play-sharp-fill
പൾസർ ബൈക്കിൽ അതിവേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: അതിരമ്പുഴയിൽ ഒരാൾ പിടിയിൽ: രണ്ട് യുവാക്കൾക്കെതിരെ എക്സൈസ് കേസെടുത്തു; എക്സൈസ് ഉദ്യോഗസ്ഥരെ കരിങ്കല്ലിന് ആക്രമിക്കാനും ശ്രമം

പൾസർ ബൈക്കിൽ അതിവേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന: അതിരമ്പുഴയിൽ ഒരാൾ പിടിയിൽ: രണ്ട് യുവാക്കൾക്കെതിരെ എക്സൈസ് കേസെടുത്തു; എക്സൈസ് ഉദ്യോഗസ്ഥരെ കരിങ്കല്ലിന് ആക്രമിക്കാനും ശ്രമം

ക്രൈം ഡെസ്ക്

കോട്ടയം: പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ കാണക്കാരി സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശിയ്ക്കെതിരെ എക്സൈസ് കേസെടുത്തു. പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ കരിങ്കല്ലിന് ആക്രമിക്കാനും പ്രതികൾ ശ്രമിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി വില്ലേജിൽ തുരുത്തി നാട്ടിൽ വീട്ടിൽ ജോയി മകൻ ദീപു ജോയി (19) യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന ഓണംതുരുത്ത് പറമ്പിൽ വീട്ടിൽ തമ്പി മകൻ അനു തമ്പി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവരിൽ നിന്നും 750 ഗ്രാം കഞ്ചാവും , പൾസർ ബൈക്കും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ ആനമല റോഡിൽ പുല്ലാനി മുക്ക് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും യുവാക്കൾ പൾസർ ബൈക്കിൽ അതിവേഗം രണ്ട് യുവാക്കൾ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പ്രദേശവാസികളായ ചെറുപ്പക്കാർക്കിടയിൽ ഈ യുവാക്കളാണ് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായും , വിൽപന നടത്തുന്നതായും എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്ത് പരിശോധനയ്ക്കെത്തുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘം തമ്പടിച്ചിരുന്ന സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തെ കണ്ടപ്പോൾ തന്നെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.

സംഘത്തിലെ ദീപു എക്സൈസ്
പിടിയിലാകുമെന്ന് കണ്ടപ്പോൾ ഉദ്യോഗസ്ഥ സംഘത്തിന് നേരെ പാറ കല്ല് എടുത്ത് എറിഞ്ഞു. കരിങ്കല്ല് വന്ന് വീണെങ്കിലും അത്ഭുതകരമായാണ് എക്സൈസ് സംഘം പരിക്കേൽക്കാതെ രക്ഷപെട്ടത്. ആക്രമണം നടത്തിയ ദീപു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി ഉദ്യോഗസ്ഥ സംഘം പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു.

എക്സൈസ് ഇന്റലിജൻസ് വിഭാഗവും, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ ബി റെജി, എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗവും, കോട്ടയം ഇന്റലിജൻസ് വിഭാഗം ഓഫീസറുമായ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് വിഭാഗം പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് കുമാർ, ഏറ്റുമാനൂർ റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർമാരായ പിയു ജോസ്, ടി.കെ സജു, ടി.അജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ.എസ് ജെയിംസ്, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.