play-sharp-fill

ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപ്പോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതകമ്പി പൊട്ടിവീണു ; കോട്ടയത്ത് തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

സ്വന്തം ലേഖകൻ കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തിപോയ ട്രെയ്‌ലർ ലോറി തട്ടി വൈദ്യുതക്കമ്പി പൊട്ടിവീണു. തലനാരിഴക്കാണ് കോട്ടയത്ത് വൻ ദുരന്തം ഒഴിവായത്. ഇന്ന് പുലർച്ചെ ഒരുമണിയോടയാണ് സംഭവം. കോട്ടയം നഗരത്തിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ട്രെയ്‌ലർ ലോറിയുടെ കണ്ടെയ്‌നർ തട്ടിയാണ് വൈദ്യുതക്കമ്പി പൊട്ടിവീണത്. ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ഡ്രൈവർ പുത്തേട്ട് ഭാഗത്ത് നിന്നു സൂര്യകാലടി മന മോസ്‌കോ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഈ വഴി വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ളതാണ്. ലോറി തട്ടിയതോടെ […]

വിമാന യാത്രാ വിലക്ക്: കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് – പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങള തുടർന്നു യു എ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ യു എ ഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പോയി നിബന്ധനകൾ അനുസരിച്ചുള്ള ക്വാറന്റ്യ്നും ടെസ്റ്റുകളും നടത്തി അവിടെനിന്നും അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര […]

അറുപതുകാരിയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; വയോധികയ്‌ക്കൊപ്പം ഉണ്ടായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയെ കാണാനില്ല : കൊലപാതകമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊട്ടാരക്കര : ദുരൂഹ സാഹചര്യത്തിൽ അറുപതുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബധിരയും മൂകയുമായ സഹോദരിക്കൊപ്പമായിരുന്നു ശാന്ത താമസിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ശാന്ത ഉണരാതിരുന്നതിനെത്തുടർന്ന് സഹോദരി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ തലയുടെ പിന്നിലും കയ്യിലും ആഴത്തിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിന് പുറമെ നിരവധി […]

ഗൂഗിള്‍ നിരോധിച്ച തെറി വാക്കുകള്‍ ഏതൊക്കെയെന്ന് അറിയുമോ? ; മോശം വാക്ക് ടൈപ്പ് ചെയ്താല്‍ ഇനി NOT HELP എന്ന് ഉത്തരം ലഭിക്കും

സ്വന്തം ലേഖകന്‍ മുംബൈ: പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും മാത്രമല്ല വീടനകത്തു വരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. തെറി വ്യാപകമായ സാഹചര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍. ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൃത്യമായ ഉത്തരം ലഭിക്കാന്‍ വേണ്ടിയും, മോശം വാക്കുകള്‍ കാണിക്കാതിരിക്കാന്‍ വേണ്ടിയും റിസള്‍ട്ട്‌സ് ഗൂഗിള്‍ ഫില്‍ട്ടര്‍ ചെയ്യാറുണ്ട്. മോശമായ വാക്കോ, ഫോട്ടോയോ സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ ടൈപ്പ് ചെയ്യുന്ന ഉത്തരം കിട്ടില്ല. കാരണം, ഗൂഗിളിന്റെ ‘സെയ്ഫ് സെര്‍ച്ച്’ എന്ന ഫീച്ചര്‍ ആക്റ്റീവായി നില്ക്കുന്നതു കൊണ്ടാണ്. ഗൂഗിള്‍ ഔദ്യോഗികമായി അശ്ലീല വാക്കുകളുടെ ലിസ്റ്റ് […]

വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി മിസ്ഡ് കോൾ വരാറുണ്ടോ…? ഉറപ്പിച്ചോളു ഇത് വാൻഗിറി തട്ടിപ്പാണ് : വൺ റിങ്ങ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അപരിചിതമായ വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി നിങ്ങൾക്ക് മിസ്ഡ് കോളുകൾ വരാറുണ്ടോ.അത് വിദേശത്തുള്ള നിങ്ങളുടെ ബന്ധുക്കളാണെന്ന് കരുതി തിരിച്ച് വിളിക്കാൻ നിൽക്കണ്ട. ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്‌കാം’ അഥവാ വാൻഗിറി തട്ടിപ്പാണ്. വർഷങ്ങളായി ടെലികോം രംഗത്ത് നടന്നുവരുന്ന തട്ടിപ്പാണ് വീണ്ടും കേരളത്തിൽ വ്യാപകമാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേർക്കാണ് വിദേശനമ്പറുകളിൽ നിന്നും കോൾ വന്നുകൊണ്ടിരിക്കുന്നത്. +372, +43, +44, +591 തുടങ്ങുന്ന നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ വ്യാപകമായി എത്തുന്നത്. എന്നാൽ ഫോണിൽ ഐ.എസ്.ഡി […]

