play-sharp-fill

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു; കൂലിപ്പണിയെടുത്ത് അമ്മ വളര്‍ത്തിയ മകന്‍; ശാന്ത സ്വഭാവിയായ വിപിന്‍ അമ്മയെ കൊന്നത് ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്ന കുറ്റത്തിന്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ) നെ കൊലപ്പെടുത്തിയ ശേഷം മകന്‍ വിപിന്‍ (32) ജീവനൊടുക്കുകയായിരുന്നു. അമ്മ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നുമാണ് വിപിന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്. വെള്ളിയാഴ്ച രാവിലെയാണ് വിപിനെയും മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപിന്റെ രണ്ടാമത്തെ വയസ്സിലാണ് അച്ഛന്‍ വാസുദേവന്‍നായര്‍ മരിച്ചത്. പിന്നീട് കൂലിപ്പണി എടുത്താണ് അമ്മ മോഹനകുമാരി വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. […]

വേദനിക്കുന്ന കോടീശ്വരനെ കണ്ടെത്തി സോഷ്യല്‍ മീഡിയ; അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 175 കോടിരൂപയുടെ വജ്രം

സ്വന്തം ലേഖകന്‍ വാഷിങ്ടണ്‍: അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 24 ദശലക്ഷം ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വിലയുള്ള വജ്രം. ആഡംബര ജീവിതവും വജ്രങ്ങളോടുള്ള അഭിനിവേശവും മൂലം ശ്രദ്ധേയനായ ഇദ്ദേഹം പിങ്ക് വജ്രക്കല്ല് നെറ്റിയില്‍ വെച്ചുപിടിപ്പിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഈ വര്‍ഷം ജനുവരി 30ന് പിങ്ക് വജ്രത്തെക്കുറിച്ച ലില്‍ ഉസി വെര്‍ട്ട് എന്നറിയപ്പെടുന്ന സൈമര്‍ ബൈസില്‍ വുഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതല്‍ പണം […]

പോക്‌സോ കേസ് പ്രതി കുട്ടികളുടെ പാർക്കിൽ ജീവനക്കാരൻ ; പ്രതിയെ കെയർ ടേക്കറായി നിയമിച്ചത് ഇയാൾ പ്രതിയായ കേസിന്റെ വിചാരണ തീരും മുൻപ്

സ്വന്തം ലേഖകൻ കണ്ണൂർ: നഗരമധ്യത്തിൽ കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെന്റ കീഴിലുള്ള എസ്.എൻ പാർക്കിലാണ് താൽക്കാലിക ജീവനക്കാരാനായി പോക്‌സോ കേസ് പ്രതിയെ നിയമിച്ചത്. നവീകരണം പൂർത്തിയായ പാർക്കിെന്റ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് അടച്ചിട്ട പാർക്ക് കഴിഞ്ഞ ദിവസം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനെന്റ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു പ്രതിയെ പാർക്കിെന്റ കെയർ ടേക്കറായാണ് കോർപറേഷൻ നിയമിച്ചിരിക്കുന്നത്. ജില്ല ആശുപത്രി […]

സണ്ണി ലിയോണ്‍ കാരണം ആത്മഹത്യയുടെ വക്കിലാണ്; പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറി; ഇപ്പോള്‍ വീടും പുരയിടവും ജപ്തി ഭീഷണിയില്‍; സണ്ണി ലിയോണിനെതിരെ കേസ് കൊടുത്ത പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന് പറയാനുള്ളത്

സ്വന്തം ലേഖകന്‍ കൊച്ചി: സണ്ണി ലിയോണ്‍ പരിപാടിയ്‌ക്കെത്താതെ ചതിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഡാന്‍സ് ഫിനാലെ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. എന്നാല്‍ താനല്ല, പരിപാടിയുടെ സംഘാടകരാണ് തെറ്റുകാരെന്ന് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംഘാടകയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും വീട്ടുകാര്‍ കണ്ടതു കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടന്നും ഷിയാസ് പ്രതികരിച്ചു. പരിപാടിയുടെ തലേദിവസം രാത്രി 9 മണിക്ക് പണം വാങ്ങിയ സണ്ണി 11.21ന് പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര കോടിയിലേറെ രൂപയാണ് പരിപാടിക്ക് വേണ്ടി മുടക്കിയത്. ഇപ്പോള്‍ കടം […]

ഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം ; മോതിരം കണ്ടെത്തിയത് 70-ാം വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ : മെഡിക്കൽ സയൻസിന് പോലും അത്ഭുതമായി രഘുവിന്റെ അതിജീവന കഥ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരവുമായി ഒരു വയസുകാരൻ ജീവിച്ചത് 69 വർഷമാണ്. 70-ാമത്തെ വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിൽ മോതിരം കണ്ടെത്തി മോതിരം മുറിച്ച് പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരമാണ് വർഷങ്ങൾക്്ക് ശേഷം പുറത്തെടുത്തത്. രഘുവിന്റെ അതിജീവന കഥ മെഡിക്കൽ സയൻസിന് പോലും അത്ഭുതമാണ്. രഘുവിന്റെ ശ്വാസനാളത്തിൽ നിന്ന് മോതിരം പുറത്തെടുത്ത ഡോക്ടർമാർക്കും ഇത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ. ജോൺ, ഇഎൻടി […]

