കാമുകിയെ സ്വന്തമാക്കാന്‍ 26വയസ്സ് മാത്രം പ്രായമുള്ള ഭാര്യയെ കൊന്നു; കൊലപാതകിയെ കാമുകി കയ്യൊഴിഞ്ഞപ്പോള്‍ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; തരുണ്‍ ജിന്‍രാജ് എന്ന മലയാളി പ്രവീണ്‍ ഭട്‌ലയായ് ജീവിച്ചത് ഒന്നര പതിറ്റാണ്ട്; 2003ലെ പ്രണയദിനത്തില്‍ ഭര്‍ത്താവ് കൊന്ന്തള്ളിയ സജിനിയെ മറന്നോ?
സ്വന്തം ലേഖകന്‍
പൂനെ: തൃശൂര്‍ സ്വദേശികളായ കൃഷ്ണന്‍-യാമിനി ദമ്ബതികളുടെ മകള്‍ സജിനി (26) കൊല്ലപ്പെട്ടിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. കാമുകിക്കൊപ്പം കഴിയാന്‍ ഭര്‍ത്താവ് തരുണ്‍ ജിന്‍രാജാണ് സജിനിയെ കൊലപ്പെടുത്തിയത്. 2003-ലെ പ്രണയദിനത്തിലാണ് അഹമ്മദബാദിലെ വീട്ടില്‍ വച്ച് സജിനി കൊല്ലപ്പെടുന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി ഭര്‍ത്താവ് തരുണ്‍ ജിന്‍രാജ് സജിനിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ച്ചാശ്രമത്തിനിടെ സജിനി കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് കവര്‍ച്ച നടന്നതായി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ശ്രമങ്ങള്‍ വിഫലമാകുമെന്ന് തോന്നിയതോടെ നാട് വിട്ടു. ഇതിനിടെ കൊലക്കേസ് പ്രതിയോടൊപ്പം ജീവിക്കാനില്ലെന്ന് കാമുകി വ്യക്തമാക്കി.
ഡല്‍ഹിയില്‍ പോയി കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച പ്രവീണ്‍ ഭട്ട്ലെ എന്നയാളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി. തുടര്‍ന്ന് ഡല്‍ഹിയിലും പൂണെയിലും പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്തു. പേരും ഭാഷയുമടക്കം മാറ്റി ഒരാള്‍ക്കും സംശയത്തിനിട നല്‍കാതെ പ്രവീണ്‍ ഭട്ട്‌ലെ എന്ന തരുണ്‍ ജിന്‍രാജ് സുഖമായി ജീവിച്ചത് 15 വര്‍ഷമാണ്. 2009ല്‍ സഹപ്രവര്‍ത്തകയായ പൂണെ സ്വദേശിനി നിഷ എന്ന യുവതിയെ തരുണ്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനാഥനാണെന്ന് കള്ളംപറഞ്ഞാണ് ജിന്‍രാജ്-അന്നമ്മ ദമ്പതികളുടെ മകനായ തരുണിന്റെ വിവാഹം. അവരോടും പ്രവീണ്‍ ഭട്‌ല എന്ന ആളായാണ് ഇടപഴകിയത്. ഇടയ്ക്കിടെ അകന്ന ബന്ധുവെന്ന പേരില്‍ മകനെ കാണാനായി അന്നമ്മ ഇടയ്ക്കിടെ ബെംഗളൂരുവിലെത്തുകയും ചെയ്തു. പ്രമുഖ ഐടി കമ്പനിയില്‍ സീനിയര്‍ മാനേജറായി. വര്‍ഷം ഇരുപതുലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങി ആഡംബര ഫ്ളാറ്റില്‍ സുഖജീവിതം.
2012-ലാണ് അന്വേഷണം നിലച്ച സജിനി കൊലക്കേസ് അന്വേഷണം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പുനരാരംഭിക്കുന്നത്. അന്നമ്മയ്ക്ക് ബംഗളൂരുവിലെ പ്രമുഖ ഐടി സ്ഥാപനത്തിന്റെ ലാന്‍ഡ്ലൈന്‍ നമ്പറില്‍നിന്ന് കോളുകള്‍ വരുന്നത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും തരുണ്‍ജിന്‍രാജിനെ കണ്ടെത്തിയില്ല.
പൂണെ സ്വദേശിനി നിഷ എന്ന യുവതിയുടെ വീട്ടിലേക്കാണ് അന്നമ്മ പോകുന്നതെന്ന് ഇതിനിടെ പൊലീസ് കണ്ടെത്തി. ഇവരുടെ ഭര്‍ത്താവ് ഐടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും തിരിച്ചറിഞ്ഞു. ഒറാക്കിളില്‍ അന്വേഷണം നടത്തിയതോടെ പ്രവീണ്‍ ഭട്ട്‌ല എന്നയാള്‍ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തി.