ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ കാന്തല്ലൂർ സ്വാമി അറസ്റ്റിൽ ; തലസ്ഥാനത്ത് മാധ്യമപ്രവർത്തകനായി തുടക്കം, അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് ; തട്ടിപ്പ് കേസിൽ അകത്തായ സുനിൽ സ്വാമിയെന്ന കാന്തല്ലൂർ സ്വാമിയുടെ ജീവിത കഥ ഇങ്ങനെ
സ്വന്തം ലേഖകൻ
ഇടുക്കി: ഒന്നരക്കോടിയുടെ തട്ടിപ്പ് കേസിൽ സുനിൽ സ്വാമി അറസ്റ്റിൽ. തട്ടിപ്പ് കേസിൽ സുനിൽ സ്വാമിയെന്ന് കാന്തല്ലൂർ സ്വാമിയെയാണ് പൊലീസ് ഇന്ന് രാവിലെ കാന്തല്ലൂരിൽ നിന്ന് മറയൂർ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്.
നേരത്തെ ഗ്രീൻ ടിവി എന്ന പേരിൽ ചാനൽ നടത്തിയിരുന്ന ഇയാൾ പിന്നീട് അനന്തഭദ്രം സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയാണ് പ്രശസ്തനായത്. സുനിൽ പരമേശ്വരൻ എന്ന പേരിലാണ് അനന്തഭദ്രത്തിന് സുനിൽ സ്വാമി തിരക്കഥ എഴുതിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പ് കേസിൽ വർക്കല കോടതിയുടെ അറസ്റ്റ് വാറണ്ടിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിനിമാ നിർമ്മിക്കാമെന്ന് പറഞ്ഞ് കാന്തല്ലൂർ സ്വാമി പ്രവാസിയും വർക്കല സ്വദേശിയുമായ യുവാവിൽ നിന്ന് പണം തട്ടുകയായിരുന്നു.
എന്നാൽ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. സന്യാസിയെന്ന് സ്വയം വിശേഷിപ്പിച്ച് സമീപകാലത്താണ് സുനിൽപരമേശ്വരൻ കാന്തല്ലൂർ സ്വാമിയായി രംഗപ്രവേശനം ചെയ്തത്.
തട്ടിപ്പ് കേസിന് പുറമെ മുൻഭാര്യയെ ഉപദ്രവിച്ച കേസിൽ നേരത്തെയും ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കാന്തല്ലൂരിൽ കോഴിക്കോട് സ്വദേശിനിയുടെ ഭൂമി കയ്യേറി അവിടെ രുദ്രസിംഹാസനം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച പ്രതികൾ കൊണ്ടുവന്ന് വച്ച് ആശ്രമമായി പ്രഖ്യാപിച്ചു. ഭൂമി കയ്യേറ്റത്തിന് കോഴിക്കോട് സ്വദേശിനി നൽകിയ കേസും ഇയാൾക്കെതിരെ ഉണ്ട്.