കോട്ടയം ജില്ലയിൽ 532 പേർക്ക് കൊവിഡ്; 525 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 532 പേർക്ക് കൊവിഡ്; 525 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 532 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 525 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ പത്ത് പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 4983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 242 പുരുഷൻമാരും 226 സ്ത്രീകളും 64 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

297 പേർ രോഗമുക്തരായി. 5143 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74536 പേർ കോവിഡ് ബാധിതരായി. 69213 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16268 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -80

ഏറ്റുമാനൂർ – 26

കുമരകം – 25

വൈക്കം – 20

ഉഴവൂർ, ചങ്ങനാശേരി – 17

ചിറക്കടവ്-16

തലയാഴം, തലപ്പലം-15

പാലാ-13

കറുകച്ചാൽ, പാറത്തോട്, മേലുകാവ്- 12

കുറിച്ചി – 11

വെച്ചൂർ – 10

മുണ്ടക്കയം, അയ്മനം, തലയോലപ്പറമ്പ്, പാമ്പാടി, രാമപുരം – 9

തൃക്കൊടിത്താനം, പായിപ്പാട്, കരൂർ -8

മുത്തോലി, മാടപ്പളളി, കല്ലറ, മുളക്കുളം – 7

ഞീഴൂർ, മീനച്ചിൽ വാകത്താനം, വാഴപ്പള്ളി, കങ്ങഴ -6

വെള്ളൂർ, നെടുംകുന്നം, ആർപ്പൂക്കര, കടനാട്, എലിക്കുളം,
തിടനാട് – 5

വാഴൂർ, എരുമേലി, പനച്ചിക്കാട്, ഉദയനാപുരം, മറവന്തുരുത്ത് – 4

മരങ്ങാട്ടുപിള്ളി, അതിരമ്പുഴ, കുറവിലങ്ങാട്, അകലക്കുന്നം, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, വെളിയന്നൂർ, നീണ്ടൂർ, കടുത്തുരുത്തി – 3

ഈരാറ്റുപേട്ട,മണിമല, കൂരോപ്പട, തീക്കോയി, കോരുത്തോട്,കടപ്ലാമറ്റം, ടി.വി പുരം,കിടങ്ങൂർ,മീനടം – 2

കൂട്ടിക്കൽ, തിരുവാർപ്പ്, ചെമ്പ്, അയർക്കുന്നം, പള്ളിക്കത്തോട്, പൂഞ്ഞാർ, വിജയപുരം, പൂഞ്ഞാർ തെക്കേക്കര, പുതുപ്പള്ളി – 1