ഇങ്ങനെ പോയാൽ അടുക്കളയ്ക്ക് തീ പിടിക്കും……! രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു

ഇങ്ങനെ പോയാൽ അടുക്കളയ്ക്ക് തീ പിടിക്കും……! രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളുടെ നടുവൊടിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാചക വാതക വില വീണ്ടും വർധിപ്പിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ 226 രൂപയാണ് വില വർധിച്ചത്‌