ഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം ; മോതിരം കണ്ടെത്തിയത് 70-ാം വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ : മെഡിക്കൽ സയൻസിന് പോലും അത്ഭുതമായി രഘുവിന്റെ അതിജീവന കഥ

ഒന്നാം വയസിൽ വിഴുങ്ങിയ മോതിരം ശ്വാസനാളത്തിൽ തങ്ങിയിരുന്നത് 69 വർഷം ; മോതിരം കണ്ടെത്തിയത് 70-ാം വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ : മെഡിക്കൽ സയൻസിന് പോലും അത്ഭുതമായി രഘുവിന്റെ അതിജീവന കഥ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരവുമായി ഒരു വയസുകാരൻ ജീവിച്ചത് 69 വർഷമാണ്. 70-ാമത്തെ വയസിൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നടത്തിയ എംആർഐ സ്‌കാനിങ്ങിൽ മോതിരം കണ്ടെത്തി മോതിരം മുറിച്ച് പുറത്തെടുക്കുകയായിരുന്നു.

പത്തനംതിട്ട വലഞ്ചുഴി രാജമംഗലത്ത് രഘുഗോപാലന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മോതിരമാണ് വർഷങ്ങൾക്്ക് ശേഷം പുറത്തെടുത്തത്. രഘുവിന്റെ അതിജീവന കഥ മെഡിക്കൽ സയൻസിന് പോലും അത്ഭുതമാണ്. രഘുവിന്റെ ശ്വാസനാളത്തിൽ നിന്ന് മോതിരം പുറത്തെടുത്ത ഡോക്ടർമാർക്കും ഇത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. ജിബു കെ. ജോൺ, ഇഎൻടി സ്‌പെഷലിസ്റ്റ് ഡോ. ഫ്രെനി എന്നിവരാണ് ഈ അത്യപൂർവ നിമിഷത്തിന് സാക്ഷികളായത്. വിട്ടുമാറാത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ രഘുവിനെ എല്ലാ പരിശോധനകളും പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷണവും കാണാതെ വരികെയായിരുന്നു.

ഇതേ തുടർന്ന് എംആർഐ സ്‌കാനിങിന് വിട്ടത്. സ്‌കാൻ റിപ്പോർട്ടിൽ ശ്വാസനാളത്തിൽ ഒരു ലോഹവസ്തു പിണഞ്ഞിരിക്കുന്നത് കണ്ടു. അറിയാതെ എപ്പോഴെങ്കിലും ഒരു ലോഹം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് ഡോക്ടർ രഘുവിനോട് ചോദിച്ചു. തന്റെ ഓർമയിൽ അങ്ങനെ ഒന്നു നടന്നിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ പിന്നീട് ബാല്യത്തിൽ താൻ മോതിരം വിഴുങ്ങിയ കഥ മാതാപിതാക്കൾ പലപ്പോഴും പറഞ്ഞിരുന്നത് രഘുവിന്റെ ഓർമയിൽ വന്നത്.

രഘുഗോപാലന് ഒരു വയസുള്ളപ്പോൾ വീട്ടിലുള്ള ആഭരണങ്ങൾ മാതാവ് കഴുകുകയായിരുന്നു. ഈ സമയം രഘുവും അവർക്കൊപ്പം കൂടി. കൂട്ടത്തിൽ ഒരു മോതിരം എടുത്ത് ഭംഗി നോക്കുകയും കൈ വിരലിൽ ഇടുകയും ചെയ്തു. അയഞ്ഞു കിടന്ന മോതിരം കൈയിൽ നിന്ന് അബദ്ധത്തിൽ വായിലേക്ക് വീഴുകയായിരുന്നു. മാതാപിതാക്കൾ ആദ്യം അണ്ണാക്കിൽ വിരലിട്ട് തപ്പിയെങ്കിലും കിട്ടാതെ വപ്പോൾ ചോറ് ഉരുളയാക്കിയും പഴം മുറിച്ചും വിഴുങ്ങിക്കുകയായിരുന്നു.

അതിന് ശേഷം മോതിരം പുറത്തേക്ക് പോയെന്നാണ് അവർ കരുതിയിരുന്നത്. ഡോ. ജിബു, ഇഎൻടി സ്‌പെഷലിസ്റ്റ് ഡോ. ഫ്രെനിയുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് മോതിരം പുറത്തെടുത്തത്. എൻഡോസ്‌കോപ്പി ചെയ്തു കൊണ്ടായിരുന്നു ഇത്.

ഇങ്ങനെ ഒരു ലക്ഷണവും ഇല്ലാതെ വപ്പോൾ ഇത് എന്താണെന്ന് അറിയാനുള്ള ഒരു ആകാംക്ഷ ഡോക്ടർമാർക്കുമുണ്ടായി. എൻഡോസ്‌കോപ്പിയിൽ വൃത്താകൃതിയിലുള്ള വസ്തു ശ്വാസനാളത്തിലുണ്ടെന്ന് തെളിഞ്ഞു. മേലണ്ണാക്കിന്റെ വലതു ഭാഗത്തായിട്ടാണ് ഇത് കണ്ടത്. മൂക്കിനുള്ളിലൂടെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചത്. ലോഹവസ്തു വലുതായതിനാൽ അതിന് കഴിഞ്ഞില്ല. ഒരു വശത്തേക്ക് മാറി, മരത്തിൽ വള്ളി ചുറ്റിയിരിക്കുന്നതു പോലെ മാംസത്തിൽ ഉറച്ചായിരുന്നു റിങ് ഇരുന്നത്.

അത് ആ ഭാഗത്ത് കുടുങ്ങുകയും അവിടെ സ്ഥിരമായി ഇരിക്കുകയും ചെയ്തത് ആകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം.മെറ്റൽ കട്ടർ വായിലൂടെ കടത്തിയാണ് മോതിരം മുറിച്ച് പുറത്തേക്ക് എടുത്തത്.