തോക്കും പടച്ചട്ടയും വാങ്ങാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരുലക്ഷം രൂപ; പബ്ജിക്ക് ശേഷം വില്ലനാകുന്നത് ഫ്രീഫയര്‍; എട്ട് മണിക്കൂറിലധികം ഗെയിം കളിച്ച കുട്ടിക്കളിക്കാരുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍ പൊലീസ് ‘കസ്റ്റഡിയില്‍’; ഓര്‍ക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്; ഓപ്പറേഷന്‍ ഗുരുകുലം പിടിമുറുക്കുമ്പോള്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ലോക്ക്ഡൗണ്‍ കാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വഴിമാറിയപ്പോള്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും സ്വന്തമാക്കിയവരാണ് ഭൂരിഭാഗം കുട്ടികള്‍ക്കും. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ക്ലാസില്‍ കയറുന്ന കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി വാങ്ങിയ മൊബൈല്‍ ഫോണുകള്‍ രക്ഷിതാക്കള്‍ക്ക് പാരയാകുകയാണ് ഇപ്പോള്‍. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവഴിക്കാന്‍ വീഡിയോ കളിച്ച് തുടങ്ങിയ കുട്ടികള്‍, തുടര്‍ച്ചയായ ഉപയോഗം കാരണം ഗെയിമുകള്‍ക്ക് അടിമപ്പെട്ടു. […]

തങ്കമ്മ നിര്യാതയായി

കുമാരനല്ലൂർ: വട്ടക്കാലായിൽ തങ്കമ്മ നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ – ഹരിപ്രസാദ്, ജയൻ, ലത സംസ്‌കാരം ഫെബ്രുവരി ഒൻപതിന് മൂന്നരയ്ക്ക് വീട്ടുവളപ്പിൽ.

കുവൈറ്റിൽ ജോലിയ്ക്ക് മാന്യമായ ശമ്പളം ആവശ്യപ്പെട്ട നഴ്‌സുമാരെ ദിവസങ്ങളോളമായി പൂട്ടിയിട്ട് ആശുപത്രി മാനേജ്‌മെന്റ്; ശമ്പളമില്ലാതെ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിയും തുടരുന്നു; കുടുങ്ങിയത് പത്തനംതിട്ട സ്വദേശിയുടെ റിക്രൂട്ടിംഗ് ഏജൻസി വഴി വന്ന നേഴ്സുമാർ

തേർഡ് ഐ ബ്യൂറോ കുവൈറ്റ്: മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ടു. നഴ്‌സുമാരെ പുറത്തു വിടണമെന്നാവശ്യപ്പെട്ട് മലയാളികളുടെ വിവിധ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല. മലയാളികളും നേപ്പാളികളും അടങ്ങുന്ന നഴ്‌സുമാരുടെ സംഘമാണ് മാനസികമായി പീഡനം നേരിടുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യു നടക്കുന്ന അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴിയാണ് ഇവർ കുവൈറ്റിൽ എത്തിയത്. അൽ- ഈസാ കമ്പനിയുടെ പബ്ലിക്ക് അതോറിറ്റി പ്രോജക്ട് വിസയിലാണ് ഈ നഴ്‌സുമാർ കുവൈറ്റിൽ […]

സ്‌കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; സ്‌കൂളുകളിലും സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണം : പ്രധാന അധ്യാപകൻ ദിവസവും ഇ.ഡിയ്ക്ക് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ തുറന്നതിന് പിന്നാലെ സ്‌കൂളുകളിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ഇതോടെ നിരീക്ഷണം കർശനമാക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാർഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകർ ദിവസവും ഡിഡിഇക്ക് റിപ്പോർട്ട് നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഡി.ഇ.ഒമാരും റീജണൽ ഡപ്യൂട്ടി ഡയറക്ടർമാരും സ്‌കൂളുകളിൽ പരിശോധന നടത്തണം. ഇതിന് പുറമെ സ്‌കൂളുകളോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും അധ്യാപകർ നിരീക്ഷണം നടത്തണമെന്നും വിദ്യാർഥികൾക്കിടയിൽ ബോധവൽകരണം ഊർജിതമാക്കുമെന്നും നിർദ്ദേശമുണ്ട്. ഇതിന് പുറമെ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480രൂപയും വർദ്ധിച്ചു.കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (09/02/2021) സ്വർണ്ണവില ഗ്രാമിന് :4465 പവന് :35720