play-sharp-fill

ഇരു സർക്കാരുകളും ജനങ്ങളെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിച്ചും സംസ്ഥാന സർക്കാർ പിൻവാതിൽ നിയമനം ഇഷ്ടക്കാർക്കായി നടത്തിയും ജനങ്ങളെ ഒരുപോലെ വെല്ലുവിളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. പറഞ്ഞു. കേരള എൻ. ജി. ഒ. അസോസിയേഷൻ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയ്ക്കുവാൻ തയ്യാറാകണം. പി. എസ് സി ലിസ്റ്റിലുള്ള യുവജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരമുണ്ടാക്കുവാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി […]

വാറ്റ് കേസിലെ പ്രതിയെ വാറ്റും വാറ്റ് ഉപകരണങ്ങളുമായി എക്സൈസ് പിടികൂടി: പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത് 100 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും

ക്രൈം ഡെസ്ക് കട്ടപ്പന: ചാരായം വാറ്റ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ആളെ 100 ലിറ്റർ കോടയും, 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടികൂടി. കട്ടപ്പന, നത്തുകല്ലിനു സമീപം കട്ടപ്പന- ഇരട്ടയാർ റോഡിനോട് ചേർന്നുള്ള വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ചിരുന്ന കാഞ്ചിയാർ സ്വദേശിയെ ആണ് കട്ടപ്പന എക്സൈസ് സംഘം പിടികൂടിയത്.   കാഞ്ചിയാർ ,ചന്ദ്രൻസിറ്റി തപോവനം കരയിൽ, പുത്തൻപുരയിൽ വീട്ടിൽ പാർത്ഥൻ മകൻ അജോമോ (41 )നെയാണ് കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘം ചേർന്ന് അറസ്റ്റ് ചെയ്തത്. നൂറ് […]

ഇല്ലിക്കലിൽ കൃപേഷ് – ശരത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും

സ്വന്തം ലേഖകൻ ഇല്ലിക്കൽ: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ കൃപേഷ് ശരത് ലാൽ രക്തസാക്ഷ്യത്വദിന അനുസ്മരണവും പുഷ്പ്പാർച്ചനും ഇല്ലിക്കൽ കവലയിൽ നടത്തി. മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ചയോഗം ഡിസിസി വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ അനുസ്മരണ സന്ദേശം നൽകി. യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്താറ്റിൽ, പ്രോമിസ് കാഞ്ഞിരം, കൊച്ചുമോൻ മാഞ്ഞൂർ, അനൂപ് കൊറ്റമ്പടം,ഗ്രേഷ്സ്സ് പോൾ, ജെർലിൻ, അനുരാഗ്, ജോജി,തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.

കോട്ടയം ജില്ലയിൽ 506 പുതിയ കോവിഡ് രോഗികള്‍ ; 502 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതിയതായി 4792 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 231 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 287 പേര്‍ രോഗമുക്തരായി. 4935 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 75804 പേര്‍ കോവിഡ് ബാധിതരായി. 70681 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18997 […]

കേരളത്തിൽ ഇന്ന് 4892 പേര്‍ക്ക് കോവിഡ് ; കോട്ടയം ഉൾപ്പടെ നാല് ജില്ലകളിൽ അഞ്ഞൂറിലേറെ രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 […]

നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ളവരല്ലെന്ന് ആര് പറഞ്ഞു?; നടക്കാൻ ബുദ്ധിമുട്ടുള്ള ആൾക്ക് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ ; കോട്ടയം കഞ്ഞിക്കുഴിയിൽ നിന്ന് പകർത്തിയ ചിത്രത്തിലെ സ്കൂൾ കുട്ടികളെ അന്വഷിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം : ലഹരിയും ഓൺലൈൻ ഗെയിമുകളും മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ലോകമെന്ന അബദ്ധ ധാരണ സമൂഹത്തിൽ പലർക്കുമുണ്ട്. കുട്ടികളെപ്പറ്റി ദിവസവും പത്രത്തിലും ഓൺലൈൻ മീഡിയകളിലും വരുന്ന വാർത്തകളിൽ അധികവും കേൾക്കാൻ അത്ര സുഖമുള്ളതല്ല എന്നതാണ് അതിന് കാരണം. പക്ഷേ, സ്കൂൾ കുട്ടികളെ മുഴുവൻ അടച്ചാക്ഷേപിക്കാൻ വരട്ടെ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തിലെ സ്കൂൾ കുട്ടികളെ തിരഞ്ഞു നടക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ച് വഴി ക്രോസ് ചെയ്യുവാൻ നിന്ന സുഖമില്ലാത്ത പ്രായംചെന്ന ആളെ രണ്ട് സ്കൂൾ കുട്ടികൾ കൈപിടിച്ച് വഴി […]

