play-sharp-fill

ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം ആകേണ്ടന്ന് പറയും..? സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ’; മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെ; മാര്‍ക്‌സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത്; സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെ ട്രോളിക്കൊന്ന് യുവാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളുടെ കഥകളാണ് പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടും ട്രോള്‍ പോസ്റ്ററുകള്‍ ഇറക്കിയുമാണ് അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പുറത്തിറങ്ങിയ ട്രോളുകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെയുള്ള വിവാദ വാര്‍ത്തകള്‍ ചേര്‍ത്ത് വെച്ചുള്ള പോസ്റ്ററാണ്. ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം വേണ്ടെന്ന് പറയും.. സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ എന്നാണ് പോസ്റ്ററിന് […]

ജലവൈദ്യുത പദ്ധതി തകര്‍ക്കാന്‍ മഞ്ഞുതടാകത്തില്‍ സ്‌ഫോടനം നടത്തിയതോ?; അട്ടിമറി സാധ്യത തള്ളാതെ വിദഗ്ധര്‍; ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ ജോഷിമഠ്: രാജ്യത്തെ നടുക്കിയ മഞ്ഞുമല ദുരന്തത്തില്‍ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ധര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. മഞ്ഞ്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണിത്. വര്‍ഷകാലത്താണ് സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കാറുള്ളത്. അപ്രതീക്ഷിത പ്രളയത്തില്‍ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തില്‍ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. മലമുകളില്‍ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ […]

കൊട്ടാരക്കരയില്‍ നിന്ന് മോഷണം പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആനക്കള്ളന് വേണ്ടി വലവിരിച്ച് പൊലീസ്

സ്വന്തം ലേഖകൻ  കൊല്ലം: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കാണാതായ ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതര്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് ബസ് കണ്ടെത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.   ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തു. രാവിലെ വണ്ടിയെടുക്കാന്‍ […]

വിവാഹ ശേഷം പല പോസുകളിൽ നിർത്തി വധുവിന്റെ സിംഗിൾ ഫോട്ടോ പകർത്തി ഫോട്ടോഗ്രാഫർ ; പൊട്ടിത്തെറിച്ച് ഫോട്ടോഗ്രാഫർക്കിട്ട് ഒന്ന് പൊട്ടിച്ച് വരൻ ; സംഭവശേഷം വധുവിന്റെ പ്രതികരണം വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : വൈറൽ ആകുന്ന നിരവധി കല്യാണ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വഴക്ക് വൈറൽ ആകുന്നത് ആദ്യമാവും. എന്നാൽ വധുവിനെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുക്കുന്നതും പലപല പോസുകളില്‍ നി‍ർത്തുന്നതും കണ്ട് സഹികെട്ട് വരന്‍ പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്. സഹികെട്ട വരന്‍ ഫോട്ടോ​ഗ്രാഫറെ മര്‍ദ്ദിക്കുന്നു. ഇതോടെ ഒരു ചിരിയുമായി ഫോട്ടോ​ഗ്രാഫര്‍ മാറിപ്പോകുകയും ഇത് കണ്ട് വധു നിലത്തുകിടന്ന് ചിരിക്കുകയുമാണ് വീഡിയോയില്‍. വീഡിയോ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തു. […]

മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ, ഇളയ കുഞ്ഞിന്റെ തലയറുക്കാന്‍ കത്തി വാങ്ങിപ്പിച്ചത് ഭര്‍ത്താവിനെക്കൊണ്ട്; സ്റ്റീല്‍കത്തിക്ക് പകരം ഇരുമ്പ് കത്തി മുന്‍കൂട്ടി വാങ്ങിപ്പിച്ചു; മദ്രസാ അദ്ധ്യാപികയുടെ ബലിദാനം വ്യക്തമായ ആസൂത്രണത്തോടെ; തീവ്രമത വിശ്വാസ ഗ്രൂപ്പുകളില്‍ ആക്ടീവ് മെമ്പര്‍; സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍ പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്തുകൊന്ന് ബലി നല്‍കിയ സംഭവത്തില്‍ പ്രതിയായ മാതാവ് വ്യക്തമായ ആസൂത്രണത്തോടെയാണ് കൃത്യം നടത്തിയത് എന്ന നിഗമനത്തില്‍ പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി തന്ത്രപരമായാണ് സംഘടിപ്പിച്ചത്. മകനെ കൊല്ലാന്‍ പിതാവിനെ കൊണ്ടാണ് ഷാഹിദ കത്തി വാങ്ങിപ്പിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്നും അതിനാല്‍ ഇരുമ്പില്‍ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് ഷാഹിദ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വാങ്ങിയ രണ്ട് കത്തികളില്‍ വലിയ കത്തിയാണ് […]

പച്ചസാരിയുടുത്ത് കൈകൂപ്പി കാറിന്റെ മുന്‍സീറ്റില്‍; പശ്ചാത്തല സംഗീതം എംജിആര്‍ ഗാനങ്ങള്‍; പൊലീസ് വിലക്കിയിട്ടും എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ ദ്രാവിഡ മണ്ണില്‍ കാല്‍കുത്തി ശശികല; തമിഴകത്തിന്റെ അമ്മയാകാന്‍ കച്ചകെട്ടി ‘ചിന്നമ്മ’ ഇറങ്ങുമ്പോള്‍…

സ്വന്തം ലേഖകന്‍ ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് അനുഭവിച്ച വി കെ ശശികല എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്നാട്ടിലെത്തി. സംസ്ഥാന അതിര്‍ത്തിയായ ആറ്റെബെല്ലെയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശശികലയെ രാജകീയമായി സ്വീകരിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി പതാക ഉപയോഗിക്കരുതെന്ന് നേരത്തെ കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് മുന്നറിയിപ്പ് […]

അധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു: പ്രവീൺ ഇറവങ്ക

സ്വന്തം ലേഖകൻ ആലപ്പുഴ : കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയിൽ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് LDF ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു. ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രവീൺ ഇറവങ്കര കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ […]

പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ സീറ്റ് തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും കേരളാ കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമായി നിലനില്‍ക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന […]

മാസ്സ് ലുക്കിൽ മമ്മൂട്ടി : ബിലാലിനെ കാത്തിരുന്നവർക്ക് മുൻപിൽ ‘ഭീഷ്മ’യുമായി അമൽ നീരദ്:

സ്വന്തം ലേഖകൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ. എന്നാൽ ബിലാൽ എത്തുന്നതിന് മുൻപ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്‍മ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടും ധരിച്ചുള്ള മാസ്സ് ലുക്കാണ് ഫസ്റ്റ് ലുക്കിൽ മമ്മുട്ടിക്ക്. മൈ ഡാഡി സ്ട്രോങ്ങസ്റ്റ് എന്ന ഹാഷ്ടാഗോടുകൂടി ദുൽഖർ സൽമാനും ചിത്രത്തിന്റെ പോസ്റ്റർ […]

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആര്‍. രാഹുലിനെ മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി : മരടിലെ സ്വകാര്യ ഹോട്ടല്‍മുറിയില്‍ സിനിമാ സഹസംവിധായകന്‍ ആര്‍. രാഹുലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി സ്വദേശിയാണ്. ‘ഭ്രമം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും തുടര്‍ നടപടികളെന്നു പോലീസ് അറിയിച്ചു.