play-sharp-fill

എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് പിണറായി വിജയനുള്ളത് , അന്ന് പിണറായിയുടെ ചെത്തുകാരനായ അച്ഛൻ കള്ളും കുടിച്ച് അങ്ങാടിയിൽ തേരാപാരാ നടക്കുകയായിരുന്നു : മുഖ്യമന്ത്രിയ്‌ക്കെതിരെ പരിഹാസവുമായി കെ.സുധാകരൻ

സ്വന്തം ലേഖകൻ കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ജാതീയ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും അനുസ്മരണ യോഗത്തിലായിരുന്നു കെ.സുധാകരൻ ഇങ്ങനെ ഒരു പരാമർശം നടത്തിയത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലൻ എന്ന്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തിൽ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛൻ കോരേട്ടൻ പിണറായി അങ്ങാടിയിൽ […]

സിനിമാ മോഡലിൽ ജ്വല്ലറി കുത്തിതുറന്ന് 25 പവൻ മോഷ്ടിച്ചു ; ജ്വല്ലറിയുടെ പൂട്ട് പൊളിച്ചത് മുൻപിൽ പാർക്ക് ചെയ്തിരുന്ന ടിപ്പറിനെ മറയാക്കി

സ്വന്തം ലേഖകൻ ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് 25 പവർ സ്വർണം മോഷ്ടിച്ചുവെന്ന് പരാതി. കരുവാറ്റയിൽ ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ഫോണിൽ അലർട്ട് മെസേജ് വന്നതിനെത്തുടർന്ന് ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ടിപ്പർലോറിയെ മറയാക്കി ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ജ്വല്ലറിയിലെ ഷോക്കേസിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. തൊപ്പിവച്ച് ഒരാൾ ജ്വല്ലറിയുടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ […]

കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ വിഴുങ്ങിയ വിസിൽ 40കാരിയുടെ ശ്വാസനാളത്തിൽ നിന്നും പുറത്തെടുത്തത് 25 വർഷങ്ങൾക്ക് ശേഷം ; വിസിൽ ശ്വാസനാളത്തിൽ കുടുങ്ങിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി

സ്വന്തം ലേഖകൻ മട്ടന്നൂർ: കുട്ടിക്കാലത്ത് വിഴുങ്ങിയ വിസിൽ പുറത്തെടുത്തത് ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ. കണ്ണൂർ, മട്ടന്നൂർ സ്വദേശിയായ 40കാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിലാണ് കാൽ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തത്. രണ്ട് ദശാബ്ദമായി തന്നെയലട്ടിയ ചുമയുമായാണ് യുവതി ആശുപത്രിയിലെത്തിത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിസിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. ഡോക്ടർമാരായ രാജീവ്, ഡോ. പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെയാണ് ശ്വാസനാളത്തിൽ തങ്ങിനിന്ന വിസിൽ പുറത്തെടുത്തത്. കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ വിഴുങ്ങിയ വിസിൽ ‘ബ്രോങ്കോസ്‌കോപ്പി'(ക്യാമറ ഘടിപ്പിച്ച […]

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു…! തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവ് ; പുതിയ ഉത്തരവ് ഇന്ന് മുതൽ നിലവിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവായി. താപനില ഉയർന്നതോടെ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് തൊഴിൽ സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഏപ്രിൽ 30 വരെ പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഡോ.എസ്.ചിത്ര ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. അതേസമയം ഷിഫ്റ്റ് വ്യവസ്ഥയിൽ […]

കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്

സ്വന്തം ലേഖകൻ മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും ഇതുവരെ നിർദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും മുഹമ്മദ് വ്യക്തമാക്കി. പിണറായി വിജയനെതിരെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു. ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. അതേസമയം മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി […]

കോലിഞ്ചി കര്‍ഷകരുടെ സ്വപ്‌നം സഫലമായി; സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി

സ്വന്തം ലേഖകൻ @ ഭൗമസൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ആരംഭിച്ചു ചിറ്റാര്‍: സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെയും ഭൗമ സൂചിക പദവി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പുവരുത്തുകയെന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് കോലിഞ്ചിയെ കാര്‍ഷിക വിളയായി സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മറ്റുകര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മലയോര മേഖലയിലെ കോലിഞ്ചി കര്‍ഷകര്‍ക്കും ലഭ്യമായി തുടങ്ങി. കോലിഞ്ചിക്ക് […]

പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ ഇടപെട്ട് ഡിവൈ.എഫ്.ഐ; സമരം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കം; മന്ത്രിമാരുമായി ചർച്ചയ്ക്ക് ഡി.വൈ.എഫ്.ഐ മധ്യസ്ഥത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഏതു നിമിഷവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സാഹചര്യം നിലനിൽക്കെ ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാൻ ഡിവൈ.എഫ്.ഐ ഇടപെടുന്നു. ഉദ്യോഗാർത്ഥികളുടെ സമരം കോൺഗ്രസും, യൂത്ത് കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഏറ്റെടുത്തതോടെയാണ് വിഷയത്തിൽ ഡിവൈ.എഫ്.ഐ ഇടപെടുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിന് മദ്ധ്യസ്ഥ ചർച്ചകളുമായി വീണ്ടും ഡി.വൈ.എഫ്..ഐ നേതൃത്വം. രണ്ടാം തവണയാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളുമായി ചർച്ച നടക്കുന്നത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായിട്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ചർച്ച […]

വി.എ നിഷാദ്‌മോനും പി.വി മനോജ്കുമാറും അടക്കം 28 ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി പ്രമോഷൻ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് പുതിയ സബ് ഡിവിഷനുകൾ രൂപീകരിച്ചതിനു പിന്നാലെ 28 ഇൻസ്‌പെക്ടർമാരെ ഡിവൈഎസ്പിമാരാക്കി ഉത്തരവ്. സംസ്ഥാന പൊലീസിൽ സീനിയോരിറ്റി അനുസരിച്ചു അർഹരായ ഇൻസ്‌പെക്ടർമാരെയാണ് ഇപ്പോൾ ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.   വി.എ നിഷാദ്‌മോൻ, പി.വി മനോജ്കുമാർ, സി.ജോൺ, മാത്യു ജോർജ്, ധനഞ്ജയബാബു പി.കെ, ജി.അജയനാഥ്, വി.ടി രാസിത്ത്, എ.എം സിദിഖ്, കെ.ജി സുരേഷ്, കെ.എം ബിജു, പി.എസ് രാകേഷ്, സാജൻ സേവ്യർ, എം.എം ജോസ്, എസ്.ഷറീഫ്, കെ.എസ് പ്രശാന്ത്, സി.എസ് ഹരി, എ.ആർ രമേശ്, ടി.ജയകുമാർ, എം.എ മാത്യൂ, വി.രമേശൻ, എസ്.ശ്രീകാന്ത്, […]

പൾസർ ബൈക്കിൽ അതിവേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: അതിരമ്പുഴയിൽ ഒരാൾ പിടിയിൽ: രണ്ട് യുവാക്കൾക്കെതിരെ എക്സൈസ് കേസെടുത്തു; എക്സൈസ് ഉദ്യോഗസ്ഥരെ കരിങ്കല്ലിന് ആക്രമിക്കാനും ശ്രമം

ക്രൈം ഡെസ്ക് കോട്ടയം: പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ കാണക്കാരി സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശിയ്ക്കെതിരെ എക്സൈസ് കേസെടുത്തു. പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ കരിങ്കല്ലിന് ആക്രമിക്കാനും പ്രതികൾ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി വില്ലേജിൽ തുരുത്തി നാട്ടിൽ വീട്ടിൽ ജോയി മകൻ ദീപു ജോയി (19) യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന ഓണംതുരുത്ത് പറമ്പിൽ വീട്ടിൽ തമ്പി മകൻ അനു തമ്പി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവരിൽ നിന്നും 750 […]

നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥലം മാറ്റം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബജീവിതത്തേയും, പൊലീസ് സംവിധാനത്തേയും തകർക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സബ് ഇൻസ്‌പെക്ടർ റാങ്ക് മുതൽ മുകളിലോട്ടുള്ള ജീവനക്കാരാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലും, മൂന്ന് വർഷം തുടർച്ചയായി പ്രവർത്തി എടുത്ത ജില്ലയിലും, 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോലി നോക്കിയ ജില്ലയിലും, ഇതിനുമപ്പുറം 2016 ലെ […]