play-sharp-fill

അതിരമ്പുഴയിൽ വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തിൽ വൈ.എം.സി.എ സബ് റീജിയൻ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വസികളെ പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയിൽ വൈഎംസിഎ കോട്ടയം സബ് റീജിയൻ പ്രതിഷേധിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൃത്യവിലോപവും വിശ്വാസത്തെ ചോദ്യംചെയ്ത നടപടികൾക്ക് നേതൃത്യം നൽകിയ ഉദ്യോഗസ്ഥൻ എതിരെ നടപടി എടുക്കണമെന്നും ചെയർമാൻ ലിജോ പാറെക്കുന്നുംപുറം യോഗത്തിൽ ആവശ്യപ്പെട്ടു. വൈസ്‌ചെയർമാൻ ജോബി ജെയ്ക് ജോർജ്, ജനറൽ കൺവീനർ ജോമി […]

പ്രണയം ഭർതൃപിതാവിനോട് മാത്രം…! ഭർത്താവിനെ വേണ്ടന്ന് വെച്ച് അമ്മായിച്ചനൊപ്പം ഒളിച്ചോടിയത്‌ എരുമേലി സ്വദേശിനി ;സ്വന്തം ഇഷ്ടത്തിന് പോകാൻ റാണിയെ അനുവദിച്ച് ഹോസ്ദുർഗ് കോടതി :റാണിയും ഇളയകുട്ടിയും ഇനി ജീവിക്കുക വിൻസെന്റിനൊപ്പം

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് ഭർതൃ പിതാവിനൊപ്പം ജീവിക്കാൻ കോടതി അനുമതി നൽകി. പ്രണയം മൂത്ത് അമ്മായിച്ഛനൊപ്പം ഒളിച്ചോടിയ യുവതിയേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂവരെയും ഹോ സ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോൾ മരുമകൾ അമ്മായപ്പനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊന്നക്കാട് വള്ളികൊച്ചിയിൽ നിന്നും ഒളിച്ചോടിയ വിൻസെന്റ് (61), മകന്റെ ഭാര്യ റാണി(33), ഏഴുവയസുള്ള മകൻ എന്നിവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഹോസ് ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ താൻ ഇനി ഭർത്താവിന്റെ കൂടെ ജീവിക്കാൻ […]

കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്കാരം നടത്തി കുറവിങ്ങാട്ടെ യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കൊവിഡ് പോസിറ്റീവ്‌ ആയി മരണപ്പെട്ട രോഗിയുടെ സംസ്കാരം ഏറ്റെടുത്ത് നടത്തി യൂത്ത് കോൺഗ്രസ്. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട മരങ്ങാട്ടുപിള്ളി ആണ്ടൂർ കിഴവനാൽ ബിനു കെ എൻ (47) ന്റെ സംസ്കാരമാണ് നടത്തിയത്. കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ വോളന്റിയർമാരാണ് മൃതദേഹം ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചത്. ബിനുവിന്റെ ഭാര്യയും മക്കളും കോവിഡ് പോസിറ്റീവ് ആയി മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്. അടുത്ത ബന്ധുക്കളും ക്വാറന്റീനിൽ ആയതോടെയാണ് സംസ്കാര ദൗത്യം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തത്. പ്രദേശവാസിയായ […]

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; ഓർമയായത്, അരങ്ങേറ്റ ചിത്രമായ തേന്മാവിൻ കൊമ്പത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബഹുമുഖപ്രതിഭ

സ്വന്തം ലേഖകൻ   ചെന്നൈ : സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.   ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങിയ കെ വി ആനന്ദ് തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായത്.   തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, […]

ഭവാനി നിര്യാതയായി

പരുത്തുംപാറ: കൂളിയാട്ട് കല്ലംപറമ്പിൽ പരേതനായ കേശവൻ്റെ ഭാര്യ ഭവാനി നിര്യാതയായി. സംസ്കാരം ഏപ്രിൽ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരുത്തുംപാറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ – സുരേഷ് , പരേതയായ സുഷമ. മരുമകൾ – സുമ.

