play-sharp-fill
വാറ്റ് കേസിലെ പ്രതിയെ വാറ്റും വാറ്റ് ഉപകരണങ്ങളുമായി എക്സൈസ് പിടികൂടി: പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത് 100 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും

വാറ്റ് കേസിലെ പ്രതിയെ വാറ്റും വാറ്റ് ഉപകരണങ്ങളുമായി എക്സൈസ് പിടികൂടി: പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയത് 100 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും

ക്രൈം ഡെസ്ക്

കട്ടപ്പന: ചാരായം വാറ്റ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ആളെ 100 ലിറ്റർ കോടയും, 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടികൂടി. കട്ടപ്പന, നത്തുകല്ലിനു സമീപം കട്ടപ്പന- ഇരട്ടയാർ റോഡിനോട് ചേർന്നുള്ള വീട്ടിൽ വാറ്റ് ചാരായം നിർമ്മിച്ചിരുന്ന കാഞ്ചിയാർ സ്വദേശിയെ ആണ് കട്ടപ്പന എക്സൈസ് സംഘം പിടികൂടിയത്.

 

കാഞ്ചിയാർ ,ചന്ദ്രൻസിറ്റി തപോവനം കരയിൽ, പുത്തൻപുരയിൽ വീട്ടിൽ പാർത്ഥൻ മകൻ അജോമോ (41 )നെയാണ് കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘം ചേർന്ന് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് ലിറ്റർ കോടയും, പത്ത് ലിറ്റർ ചാരായവും ചാരായം വാറ്റിയ കലങ്ങളും എക്സൈസ് സംഘം പിടികൂടി. സമീപവാസികൾക്ക് സംശയം തോന്നാത്ത തരത്തിൽ അതീവ രഹസ്യമായിട്ടായിരുന്നു ചാരായം വാറ്റ്.

2020 ഏപ്രിൽ മാസത്തിൽ ചന്ദ്രൻസിറ്റിയിലുള്ള പ്രതിയുടെ വീടിനോട് ചേർന്ന് ബാരലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 200 ലിറ്റർ കോട കണ്ടടുത്തിരുന്നു. അന്ന് കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.

ഒളിവിലായിരുന്ന പ്രതി നത്തു കല്ലിനു സമീപം താമസിയ്ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാനമായ കേസ്സിൽ വീണ്ടും അറസ്റ്റിലാവുന്നത്.

എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനു, പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സൈജുമോൻ ജേക്കബ്, വി.പി സാബുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയകുമാർ പി.സി ശ്രീകുമാർ.എസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജി കെ.ജെ എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി , വാറ്റ് കണ്ടടുത്തത്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കും