തടിപ്പണിക്കാരനും പാപ്പാനും തമ്മിൽ സംഘർഷം : സഹികെട്ട് തടിപിടിക്കാനെത്തിയ ആന വീട് തകർത്തു ; കീക്കൊഴൂരിനെ ആന മുൾമുനയിൽ നിർത്തിയത് രണ്ടുമണിക്കൂറോളം

തടിപ്പണിക്കാരനും പാപ്പാനും തമ്മിൽ സംഘർഷം : സഹികെട്ട് തടിപിടിക്കാനെത്തിയ ആന വീട് തകർത്തു ; കീക്കൊഴൂരിനെ ആന മുൾമുനയിൽ നിർത്തിയത് രണ്ടുമണിക്കൂറോളം

Spread the love

സ്വന്തം ലേഖകൻ

റാന്നി: കീക്കൊഴൂരിൽ ഇടഞ്ഞ ആന ഒരുവീട് തകർത്തു.മലർവാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തടിപിടിക്കാനെത്തിയ മാവേലിക്കര സ്വദേശിയുടെ തിരുമ്പാടി ശ്രീകണ്ഠൻ എന്ന കൊമ്പനാണ് രണ്ടുമണിക്കൂറോളമാണ് നാടിനെ മുൾമുനയിൽ നിർത്തിയത്.

ആനയുടെ ഒന്നാംപാപ്പാനും തടിപ്പണിക്കാരനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ആന ഇടഞ്ഞോടുകയായിരുന്നു. രണ്ടര മണിക്കൂറിനുശേഷം പാപ്പാൻമാരായ വിവേകും ഹരീഷും ചേർന്ന് ആനയെ തളച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചള്ളയ്ക്കൽ റോഷെന്റ വീടാണ് ഇടഞ്ഞോടിയ ആന തകർത്തത്. പഴയ കുടുംബ വീട്ടിൽ കൃഷിസാധനങ്ങൾ സൂക്ഷിച്ചുവരുകയായിരുന്നു. സംഭവ സമയത്ത് റോഷെന്റ പിതാവ് തോമസ് ജോൺ വീട്ടിലുണ്ടായിരുന്നു. ആന വീടിെന്റ അടുക്കള ഭാഗം തകർക്കുന്നതുകണ്ട് തോമസ് ഓടി അവിടെ നിന്ന് ഓടി രക്ഷപ്പടുകയായിരുന്നു.

പിന്നീട് അടുത്തുള്ള വീടിന് സമീപത്തേക്കുചെന്നു.എന്നാൽ അവർ ബഹളം കൂട്ടിയതോടെ ആന റോഡിലേക്കിറങ്ങി. തുടർന്ന് കീക്കൊഴൂർ സമരമുക്ക് റോഡരികിലെ ഇവാൻഞ്ചിലിക്കൽ സെമിത്തേരിയിൽ കയറി നിലയുറപ്പിച്ച ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ അനുനയിപ്പിക്കുകയായിരുന്നു.

വീടിെന്റ നാശനഷ്ടങ്ങൾ പരിഹരിക്കാമെന്ന് ആനയുടെ ഉടമസ്ഥൻ അറിയിച്ചതായി പൊലീസ് പറഞ്ഞു. വീട്ടുടമ ഇതു സംബന്ധിച്ച് റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു.

Tags :