മലയാളി ക്യാപ്റ്റനെ ടീം അംഗങ്ങൾ ചേർന്ന് ചതിക്കുന്നോ ..! സഞ്ജു മറ്റൊരു ശ്രീശാന്ത് ആകുമോ: ആറ് മത്സരത്തിൽ രാജസ്ഥാന് നാലാം തോൽവി

സ്പോട്സ് ഡെസ്ക് മുംബൈ: മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ കളത്തിൽ ഒറ്റപ്പെടുന്നോ ..! തുടർച്ചയായ മത്സരങ്ങളിലെ തോൽവിയിൽ വിറച്ച് നിന്ന രാജസ്ഥാനെ കരകയറ്റാൻ സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിനും സാധിച്ചില്ല. ഇതോടെ , ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. പുറത്താകാതെ 70(50) റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. സ്കോർ: രാജസ്ഥാൻ: 171/4 മുംബൈ: 172/3 (18.3) […]

അടി .. അടിയോടടി …! ആദ്യ ഓവറിലെ ആറു ഫോറുമായി പൃഥ്വിഷാ തകർത്തു: ഡൽഹിയുടെ ആക്രമണത്തിൽ കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി

സ്വന്തം ലേഖകൻ ഡൽഹി: ആദ്യ ഓവറിൽ ആറു ബൗണ്ടറിയിൽ നിന്നുള്ള 24 റണ്ണടക്കം 25 റണ്ണുമായി പൃഥ്വി ഷായുടെ വെടിക്കെട്ടിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹിയ്ക്ക് ഉജ്വല വിജയം. വിജയത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ഐ പി എൽ 14-ാം സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറിയുമായാണ് പൃഥ്വി ഷാ മടങ്ങിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് ഡൽഹി തകർത്തത്. കൊൽക്കത്ത ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 3.3 ഓവർ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. 41 പന്തിൽ 82 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹിയെ അനായാസ വിജയത്തിലെത്തിച്ചത്. സ്കോർ: […]

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 മരണം: ആ കള്ളം പറഞ്ഞവൻ കുടുങ്ങും: തേർഡ് ഐ പുറത്ത് വിട്ട വാർത്തയിൽ കർശന നടപടിയുമായി ജില്ലാ പൊലീസ്: ഷെയർ ചെയ്തവരും ചെയ്യുന്നവരും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 22 രോഗികൾ മരിച്ചെന്ന നട്ടാൽ കുരുക്കാത്ത സൈബർ കള്ള പ്രചാരകന് സുന്ദര വിലങ്ങുമായി പൊലീസ്. കൊവിഡ് 19 സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കോട്ടയം ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതു സംബന്ധിച്ച് ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടിരുന്നു. കൊവിഡ് 19 മായി ബന്ധപെട്ടു വ്യാജ വാര്‍ത്ത‍ ഓഡിയോ ക്ലിപ്പ് ആയി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ […]

ഏപ്രിൽ 30 ന് ജില്ലയിൽ 11 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍: ജില്ലയിർ വാക്സിനേഷൻ നടക്കുന്ന കേന്ദ്രങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഏപ്രില്‍ 30 ന് 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനില്‍ രജിസ്ട്രേഷനും ബുക്കും നടത്തി കേന്ദ്രം അനുവദിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ഇന്ന് വാക്സിന്‍ നല്‍കുക. വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഏപ്രിൽ 30 ൻ്റെ വാക്‌സിനേഷന് രജിസ്ട്രേഷൻ 29 ന് രാത്രി ഒൻപത് മുതൽ ആരംഭിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കണമെന്ന് […]

നിയന്ത്രിച്ചിട്ടും ജില്ലയിൽ പിടി തരാതെ കൊവിഡ്: ചെമ്പ് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 54.09 ശതമാനം; മറവന്തുരുത്തില്‍ 52.17

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50നു മുകളില്‍. ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ പോസിറ്റിവിറ്റി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ചെമ്പ് ഗ്രാമപഞ്ചായത്താണ്-54.09 ശതമാനം. 52.17 ശതമാനമുള്ള മറവന്തുരുത്താണ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു പഞ്ചായത്ത്. ആറു പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 40നും 50നും ഇടയ്ക്കാണ്. 19 തദ്ദേശ സ്ഥാപനങ്ങളില്‍ നിരക്ക് 30നും 40നും ഇടയിലും 42 ഇടത്ത് 20നും 30നും ഇടയിലാണ്. പത്തിന് താഴെ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവും ഇല്ല. […]