നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടയിൽ സാരിയിലേക്ക് തീ പടർന്ന് പിടിച്ചു, ഉടൻതന്നെ പ്രിയാജി കൈയിലുണ്ടായിരുന്ന ഷാൾ എന്നെ പുതപ്പിച്ചു ; എന്റെ കൈയ്യിൽ പിടിച്ച് കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി ; കുറച്ച് സമയംകൊണ്ട് ഞാൻ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹം അറിഞ്ഞു : പ്രിയങ്കാ ഗാന്ധിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് വീണാ എസ്.നായർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ സാരിയിൽ തീപിടിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ എല്ലാവരിലും മതിപ്പ് ഉളവാക്കിയിരുന്നു. ക്ഷേത്ര നട അടക്കുന്നതിന് തൊട്ട് മുൻപായിരുന്നു പ്രിയങ്കും വീണ എസ് നായരും മറ്റ് പ്രവർത്തകരും ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിയിരുന്നത്. ക്ഷേത്രത്തിലെത്തി നാരങ്ങാ വിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ തീ അണയ്ക്കുകയായിരുന്നു. വീണയുടെ സാരി തീ പിടുത്തത്തിൽ ഏറെ നാശമായതോടെ പ്രിയങ്ക ഗാന്ധി പ്രവർത്തകർ സമ്മാനിച്ച […]

മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തേക്കാം; പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത ട്വിസ്റ്റിനും സാധ്യത; രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ആ ബോംബ് കഥ എന്താവും?

സ്വന്തം ലേഖകന്‍ കാസര്‍കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു ബോംബ് പൊട്ടും എന്ന് എതിരാളികള്‍ പറഞ്ഞ ബോംബ് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് കേരളം. തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക വെളിപ്പെടുത്തലുകളടക്കം പലതും ഉണ്ടാകുമെന്ന് നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞ ബോംബ് പൊട്ടുമോയെന്ന് അറിയാന്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്. കാസര്‍കോട് പെരിയയില്‍ എല്‍ ഡി എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാംക്ഷയിലാക്കിയത്. ‘വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും അറിയാം. ഒരു നുണയും […]

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി ; ഉത്തരവ് ലംഘിച്ചാൽ പിഴ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവ്, 1960ലെ കേരളാ ഷോപ്‌സ് ആൻഡ് കോമേഴ്‌സൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ലേബർ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാനത്തെ സ്വകാര്യ വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും ഉത്തരവിലുണ്ട്. വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്കും കരാർ/ കാഷ്വൽ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കും. അവധി അനുവദിക്കുന്നതുവഴി തൊഴിലാളികളുടെ വേതനത്തിൽ കുറവ് […]

മുപ്പത് വർഷം തന്റെ ചോരയും നീരും കൊടുത്ത് കുടുംബം പോലും ഉപേക്ഷിച്ച് ജീവന് തുല്യം സ്‌നേഹിച്ച പ്രസ്ഥാനം പത്രപ്രസ്താവന കൊണ്ട് എന്നെ പുറത്താക്കി ; എന്റെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിനെതിരെയായിരുന്നു, പാർട്ടിയ്‌ക്കെതിരെയായിരുന്നില്ലെന്ന്‌ ലതികാ സുഭാഷ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ ഏറെ ഉയർന്ന് കേട്ടിരുന്ന പേരായിരുന്നു ലതികാ സുഭാഷിന്റേത്. കഴിഞ്ഞ മുപ്പത് വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ലതികയ്ക്ക് സീറ്റ് നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ മാധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു […]

അഞ്ചു മക്കളുള്ള സുരേഷ് ഗോപി പറയുന്നു രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കും: ജനസംഖ്യാ നിയന്ത്രണവും ഏകീകൃത സിവിൽ കോഡുമായി വർഗീയത ആളിക്കത്തിച്ച് തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണം; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ തൃശൂർ: അഞ്ചു മക്കളുടെ പിതാവായ സുരേഷ് ഗോപി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗമാണ് ഇപ്പോൾ സുരേഷ് ഗോപിയെ ട്രോളിൽ മുക്കിപൊരിച്ചെടുക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലാണ് സുരേഷ് ഗോപി രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സൈബർ സേന ട്രോളുകൾ ഏറ്റെടുത്തു തുടങ്ങിയതും. ബി ജെ പി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണവും ഏകീകൃത സിവിൽ കോഡും നടപ്പിലാക്കുമെന്ന് രാജ്യസഭാ എം പിയും […]

ആ കാമുകിയെ ഉപേക്ഷിക്കാതെ മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങി ഒരു എം.എൽ.എ; തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ആ കാമുകിയെ സംരക്ഷിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്യുമെന്നും എം.എൽ.എയുടെ ഉറപ്പ്

