ചെയ്യുമെന്നു പലരും കരുതി.! സിനിമയിൽ മാത്രം കണ്ട് പരിചയമുള്ള ജയിലിൽ 49 ദിവസം; സത്യാവസ്ഥ മനസിലാക്കാൻ പോലും ആരും തയ്യാറായില്ല; സോളാർ കേസിൽ കുടുങ്ങി ജയിലിൽ കഴിഞ്ഞ ഓർമ്മകൾ പങ്കു വച്ച് ശാലൂമേനോൻ

സിനിമാ ഡെസ്‌ക് കൊച്ചി: മലയാളത്തിൽ ഇടക്കാലത്ത് അത്യാവശ്യം നല്ല റോളുകളിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വച്ച നടിയായിരുന്നു ശാലൂമേനോൻ നൃത്തവേദികളിൽ നല്ല പ്രകടനമാണ് നടി കാഴ്ച വച്ചിരുന്നത്. എന്നാൽ, സോളാർക്കേസിൽ ബിജുരാധാകൃഷ്ണനും സരിത നായർക്കുമൊപ്പം കുടുങ്ങിയ ശാലൂമേനോൻ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞത് […]

സാരി ധരിച്ചാൽ വയർ കാണില്ലേ! ഷോർട്ട് വസ്ത്രം ധരിക്കുന്നതിനെ എതിർക്കുന്നവർ സാരി ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു: തുറന്ന് പറഞ്ഞ് അപർണ ബാല മുരളി

സിനിമാ ഡെസ്ക് കൊച്ചി: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് നായിക നടിമാരുടെ വസ്ത്രധാരണം എന്നും ചർച്ചാ വിഷയമാണ്. എന്നും എപ്പോഴും പഴി കേൾക്കുന്നതും അഭിനന്ദിക്കപ്പെടുന്നതും വസ്ത്ര ധാരണത്തിൻ്റെ പേരിലാണ്. കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരുള്ള അപർണ ബാല മുരളിയാണ് ഇപ്പോൾ വസ്ത്രം ധരിക്കുന്നതിൻ്റെ […]

ഒരു ഷൂപടത്തിൽ കുടുങ്ങി മീനാക്ഷി: ഫെയ്സ് ബുക്കിൽ ഷൂവിൻ്റെ ഫോട്ടോ ഇട്ട ബാലതാരം മീനാക്ഷിയ്ക്ക് നേരെ വൻ ആക്രമണം

സ്വന്തം ലേഖകൻ കൊച്ചി: ഒരു ഷൂവിൻ്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ബാലതാരം മീനാക്ഷി. കഴിഞ്ഞ ദിവസം മീനാക്ഷി സോഷ്യൽ മീഡിയ അക്കൗണ്ടായ ഫെയ്സ് ബുക്കിൽ ഷൂ കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ഷൂ .. ഷൂ എന്ന് ക്യാപ്ഷൻ ഇട്ടാണ് മീനാക്ഷി […]

ഭവാനി അമ്മ നിര്യാതയായി

ഇരവിനല്ലൂർ: മേച്ചേരി പരേതനായ  നാരായണൻനായരുടെ ഭാര്യ ഭവാനി അമ്മ (96) നിര്യാതയായി. മക്കൾ: ഭക്തവത്സലൻ നായർ, പരേതനായ നാരായണൻനായർ , ചന്ദ്രമതി അമ്മ, നളിനാക്ഷിയമ്മ, വിലാസിനിയമ്മ, രാജമ്മ. മരുമകൾ : പൊന്നമ്മ (പുതുപ്പള്ളി), ഗോപിനാഥൻ നായർ( കടയനിക്കാട്), രാജേന്ദ്രൻ (തൃശ്ശൂർ), പ്രസാദ് […]