വിതുര പെണ്‍വാണിഭക്കേസ്; വേശ്യാലയം നടത്തല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

വിതുര പെണ്‍വാണിഭക്കേസ്; വേശ്യാലയം നടത്തല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ തട്ടിക്കൊണ്ടുപോകല്‍, തടവില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കല്‍, വേശ്യാലയം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു. എന്നാല്‍ ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേയാണ് കണ്ടെത്തല്‍. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

1996 ലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. വിതുര കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവില്‍ പോയത്. ഇരുപത്തിനാല് കേസുകളില്‍ ഒന്നിനാണ് നിലവില്‍ വിധി വന്നത്.