തേർഡ് ഐ ബ്യൂറോ കൊല്ലം: ഒരു കാമുകിയുള്ളപ്പോൾ തന്നെ മറ്റൊരു വിവാഹത്തിന് ആലോചിക്കുന്നു. അതും ഒരു എം.എൽ.എ..! കേരളത്തിലാണ് സംഭവം.. എം.എൽ.എയുടെ കാമുകി മറ്റാരുമല്ല, കൊല്ലത്തെ ശാസ്താം കോട്ട കായലാണ്. എം.എൽ.എയാവട്ടെ മറ്റാരുമല്ല.. കോവൂർ കുഞ്ഞുമോനാണ്. ഒടുവിൽ വിവാഹിതനാവാൻ തീരുമാനിച്ചതായി ്കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ആലോചന തുടങ്ങും. മുഖ്യമന്ത്രിയുടെ അംഗരക്ഷൻ തള്ളിയതല്ല തന്നെ രക്ഷിച്ചതാണ്. തന്നെ ആക്രമിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും കുഞ്ഞുമോൻ വ്യക്തമാക്കി. നിയമ സഭയിൽ വന്നിട്ടുളളതും നാട്ടിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയവുമാണ് […]

ഏറ്റുമാനൂരിൽ താലൂക്ക് വേണം: താലൂക്ക് യാഥാർത്ഥ്യമാക്കാൻ യു.ഡിഎഫ് പ്രതിഞ്ജാ ബന്ധം: അഡ്വ.പ്രിൻസ് ലൂക്കോസ്: കുടുംബയോഗങ്ങളിൽ പങ്കെടുത്ത് എം.എം ഹസൻ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ കേന്ദ്രീകരിച്ചു താലൂക്ക് വേണമെന്ന നാടിന്റെ ആവശ്യം യാഥാർ്ഥ്യമാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാ ബന്ധമാണെന്നു നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രചാരണ പ്രവർത്തിനങ്ങളുടെ ഭാഗമായി ലഭിച്ച സ്വീകരണത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏറ്റുനാനൂരിൽ താലൂക്ക് എന്ന നാടിന്റെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇതിനു യാതൊരു പരിഗണനയും നൽകിയിട്ടില്ല. സാധാരണക്കാരുടെ ജനകീയ പ്രകടന പത്രിക തയ്യാറാക്കുന്ന യു.ഡി.എഫ് ഈ പ്രകടന പത്രികയിലെ ആവശ്യങ്ങൾ എല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് […]

യു.ഡി.എഫ് വിജയിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സംസ്ഥാനത്ത് യു.ഡി.എഫ് തിരികെ അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കട്ടച്ചിറ പുച്ചിനാപള്ളിയിൽ നടന്ന തുറന്ന വാഹനത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളന്മാർക്കും, സി.പി.എമ്മിലെ കൊള്ളക്കാർക്കും മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എല്ലാം ശരിയായത്. പ്രളയത്തിന്റെ പേരിലും, കൊവിഡിന്റെ പേരിലും തട്ടിപ്പ് നടത്തുകയാണ് സർക്കാർ ചെയ്തത്. പ്രളയകാലത്ത് സംസ്ഥാനത്ത് ഡാമുകൾ തുറന്നു വിട്ട സർക്കാർ […]

തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ആവേശത്തിരയുയർത്തി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം അടുത്ത ഘട്ടത്തിലേയ്ക്ക്; ഇനി ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസിന്റെ അതിവേഗ പ്രചാരണം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: തുറന്ന വാഹനത്തിലെ പ്രചാരണത്തിരയുണർത്തി അതിവേഗ പ്രചാരണത്തിനൊരുങ്ങി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. ചൊവ്വാഴ്ച ഏറ്റുമാനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥി ഏറ്റുമാനൂർ നഗരത്തിലെ ആവേശകരമായ ആഘോഷ പരിപാടികൾ വഴി പ്രചാരണം അടത്തു ഘട്ടത്തിലേയ്ക്കു കടന്നു. ചൊവ്വാഴ്ച കട്ടച്ചിറ പുച്ചിനാപള്ളി പ്രദേശത്തു നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തുമുള്ള സ്വീകരണ പോയിന്റുകളിൽ എത്തുന്ന സ്ഥാനാർത്ഥിയെ […]

വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്മരണകളുമായി അഡ്വ. ടോമി കല്ലാനി പ്രിയ കലാലയത്തിൽ; ഹോളി ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: വർഷങ്ങൾക്കിപ്പുറം ആ പഴയ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റ് അരുവിത്തുറ സെൻ്റ്. ജോർജ് കോളേജിൻ്റെ പടിക്കലെത്തി. ഇക്കുറി അയാൾ വന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായാണ്. തിടനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി തൻ്റെ കലാലയത്തിലെത്തിയത്. സ്ഥാനാർത്ഥിയെത്തുമ്പോൾ കോളേജിൽ ഹോളി ആഘോഷം പൊടിപൊടിക്കുന്നു. ഒന്നുമാലോചിച്ചില്ല സ്ഥാനാർത്ഥിയും ഹോളി ആഘോഷത്തിൽ പങ്കാളിയായി. ആഘോഷ ലഹരിയിലായിരുന്ന കുട്ടികൾ തങ്ങളുടെ ആ പിൻമുറക്കാരനെ ഹൃദയത്തിൽ സ്വീകരിച്ചു. കുട്ടികളോട് സംവദിച്ചും അധ്യാപകരോട് പരിചയം പുതുക്കിയും സ്ഥാനാർത്ഥി […]