പെരിയ ഇരട്ടക്കൊല; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേസിലെ 14-ാം പ്രതിയുമായ മണികണ്ഠന്റെ മൊഴിയെടുത്തു; സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ സി.ബി.ഐ സംഘം എത്തിയത് അപ്രതീക്ഷിതമായി; കൊലപാതകം നടന്ന രാത്രി പ്രതികളില്‍ നാലു പേര്‍ ഉറങ്ങിയത് സി.പി.എം ഏരിയാകമ്മിറ്റി ഓഫീസില്‍

സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. കേസിലെ 14ാം പ്രതിയാണ് മണികണ്ഠന്‍. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ അപ്രതീക്ഷിതമായി എത്തിയ സി.ബി.ഐ സംഘം ഓഫീസില്‍ വിശദമായ പരിശോധനയും നടത്തി. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികള്‍ ഉറങ്ങിയ സ്ഥലവും മറ്റും രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17നാണ് കൊലപാതകം നടന്നത് അന്നു രാത്രി […]

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തേക്ക് കടന്നെന്ന് പ്രചരണം; പി വി അന്‍വര്‍ എംഎല്‍എ ഘാനയിലെ ജയിലിലെന്ന് ട്രോളുകള്‍; താന്‍ പോയത് ഘാനയില്‍ അല്ല, സിയറ ലിയോണിലാണെന്നാണ് അന്‍വര്‍; പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചായയും വടയും തരുന്നുണ്ട്; എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തു പോയി തിരിച്ചെത്താത്ത പി വി അന്‍വര്‍ എംഎല്‍എ നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എംഎല്‍എ ഘാനയിലെ ജയിലില്‍ ആണെന്ന തരത്തില്‍ വ്യാപകമായി ട്രോളുകള്‍ വന്ന് തുടങ്ങിയതോടെയാണ് അന്‍വര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തിലാണ് ട്രോളുകള്‍ വന്നത്. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും വരെ ട്രോളുകള്‍ വന്നു. ഇതിന് മറുപടിയുമായി അന്‍വര്‍ നേരത്തെയും വന്നിരുന്നു. ‘ഘാനയില്‍ ജയിലില്‍ […]

ഇനിയും അവസാനിക്കാതെ ഉദ്യോഗസ്ഥ പീഡനം: തിരൂർ റിസർവ്വേ ഓഫീസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് മാനസിക പീഡനത്തെ തുടർന്ന് ; 28കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: മലപ്പുറം തിരൂർ റീ സർവേ സൂപ്രണ്ട് ഓഫീസിലെ സെക്കൻഡ് ഗ്രേഡ് സർവേയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കടയ്ക്കാവുർ പെരിനാട് കൊയ്പള്ളിൽ വീട്ടിൽ സുരേന്ദ്രബാബുവിന്റെ മകൻ അംജാദിനെ(28)യാണ് എടരിക്കോടുള്ള താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ തിരൂർ താഴെപ്പാലത്തുള്ള റീസർവേ സൂപ്രണ്ട് ഓഫിസിൽ എത്തിയിരുന്നു. എന്നാൽ അറ്റൻഡ് രജിസ്റ്ററിൽ ഒപ്പിടാൻ മേലുദ്യോഗസ്ഥർ അനുവദിക്കാതെ ഇരിക്കുകയായിരുന്നു. ഒപ്പം ശമ്പളത്തിൽ നിന്നും 6 ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചതും സഹപ്രവർത്തകർക്കിടയിൽ അവനെ മേലുദ്യഗസ്ഥർ കുറ്റപ്പെടുത്തുകയും ചെയ്തുവെന്ന് […]

സംസ്ഥാനത്ത് നടക്കുന്നത് അനധികൃത നിയമന കുംഭമേള : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും ; ഇടത് സർക്കാരിന്റെ കാലത്ത് ബന്ധു നിയമനം ലഭിച്ച 17 പേരുകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ബന്ധുനിയമനം ലഭിച്ചവരുടെ പേരുകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവിന്റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ബന്ധുവിന്റെ പേരുൾപ്പടെ 17 പേരുള്ള ലിസ്റ്റാണ് പുറത്ത് വന്നിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവായ സുധീർ നമ്പ്യാരുടെ നിയമനം, എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം. കെ ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷകമ്മീഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമിക്കാൻ […]

കോട്ടയം പതിനാറിൽ ചിറയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടി കൊലപ്പെടുത്തി ; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിന് ഗുരുതര പരിക്ക് ; അമ്മയെ മകൻ കൊലപ്പെടുത്തിയത് വെട്ടുകത്തി ഉപയോഗിച്ച്

വിഷ്ണു ഗോപാൽ കോട്ടയം : തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കാർത്തിക ഭവനിൽ സുജാത(72)യാണ് മകൻ ബിജു (52) സ്വത്ത് തർക്കത്തെ തുടർന്ന് മദ്യലഹരിയിൽ വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട ഒാടിയെത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) നാണ് പരിക്കേറ്റത്. ആർട്ടിസ്റ്റ് സുജാതന്റെ വീടിന് സമീപത്താണ് സംഭവം. വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ […]