play-sharp-fill

ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ല; ദേഹത്ത് അടിയേറ്റ പാടുകള്‍; ഇതരസംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകന്‍ മലപ്പുറം: ഇതരസംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെ മാതാപിതാക്കള്‍ മുറിക്കുള്ളില്‍ ദിവസങ്ങളായി പൂട്ടിയിട്ട നിലയിലായിരുന്നു. ദമ്പതികള്‍ പുറത്തുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് പഞ്ചായത്ത് അധികൃതര്‍ കയറി പരിശോധിച്ചപ്പോള്‍ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിച്ച കുട്ടികള്‍ക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നല്‍കി. ഇതോടെ കുട്ടികളുടെ നില അല്‍പം മെച്ചപ്പെട്ടു. ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. ആശുപത്രിയില്‍ നടത്തിയ […]

പ്രമുഖ വ്യവസായി രവിപിള്ളയ്‌ക്കെതിരെ സമരം; തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ കൊല്ലം: വ്യവസായി രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാന്‍ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പൊലീസ് പിടികൂടിയത്. കോവിഡ് കാലത്ത് പ്രവാസി വ്യവസായി രവി പിള്ളയുടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്കെതിരെയാണ് നടപടി. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികള്‍ സമരം ആസൂത്രണം ചെയ്തത്. കൊല്ലം ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ചാണ് തടഞ്ഞ് നിര്‍ത്തി അറസ്റ്റ് ചെയ്തത്. 65 ഓളം തൊഴിലാളികളെ ക്‌സറ്റഡിയിലെടുത്തു. […]

വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനവും വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനവും ഫെബ്രുവരി 11 വ്യാഴാഴ്ച വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയില്‍ നടക്കും. സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും ദേശീയ മുന്‍പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും നടത്തും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍, ജോർജ് മാത്യൂ, ടി.എം. നവീന്‍ […]

മലയാളി നഴ്‌സുമാരെ കുവൈറ്റിൽ പൂട്ടിയിട്ടിരിക്കുന്നു: നഴ്‌സുമാരുടെ ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; താമസ സ്ഥലത്ത് പൂട്ടിയിട്ടത് പത്തനംതിട്ട സ്വദേശിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം; നേഴ്സുമാരുടെ ദുരിതം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ കുവൈറ്റ് മലയാളി അസോസിയേഷൻ പ്രശ്നത്തിൽ ഇടപെടുന്നു

കുവൈറ്റ് ബ്യൂറോ കുവൈറ്റ്: ജോലിയ്ക്കു വേണ്ടി കുവൈറ്റിലെത്തിച്ച ശേഷം ശമ്പളം കൂട്ടി ചോദിച്ചതിന്റെ പേരിൽ മലയാളിയായ കരാറുകാരൻ പൂട്ടിയിട്ട നഴ്‌സുമാരുടെ ജീവിതം കൂടുതൽ ദുരിതത്തിൽ. നേരത്തെ ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിൽ താമസ സ്ഥലത്തു നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ ഇരിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ ഗുണ്ടാ സംഘം ഇവർ താമസിക്കുന്ന റൂം പുറത്തു നിന്നു പൂട്ടി. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് കുവൈറ്റിലെ മലയാളി സംഘടനകൾ  വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗുണ്ടാ സംഘം എത്തി യുവതികളുടെ മുറി അടച്ചു പൂട്ടിയത്. പത്തനംതിട്ട […]

ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ കാന്തല്ലൂർ സ്വാമി അറസ്റ്റിൽ ; തലസ്ഥാനത്ത് മാധ്യമപ്രവർത്തകനായി തുടക്കം, അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് ; തട്ടിപ്പ് കേസിൽ അകത്തായ സുനിൽ സ്വാമിയെന്ന കാന്തല്ലൂർ സ്വാമിയുടെ ജീവിത കഥ ഇങ്ങനെ

സ്വന്തം ലേഖകൻ ഇടുക്കി: ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ സുനിൽ സ്വാമി അറസ്റ്റിൽ. തട്ടിപ്പ് കേസിൽ സുനിൽ സ്വാമിയെന്ന് കാന്തല്ലൂർ സ്വാമിയെയാണ് പൊലീസ് ഇന്ന് രാവിലെ കാന്തല്ലൂരിൽ നിന്ന് മറയൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. നേരത്തെ ഗ്രീൻ ടിവി എന്ന പേരിൽ ചാനൽ നടത്തിയിരുന്ന ഇയാൾ പിന്നീട് അനന്തഭദ്രം സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയാണ് പ്രശസ്തനായത്. സുനിൽ പരമേശ്വരൻ എന്ന പേരിലാണ് അനന്തഭദ്രത്തിന് സുനിൽ സ്വാമി തിരക്കഥ എഴുതിയിരുന്നത്. തട്ടിപ്പ് കേസിൽ വർക്കല കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിനിമാ നിർമ്മിക്കാമെന്ന് പറഞ്ഞ് […]

കണക്ക് തീര്‍ക്കും കളം പിടിക്കും; കടുത്ത മത്സരത്തിന് കുട പിടിക്കാന്‍ കടുത്തുരുത്തി

സ്വന്തം ലേഖകന്‍ കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ ഇടത്പക്ഷ പ്രവേശനത്തിന് ശേഷം വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാന ശ്രദ്ധ നെടുകയാണ് കടുത്തുരുത്തി മണ്ഡലം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പിളര്‍പ്പ് ഏറ്റവുമധികം ബാധിക്കുന്ന മണ്ഡലവും കടുത്തുരുത്തി തന്നെ. പഴയ പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഇപ്പോള്‍ കടുത്തുരുത്തിയിലാണ്. മാണിയുടെ തറവാട് ഉള്‍പ്പെടുന്ന മരങ്ങാട്ട്പിള്ളിയും കടുത്തുരുത്തി മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. 1957 മുതല്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. പി സി തോമസ് രണ്ട് തവണ […]

കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാം; ഐശ്വര്യയാത്ര കോട്ടയത്ത് എത്തും മുന്‍പ് നിലപാട് അറിയിക്കണം; വാഗ്ദാനവുമായി കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ കോട്ടയം: എന്‍സിപിയെയും മാണി സി കാപ്പനെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് നേതൃത്വം. എന്‍ സി പി ഒറ്റക്കെട്ടായി യു ഡി എഫിലേക്ക് വന്നാല്‍ അഞ്ച് സീറ്റുകള്‍വരെ നല്‍കാമെന്നാണ് വാഗ്ദാനം. മാണി സി കാപ്പന്‍ ഒറ്റക്കാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ കാപ്പന് മത്സരിക്കാമെന്നും കോണ്‍ഗ്രസ് ഉപാധിവെച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യു ഡി എഫിലേക്ക് പോകാനാണ് മാണി സി കാപ്പന്റെ തീരുമാനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാലായിലെ അനുയായികളെ ഇത് സംബന്ധിച്ച തീരുമാനം കാപ്പന്‍ അറിയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ […]

പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം സ്വദേശിയുടേത് ; പിന്നിൽ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്ന് സൂചന

സ്വന്തം ലേഖകൻ കിഴക്കമ്പലം: പ്ലൈവുഡ് കമ്പനി ഫർണസിന്റെ പുകക്കുഴലിൽ കണ്ടെത്തിയ മൃതദേഹം അസം തൊഴിലാളിയുടേതെന്ന് പൊലീസ്. എട്ടുമാസം മുൻപാണ് പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനി ഫർണസിെന്റ പുകക്കുഴലിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ അന്തർ സംസ്ഥാനക്കാരായ രണ്ട് ലേബർ കോൺട്രാക്ടർമാരാണെന്നാണ് പൊലീസിെന്റ നിഗമനം. പൊലീസിന്റെ സംശയത്തിലുള്ള രണ്ടുപേരയും പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും. കൊറോണയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച ലോക ്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന കമ്പനി തുറന്നപ്പോഴാണ് പുകക്കുഴലിെന്റ അടിഭാഗത്ത് പുക വമിക്കുന്നത് കണ്ടത്. ഇതേ തുടർന്നാണ് ചിമ്മിനിയുടെ ഭാഗം തുറന്നത്. ഇവിടെയായിരുന്നു മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പുറംഭാഗം […]

വണ്ടിപഞ്ചറായി, സഹായത്തിന് തുണയില്ലാതെ നടുറോഡില്‍ കുടുംബം; രക്ഷയായത് കോട്ടയം സേഫ് കേരളാ സ്‌ക്വാഡ്

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: രാപ്പകല്‍ മഴയും മഞ്ഞും വെയിലും കൊണ്ട് നാടിന് വേണ്ടി സേവനമനുഷ്ടിക്കുന്നവരാണ്  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എന്നാല്‍ പൊതുജനത്തിന് മിക്ക അവസരങ്ങളിലും കണ്ണിലെ കരടാണ് ഇവർ. ചുരുക്കം ചില ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റമാണ് ഇതിന് കാരണം. പക്ഷേ, പഴി കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ ഉദ്യോഗസ്ഥർക്കുമാണ്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്ന നന്മകള്‍ അവരുടെ ഗ്രൂപ്പുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചെയ്ത സഹായങ്ങളെ പറ്റി പൊതുജനത്തോട് തുറന്ന് പറയാറുള്ളത്. കഴിഞ്ഞ […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണ വില ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (10/02/2021) സ്വർണ്ണവില ഗ്രാമിന് :4475 പവന് :35800