പനച്ചിക്കാട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു നിര്യാതനായി: കീറിയ ഷർട്ടിന് പകരം ഉമ്മൻ ചാണ്ടി മാത്യുവിൻ്റെ ഷർട്ട് വാങ്ങിയിട്ട ഓർമ്മയിൽ പനച്ചിക്കാട്

സ്വന്തം ലേഖകൻ കുഴിമറ്റം: പനച്ചിക്കാട് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു വട്ടമലയിൽ നിര്യാതനായി. പനച്ചിക്കാട് കുഴിമറ്റം വട്ടമലയിൽ വി എം മാത്യു (കുഞ്ഞുമോൻ – 76) വിനെയും ഉമ്മൻ ചാണ്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു രസകരമായ കഥയുടെ ഓർമ്മയിലാണ് പനച്ചിക്കാട്. ഉമ്മൻചാണ്ടി സംസ്ഥാന തൊഴിൽമന്ത്രിയായിരുന്ന കാലത്തു ഉണ്ടായ ഒരു സംഭവമാണ് മാത്യുവിന് പ്രശസ്തനാക്കിയത്. മന്ത്രി എന്ന നിലയിൽ സ്വാതന്ത്ര്യ ദിനത്തിൽ പത്തനംതിട്ട ജില്ലയിലായിരുന്നു ഉമ്മൻചാണ്ടിയ്ക്ക് ദേശീയ പതാക ഉയർത്തേണ്ടിയിരുന്നത്. പതിവ് പോലെ അദ്ദേഹം അന്ന് രാവിലെയും പുതുപ്പള്ളിയിലെ വീട്ടിലെ സന്ദർശകരെ കണ്ടു. ഇതിന് […]

എക്സൈസിൽ കൂട്ട സ്ഥലം: മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റി: സേനയിൽ കടുത്ത അമർഷം

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പേരിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും തട്ടി വകുപ്പിൽ കൂട്ട സ്ഥലംമാറ്റം വരുന്നു. ഒരു താലൂക്കിൽ നാല് വർഷം ജോലി ചെയ്ത എക്സൈസിലെ എ ഇ വൺ ഗ്രേഡ് മുതൽ സിവിൽ എക്സൈസ് ഓഫീസർ മാരെ വരെ താലൂക്ക് വിട്ട് സ്ഥലം മാറ്റുവാനാണ് നടപടി ആരംഭിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചുള്ള സ്ഥലം മാറ്റത്തിൽ എക്സൈസിൽ കടുത്ത അമർഷം തുടരുകയാണ്. ജില്ലയിലെ നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുവാൻ എക്സൈസ് കമ്മീഷണറുടെ സർക്കുലർ മറയാക്കുകയാണ് എന്നാണ് […]

കാമുകനൊപ്പം ചേർന്ന് കോടാലികൊണ്ട് യുവതി വെട്ടിക്കൊലപ്പെടുത്തിയത് സ്വന്തം കുടുംബത്തിലെ ഏഴു പേരെ ; അംഹോറ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു ; സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒരു വനിതയെ തൂക്കിക്കൊല്ലുന്നത് ഇത് ആദ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അംഹോറ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നത്തിന് കഴുമരം ഒരുങ്ങുന്നു. 2008ലാണ് കാമുകനൊപ്പം ചേർന്ന് ശബ്‌നം ഒരു കുടുംബത്തിലെ ഏഴുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിക്കുന്നത് ഇത് ആദ്യം. ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ ആരംഭിച്ചു.ഷബ്‌നയുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കാണ് മഥുരയിലെ ജയിലിൽ തുടക്കം കുറിച്ചത്. എന്നാൽ ഷബ്‌നയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. ഷബ്‌നവും കാമുകനായ സലീമും ചേർന്ന് ഷബ്‌നത്തിന്റെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി […]

കുവൈറ്റിൽ ക്യപേഷ് – ശരത്ത് ലാൽ അനുസ്മരണ സമ്മേളനം നടത്തും

സ്വന്തം ലേഖകൻ കുവൈറ്റ് : ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്യപേഷ് – ശരത്ത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി വ്യാഴം വൈകിട്ട് 7 മണിക്ക് നടക്കുന്ന വിർച്വൽ അനുസ്മരണ സമ്മേളനം കാസർഗോഡ് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും കെ പി സി സി സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ബാലക്യഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് […]