play-sharp-fill

ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കാൽനട യാത്രക്കാരെ കാർ ഇടിച്ച് തെറുപ്പിച്ചു: ഇടിയേറ്റ് തെറിച്ച് വീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം: വളർത്തമ്മയുടെ കയ്യിലിരുന്ന ആറു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു: അപകടം ഡിം അടിക്കാതെ എത്തിയ വാഹനത്തിൽ നിന്നും ലൈറ്റ് അടിച്ച് കയറി കാഴ്ച മറഞ്ഞതിനെ തുടർന്നെന്ന് സൂചന: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന് സ്ത്രീയെയും കുട്ടിയെയും അമിതവേഗത്തിലെത്തിയ കാറിടിച്ചു വീഴ്ത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ കാരിത്താസ് ആശുപത്രിയിൽ മരിച്ചു. വളർത്തമ്മയുടെ കയ്യിൽനിന്നും ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുവാണ്ടൂർ വള്ളോംകുന്നേൽ സാലി (46) യാണ് മരിച്ചത്. വീഡിയോ ഇവിടെ കാണാം – ഒമ്പത് ദിവസം മുൻപ് ഇവർ ഡൽഹിയിൽ നിന്നും ദത്തെടുത്ത ആറു വയസുള്ള പെൺകുട്ടി ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ കുട്ടിയെ […]

സിപിഎമ്മിനെ വിറപ്പിച്ച് മാണി സി കാപ്പന്‍; കാപ്പന്റെ ജനപിന്തുണയില്‍ ഞെട്ടി ജോസ് കെ.മാണിയും ഇടത്പക്ഷവും

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവിന് കൂടി വേദിയാകുകയാണ് പാലാ. സിറ്റിംങ് എം.എല്‍.എ. മാണി സി.കാപ്പന്‍ എന്‍.സി.പി. വിട്ട് യു.ഡി.എഫ്. ക്യാമ്പിലേക്ക് ചേക്കേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് കാപ്പന്‍ കൂട് വിട്ട് കൂട് മാറിയത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചുവട് മാറ്റം. വേദിയിലേക്ക് കാപ്പന്‍ എത്തിയതാകട്ടെ നിരവധി ബൈക്കുകളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരുന്നു. നൂറ് ബൈക്കുകള്‍ റാലിയില്‍ […]

ജഗദമ്മ നിര്യാതയായി

ആറുമാനൂർ: അരുൺ നിവാസിൽ (തൊട്ടിയിൽ) സുശീലൻ നായരുടെ ഭാര്യ ജഗദമ്മ(69) അന്തരിച്ചു. സംസ്‌കാരം ഇന്ന് (തിങ്കൾ)11.30 ന് വീട്ടുവളപ്പിൽ . പാലാ മുരിക്കും പുഴ മോനിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ , വരുൺ. മരുമകൾ കൃഷ്ണ.  

യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി : ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പുപറയണം: സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍

സ്വന്തം ലേഖകൻ കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും  പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, […]

കാമുകിയെ സ്വന്തമാക്കാന്‍ 26വയസ്സ് മാത്രം പ്രായമുള്ള ഭാര്യയെ കൊന്നു; കൊലപാതകിയെ കാമുകി കയ്യൊഴിഞ്ഞപ്പോള്‍ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; തരുണ്‍ ജിന്‍രാജ് എന്ന മലയാളി പ്രവീണ്‍ ഭട്‌ലയായ് ജീവിച്ചത് ഒന്നര പതിറ്റാണ്ട്; 2003ലെ പ്രണയദിനത്തില്‍ ഭര്‍ത്താവ് കൊന്ന്തള്ളിയ സജിനിയെ മറന്നോ?

സ്വന്തം ലേഖകന്‍ പൂനെ: തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍-യാമിനി ദമ്ബതികളുടെ മകള്‍ സജിനി (26) കൊല്ലപ്പെട്ടിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. കാമുകിക്കൊപ്പം കഴിയാന്‍ ഭര്‍ത്താവ് തരുണ്‍ ജിന്‍രാജാണ് സജിനിയെ കൊലപ്പെടുത്തിയത്. 2003-ലെ പ്രണയദിനത്തിലാണ് അഹമ്മദബാദിലെ വീട്ടില്‍ വച്ച് സജിനി കൊല്ലപ്പെടുന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് സജിനിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവര്‍ച്ച നടന്നതായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശ്രമങ്ങള്‍ വിഫലമാകുമെന്ന് തോന്നിയതോടെ നാട് വിട്ടു. ഇതിനിടെ […]

കോട്ടയം ജില്ലയിൽ 532 പേർക്ക് കൊവിഡ്; 525 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 532 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 525 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 4983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 242 പുരുഷൻമാരും 226 സ്ത്രീകളും 64 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 297 പേർ രോഗമുക്തരായി. 5143 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74536 പേർ കോവിഡ് ബാധിതരായി. 69213 പേർ […]

സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ്; രോഗികളിൽ കൂടുതലും മലപ്പുറം ജില്ലയിൽ നിന്ന്; കോട്ടയം ജില്ലയ്ക്ക് കൊവിഡ് രോഗികളിൽ രണ്ടാം സ്ഥാനം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂർ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂർ 164, വയനാട് 145, ഇടുക്കി 142, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 82 പേർക്കാണ് […]

നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണം; തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഏറിയ പങ്കും; അല്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതികാര മനോഭാവമായി കാണും; നിലപാട് കടുപ്പിച്ച് എന്‍എസ്എസ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കിയാണ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള […]

പ്രധാനമന്ത്രി കൊച്ചിയിലെത്തി; സ്വീകരിച്ചത് മന്ത്രി ജി സുധാകരനും സംഘവും; വൈകിട്ട് നാലര വരെ വിവിധ ഉദ്ഘാടന പരിപാടികള്‍

സ്വന്തം ലേഖകന്‍ കൊച്ചി: ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മന്ത്രി ജി സുധകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ പ്രധാനമന്ത്രി വിമാനമിറങ്ങും. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് […]

കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടിയ റോബിന്‍ വടക്കുംഞ്ചേരിക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍ കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്റെ ആവശ്യം. ഇരയെ വിവാഹം കഴിക്കാനുള്ള നീക്കത്തിന് പിന്നില്‍ ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍, ഉപ […]