പ്രണയം ഭർതൃപിതാവിനോട് മാത്രം…! ഭർത്താവിനെ വേണ്ടന്ന് വെച്ച് അമ്മായിച്ചനൊപ്പം ഒളിച്ചോടിയത് എരുമേലി സ്വദേശിനി ;സ്വന്തം ഇഷ്ടത്തിന് പോകാൻ റാണിയെ അനുവദിച്ച് ഹോസ്ദുർഗ് കോടതി :റാണിയും ഇളയകുട്ടിയും ഇനി ജീവിക്കുക വിൻസെന്റിനൊപ്പം
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ഭർത്താവിനെ ഉപേക്ഷിച്ച് ഭർതൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് ഭർതൃ പിതാവിനൊപ്പം ജീവിക്കാൻ കോടതി അനുമതി നൽകി.
പ്രണയം മൂത്ത് അമ്മായിച്ഛനൊപ്പം ഒളിച്ചോടിയ യുവതിയേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂവരെയും ഹോ സ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോൾ മരുമകൾ അമ്മായപ്പനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊന്നക്കാട് വള്ളികൊച്ചിയിൽ നിന്നും ഒളിച്ചോടിയ വിൻസെന്റ് (61), മകന്റെ ഭാര്യ റാണി(33), ഏഴുവയസുള്ള മകൻ എന്നിവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഹോസ് ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ താൻ ഇനി ഭർത്താവിന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മായിയപ്പനോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതൊന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു.തുടർന്ന് റാണിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിക്കുകയായിരുന്നു. കോടതി അനുവാദം നൽകിയതോടെ റാണി ഇളയകുട്ടിയേയും കൂട്ടി വിൻസെന്റിനോടൊപ്പം പോവുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഏവരേയും ഞെട്ടിച്ചു കൊണ്ട് റാണി ഭർത്താവിന്റെ അച്ഛനായ വിൻസെന്റിനോടൊപ്പം ഒളിച്ചോടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിൻസെന്റിന്റെ ഭാര്യ വത്സമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.
വത്സമ്മയുടെ പരാതിയെ തുടർന്ന് റാണിയേയും വിൻസെന്റിനേയും കുട്ടിയേയും ചാലക്കുടിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എരുമേലി സ്വദേശിനിയായ റാണി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്ത് വരികെയായിരുന്നു. അവിടെവെച്ചാണ് വിൻസെന്റിന്റെ മകൻ പ്രിൻസുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തത്.
വിവാഹത്തിന് ശേഷം കൊന്നക്കാട്ടെ ഭർതൃവീട്ടിൽ കഴിയുന്നതിനിടയിലാണ് നാണിയും അമ്മായിയപ്പനും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇരുവരുടെയും പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വത്സമ്മ ഭർത്താവിനേയും മരുമകളേയും ശകാരിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് പേരും കുട്ടിയേയും കൂട്ടി നാടുവിടുകയായിരുന്നു.