വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി മിസ്ഡ് കോൾ വരാറുണ്ടോ…? ഉറപ്പിച്ചോളു ഇത് വാൻഗിറി തട്ടിപ്പാണ് : വൺ റിങ്ങ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി മിസ്ഡ് കോൾ വരാറുണ്ടോ…? ഉറപ്പിച്ചോളു ഇത് വാൻഗിറി തട്ടിപ്പാണ് : വൺ റിങ്ങ് തട്ടിപ്പിനെക്കുറിച്ച് കൂടുതൽ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അപരിചിതമായ വിദേശ നമ്പറുകളിൽ നിന്ന് തുടർച്ചയായി നിങ്ങൾക്ക് മിസ്ഡ് കോളുകൾ വരാറുണ്ടോ.അത് വിദേശത്തുള്ള നിങ്ങളുടെ ബന്ധുക്കളാണെന്ന് കരുതി തിരിച്ച് വിളിക്കാൻ നിൽക്കണ്ട.
ഉറപ്പിച്ചോളൂ, ഇത് ‘വൺ റിങ് ഫോൺ സ്‌കാം’ അഥവാ വാൻഗിറി തട്ടിപ്പാണ്.

വർഷങ്ങളായി ടെലികോം രംഗത്ത് നടന്നുവരുന്ന തട്ടിപ്പാണ് വീണ്ടും കേരളത്തിൽ വ്യാപകമാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേർക്കാണ് വിദേശനമ്പറുകളിൽ നിന്നും കോൾ വന്നുകൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

+372, +43, +44, +591 തുടങ്ങുന്ന നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ വ്യാപകമായി എത്തുന്നത്. എന്നാൽ ഫോണിൽ ഐ.എസ്.ഡി സേവനം ഉപയോഗിക്കുന്നവരാണെങ്കിലേ പണം നഷ്ടമാകൂ.

തട്ടിപ്പുകാരൻ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ (ഉയർന്ന നിരക്ക് ഈടാക്കുന്ന മാർക്കറ്റിങ് കോളുകൾക്കു സമാനം) സ്വന്തമാക്കും. ഇവ കണ്ടെത്തുക അസാധ്യമാണ്.

കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തും. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കുന്നതാണ് രീതി. ഇത്തരത്തിൽ മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കും.

എന്നാൽ കോളെത്തുന്നത് പ്രീമിയം നമ്പറിലേക്കാണ്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതലാണ് ഇതിലേക്ക് വിളിക്കുമ്പോൾ ഈടാക്കുക. കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടറായിരിക്കും.

കോൾ അറ്റെൻഡ് ചെയ്താൽ റിക്കോർഡ് ചെയ്തുവച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക. കോൾ വിളിക്കുന്നവർ പരമാവധി സമയം കോൾ നീട്ടുന്നത് വഴിയാണ് തട്ടിപ്പുകാരന് കൂടുതൽ ലാഭം ഉണ്ടാകുക.

ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം. ബെല്ലടിക്കുന്നതേയുള്ളൂ എന്നു കരുതി നമ്മൾ കാത്തിരിക്കും. പോസ്റ്റ്‌പെയ്ഡ് കണക്ഷനാണെങ്കിൽ ബിൽ വരുമ്പോൾ ഉറപ്പായും ഞെട്ടും.

ഇന്ത്യയുടെ രാജ്യാന്തര കോഡ് ആയ +91 ഒഴികെ മറ്റു കോഡുകളിലുള്ള കോളുകളിൽനിന്നു മിസ്ഡ് കോളുകൾ, എസ്എംഎസുകൾ കണ്ടാൽ ജാഗ്രത പാലിക്കുക എന്നതാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ഏക മാർഗം.

അറിയാതെ തിരികെ വിളിച്ചാൽ ഉടൻ കോൾ കട്ട് ചെയ്യുക. അപരിചിതർ വിളിച്ചാൽ വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.