play-sharp-fill

കേട്ടാലറയ്ക്കുന്ന അസഭ്യം പറയും; പിന്തുടര്‍ന്ന് ചെന്ന് ദേഹോപദ്രവവും; കോട്ടയം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു; ഒന്നുമറിയാതെ പൊലീസ്; പുനരധിവസിപ്പിക്കാന്‍ ചുമതലയുള്ള നഗരസഭ തിരിഞ്ഞ് നോക്കുന്നില്ല

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീഷണിയാകുന്നു. മനോവൈകല്യമുള്ളവരും പൂര്‍ണ്ണ ആരോഗ്യവാന്മാരും ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. സ്ത്രീകള്‍ ഇവരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോളും സ്ത്രീകളുടെ അടുത്ത് ചെന്നും അസഭ്യം പറയുക, പിന്തുടര്‍ന്ന് ചെന്ന് ഭയപ്പെടുത്തുക, കേട്ടാലറയ്ക്കുന്ന അസഭ്യം പറയുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ഇപ്പോഴത്തെ വിനോദങ്ങള്‍. മറ്റുള്ളവര്‍ ഇടപെടില്ല എന്നുള്ള ധൈര്യമാണ് എന്ത് അനാവശ്യവും കാണിക്കാന്‍ ഇവര്‍ക്ക് പ്രചോദനമാകുന്നത്. നഗരത്തിലെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് ഇത്തരം സംഭവങ്ങള്‍ […]

കള്ളവോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരായിരിക്കണം; നിര്‍ദ്ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കള്ള വോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. തന്നെയുമല്ല, ഉദ്യോഗസ്ഥര്‍ നൂറ് ശതമാനം നിഷ്പക്ഷരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരും വോട്ടര്‍മാരുടെ വീട്ടില്‍ കയറാന്‍ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കണം. നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.    

എന്റെ ഭർത്താവിനെ രക്ഷിക്കണേ…! ഭർത്താവ് കിടന്ന മുറിയ്ക്ക് തീയിട്ട ശേഷം യുവതി കിണറ്റിൽ ചാടി ; യുവതിയ്ക്കും ഭർത്താവിനും ജീവൻ തിരിച്ചു കിട്ടിയത് നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പക്ഷാഘാതം മൂലം തളർന്ന് കിടന്ന ഭർത്താവിന്റെ മുറിയിക്ക് തീയിട്ടശേഷം യുവതി കിണറ്റിൽ ചാടി. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുളളയുടെ ഭാര്യ സാബിറയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയേയും ഭർത്താവിനെയും അയൽവാസികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഭർത്താവ് അബ്ദുള്ള കിടന്നിരുന്ന മുറിയിൽ തീയിട്ടശേഷം സാബിറ വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ശേഷം സഹോദന്റെ വീടിനു മുന്നിലുള്ള കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. സാബിറയുടെ നിലവിളി കേട്ട് സമീപവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ […]

കേരള കോണ്‍ഗ്രസ്(ബി)യില്‍ പൊട്ടിത്തെറി; മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചു

സ്വന്തം ലേഖകന്‍ ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസ്(ബി)യില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട്(ബി) മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മധു എണ്ണയ്ക്കാടിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരുമാണ് കേരള കോണ്‍ഗ്രസ്(ബി) വിട്ടു. പാര്‍ട്ടി വിട്ട ഇവര്‍ ഇടതുപക്ഷ ജനാധിത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. ഗണേഷ് കുമാര്‍ എംഎല്‍എ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ പാര്‍ട്ടി അംഗത്വവും രാജി വച്ചു. കേരള കോണ്‍ഗ്രസ്(ബി)യിലെ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ പ്രസിഡന്റുമാര്‍ നിരവധി ജില്ലാ ഭാരവാഹികള്‍, യൂത്ത് ഫ്രണ്ട്(ബി) സംസ്ഥാന-ജില്ലാ […]

ബസ് ജീവനക്കാർക്ക് നേത്ര പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പരിശോധനയിൽ പങ്കെടുത്തത് സ്വകാര്യ ബസിലെ നൂറ് കണക്കിന് ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: റോഡ് സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ നേത്ര പരിശോധനാ ക്യാമ്പ്. റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് നേത്രപരിശോധന ക്യാമ്പ് നടത്തിയത്.   കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനാക്യാമ്പ് ആർ.ടി.ഒ വി.എം ചാക്കോ ഉദ്ഘാടനം ചെയ്തു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നോബി പി.എം , ബി.ആഷാകുമാർ , ആർ.വിനോദ് , ജി.എസ് ഷൈൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി ഇറങ്ങിയോടിയ യുവാക്കൾ പൊലീസ് പിടിയിൽ ; ജ്വല്ലറിയിലെത്തിയത് മാലയും താലിയും വാങ്ങാനെന്ന വ്യാജേന

സ്വന്തം ലേഖകൻ ചാവക്കാട്: പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണ മാലയുമായി ഇറങ്ങിയോടിയ പ്രതികൾ പൊലീസ് പിടിയിൽ. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാലയുമായി ഇവർ ഇറങ്ങി ഓടുകയായിരുന്നു. ആലുവ നഗരത്തിലെ ജ്വലറിയിലാണ് മോഷണം നടന്നത്. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഷിജോ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ആലുവ ബസ് സ്റ്റാന്റ് പരിസരത്തെ ലിമ ജ്വലറിയിൽ മോഷണം നടന്നത്. കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും താലിയും നൽകാൻ ആവശ്യപ്പെടുകായിരുന്നു. […]

തടിപ്പണിക്കാരനും പാപ്പാനും തമ്മിൽ സംഘർഷം : സഹികെട്ട് തടിപിടിക്കാനെത്തിയ ആന വീട് തകർത്തു ; കീക്കൊഴൂരിനെ ആന മുൾമുനയിൽ നിർത്തിയത് രണ്ടുമണിക്കൂറോളം

സ്വന്തം ലേഖകൻ റാന്നി: കീക്കൊഴൂരിൽ ഇടഞ്ഞ ആന ഒരുവീട് തകർത്തു.മലർവാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തടിപിടിക്കാനെത്തിയ മാവേലിക്കര സ്വദേശിയുടെ തിരുമ്പാടി ശ്രീകണ്ഠൻ എന്ന കൊമ്പനാണ് രണ്ടുമണിക്കൂറോളമാണ് നാടിനെ മുൾമുനയിൽ നിർത്തിയത്. ആനയുടെ ഒന്നാംപാപ്പാനും തടിപ്പണിക്കാരനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആന ഇടഞ്ഞോടുകയായിരുന്നു. രണ്ടര മണിക്കൂറിനുശേഷം പാപ്പാൻമാരായ വിവേകും ഹരീഷും ചേർന്ന് ആനയെ തളച്ചു. ചള്ളയ്ക്കൽ റോഷെന്റ വീടാണ് ഇടഞ്ഞോടിയ ആന തകർത്തത്. പഴയ കുടുംബ വീട്ടിൽ കൃഷിസാധനങ്ങൾ സൂക്ഷിച്ചുവരുകയായിരുന്നു. സംഭവ സമയത്ത് റോഷെന്റ പിതാവ് തോമസ് ജോൺ വീട്ടിലുണ്ടായിരുന്നു. ആന വീടിെന്റ അടുക്കള […]

കാപ്പന് പാലായില്‍ പിന്തുണയേറുന്നു; പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി മണ്ഡലം ചുറ്റും

സ്വന്തം ലേഖകന്‍ കോട്ടയം: മാണി സി കാപ്പന് പാലായില്‍ പിന്തുണയേറുമ്പോള്‍ ജോസ് കെ. മാണിയെ രംഗത്തിറക്കി കാപ്പനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നീക്കം. ഞായറാഴ്ച മുതല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ പദയാത്ര ആരംഭിക്കും. പാലായില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയെന്നു കൂടി വ്യക്തമാക്കുകയാണ് എല്‍ഡിഎഫ്. ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ജോസ് കെ.മാണി ഒരാഴ്ചയ്ക്കകം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമെത്തും. കാപ്പന്റെ കൂറുമാറ്റത്തിനൊപ്പം സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയാണ് പദയാത്രയുടെ ലക്ഷ്യം. ഒന്നര വര്‍ഷം കൊണ്ട് കാപ്പന് ഇത്രയും ജനപിന്തുണ കിട്ടിയോ എന്നതാണ് ജോസ് കെ.മാണി വിഭാഗത്തെ […]

1496 രൂപ കുടിശ്ശിക അടയ്ക്കാന്‍ സാധിച്ചില്ല; കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു; അപമാനത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി; വൈദ്യുതി മുടക്കാന്‍ മുന്‍പന്തിയില്‍ നിന്നത് പഞ്ചായത്ത് പ്രസിഡന്റെന്ന് മക്കളുടെ ആരോപണം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചതില്‍ മനം നൊന്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനില്‍ (39) ആണ് മരിച്ചത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കരണ്ട് ബില്‍ അടച്ചിട്ടില്ലെന്നും കുടിശിക 1496 രൂപയില്‍ എത്തിയത് കാരണമാണ് സുനിലിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചതെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. രാത്രി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം. […]

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ സാബു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയത്തിനു തടയിടേണ്ടത് യുവാക്കളും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹവുമാണെന്നു അനീഷ് അഭിപ്രായപ്പെട്ടു. യൂണിറ്റ് അംഗങ്ങളായ അമിൻ നജീബ്, ജിബിൻ ജെയിംസ്, അശ്വിൻ ബി, കെവിൻ സിജി, ദേവപ്രസാദ് എന്നിവർ പങ്കെടുത്തു.