play-sharp-fill
വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്മരണകളുമായി അഡ്വ. ടോമി കല്ലാനി പ്രിയ കലാലയത്തിൽ; ഹോളി ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു

വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്മരണകളുമായി അഡ്വ. ടോമി കല്ലാനി പ്രിയ കലാലയത്തിൽ; ഹോളി ആഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: വർഷങ്ങൾക്കിപ്പുറം ആ പഴയ കെ എസ് യു യൂണിറ്റ് പ്രസിഡൻ്റ് അരുവിത്തുറ സെൻ്റ്. ജോർജ് കോളേജിൻ്റെ പടിക്കലെത്തി. ഇക്കുറി അയാൾ വന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായാണ്. തിടനാട് പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെയാണ് പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി തൻ്റെ കലാലയത്തിലെത്തിയത്.

സ്ഥാനാർത്ഥിയെത്തുമ്പോൾ കോളേജിൽ ഹോളി ആഘോഷം പൊടിപൊടിക്കുന്നു. ഒന്നുമാലോചിച്ചില്ല സ്ഥാനാർത്ഥിയും ഹോളി ആഘോഷത്തിൽ പങ്കാളിയായി. ആഘോഷ ലഹരിയിലായിരുന്ന കുട്ടികൾ തങ്ങളുടെ ആ പിൻമുറക്കാരനെ ഹൃദയത്തിൽ സ്വീകരിച്ചു. കുട്ടികളോട് സംവദിച്ചും അധ്യാപകരോട് പരിചയം പുതുക്കിയും സ്ഥാനാർത്ഥി ഹോളി ആഘോഷം ഗംഭീരമാക്കി. അര മണിക്കൂറിലേറെ കോളേജിൽ ചിലവഴിച്ചശേഷമാണ് അഡ്വ. ടോമി കല്ലാനി വാഹന പര്യടനത്തിനായി മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group