play-sharp-fill

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റിൽ : സംഭവം പെൺകുട്ടി വെളിപ്പെടുത്തിയത് സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ

സ്വന്തം ലേഖകൻ കൊല്ലം: ചാത്തന്നൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ പിതാവും പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തും പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ പിതാവായ 45-കാരനും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് ചാത്തന്നൂർ പോലീസ് പിടികൂടിയത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. 2020 നവംബർ മുതൽ താൻ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി കൗൺസിലിങ്ങിൽ വ്യക്തമാക്കി. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ മൂന്നുമാസം ഗർഭിണിയാണ്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.

ജോസ് കെ മാണി എത്തിയപ്പോള്‍ എന്‍സിപി ഇടത്പക്ഷത്തിന് അധികപ്പറ്റായി; മാണി സി കാപ്പനെ ലക്ഷ്യം വച്ച യുഡിഎഫിന് എന്‍സിപിയെ മുഴുവനായി കിട്ടുമെന്ന് സൂചന; പിണറായിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ പവാര്‍; വലിയ ട്വിസ്റ്റുകള്‍ ഉണ്ടായില്ലെങ്കില്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശന പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷം എന്‍ സി പിയോട് കാണിക്കുന്ന അവഗണനയില്‍ മനംനൊന്ത് ശരത് പവാര്‍. മുഖ്യന്ത്രി പിണറായിയുടെ ധാര്‍ഷ്യം എന്‍സിപിയെ ഇടതുപക്ഷത്ത് നിന്ന് അകറ്റും. കേരളത്തില്‍ എന്‍സിപി നേരിടുന്ന പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായിയുമായി ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചത് പ്രഫുല്‍ പട്ടേലിനെയാണ്. പാലായില്‍ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും രാജ്യസഭാ സീറ്റ് തരില്ലെന്നുമാണ് ഇടതു മുന്നണിയുടെ നിലപാട്. ഇത് എന്‍സിപിക്ക് ക്ഷീണമായിട്ടുണ്ട്. മാണി സി കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കണമെന്ന പിണറായി വിജയന്റെ ഉപദേശം എന്‍സിപിക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണ് വലതു പക്ഷത്തേക്ക് മാറാന്‍ തീരുമാനമായത്. […]

ഓണംതുരുത്ത് യുവധാര ആർട്ട്സ് ക്ലബ്ബിന് മികച്ച യൂത്ത് ക്ലബ്ബിന് പുരസ്കാരം നൽകി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 2020 – 21 വർഷത്തെ മികച്ച യൂത്ത് ക്ലബ്ബായി നെഹ്റു യുവകേന്ദ്ര തെരഞ്ഞെടുത്ത ഓണംതുരുത്ത് യുവധാര ആർട്ട്സ് ക്ലബ്ബിന് ജില്ലാ കളക്ടർ എം. അഞ്ജന പുരസ്ക്കാരം സമ്മാനിച്ചു. മെഡിക്കൽ ക്യാമ്പുകൾ, കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാക്ഷരതാ കാമ്പയിന്‍, തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ, സ്വച്ച് ഭാരത് മിഷൻ്റെ ഭാഗമായ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ മികവാണ് യുവധാര ക്ലബ്ബിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്‍റ് ജിഷ്ണു രാജും സെക്രട്ടറി വി. അനൂപും പുരസ്ക്കാരം ഏറ്റുവാങ്ങി. നെഹ്റു യുവ […]

കോവിഡ് സെന്ററായിരുന്ന സ്‌കൂളില്‍ അസ്ഥികൂടം കണ്ടെത്തി; കോവിഡ് രോഗിയുതോകാമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍ ലഖ്‌നൗ: കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വാരണാസിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സ്‌കൂളില്‍ നിന്നാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ദീര്‍ഘകാലത്തിന് ശേഷം ക്ലാസ്മുറി വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ഇതിനിടയിലാണ് ബഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടുത്തെ അന്തേവാസികളില്‍ അധികവും. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി. ക്ലാസ് മുറിയില്‍ കണ്ട അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ […]

അഭയക്കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യം; ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: അഭയ കേസിന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി ഫാദര്‍ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുമാണ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍, കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ നല്‍കിയ […]

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍

സ്വന്തം ലേഖകൻ കൊച്ചി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികള്‍ക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 750 സിടി, 750 എംആര്‍ഐ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 34-ാം സ്ഥാപക ദിനത്തില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി സൗജന്യ പരിശോധനകള്‍ ഒരുക്കുന്നത്. ഇതിനുള്ള അപ്പോയിന്റ്‌മെന്റ് asterfreein.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ രാത്രി 8 […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മറ്റുപാർട്ടിക്കാർ ചെയ്തതാണെന്ന ന്യായീകരണവുമായി പാർട്ടി നേതൃത്വം

സ്വന്തം ലേഖകൻ കുമ്പള : ഡി.വൈ.എഫ്.ഐ.നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് നാലുകിലോ കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ പ്രതാപ് നഗറിൽ താമസിക്കുന്ന ഡി.വൈ.എഫ്.ഐ മംഗൽപാടി വില്ലേജ് സെക്രട്ടറിയായ റഫീഖിന്റെ(34) വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. വീടിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാസർകോട് ഡിവൈ.എസ്പി. പി.സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപായി റഫീഖ് വീട്ടിൽനിന്ന് പുറത്ത് പോയതായി വീട്ടുകാർ പറഞ്ഞു. […]

ബിഗ്‌ബോസ് സീസൺ 3 പ്രേക്ഷകർക്ക് മൂന്നിലെത്താൻ ദിവസങ്ങൾ മാത്രം ; ടിക്ക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ട ഉൾപ്പടെ മത്സരിക്കാൻ ഉറപ്പുള്ളവരുടെ ലിസ്റ്റ് വീണ്ടും ചർച്ചയാവുന്നു

സ്വന്തം ലേഖകൻ കൊച്ചി : മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇതിന് മുന്നോടിയായി പുറത്ത് വിട്ട പ്രോമോ വീഡിയോകളിലൂടെ പ്രേക്ഷകർ കാത്തിരുന്ന പല ചോദ്യത്തിനും ഉത്തരം കിട്ടി കഴി്ഞ്ഞു. ബിഗ് ബോസ് മൂന്നാം പതിപ്പിലെ മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഏകദേശം ഉറപ്പായ ചിലരുടെ പേരുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. ഫെബ്രുവരി പതിനാല് വാലന്റൈൻസ് ദിനത്തിൽ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് എത്തുമെന്നുള്ള പുതിയ വിവരങ്ങളാണ് […]

വിതുര പെണ്‍വാണിഭക്കേസ്; വേശ്യാലയം നടത്തല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. എന്നാല്‍ ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേയാണ് കണ്ടെത്തല്‍. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. 1996 ലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് […]