play-sharp-fill

ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

സ്വന്തം ലേഖകൻ കൊച്ചി : പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതുവര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികയായി ബോളിവുഡ് താരം പൂജ ഹെഗ്‌ഡെയും എത്തുന്നുണ്ട്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, […]

ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസ്. കേസിൽ ചോദ്യ ചിഹ്നമായി നിന്ന ഉന്നതൻ ആരാണെന്ന വ്യക്തമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്വപ്നയും സരിത്തും നടത്തിയ റിവേഴ്‌സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഈ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന മൊഴിയാണ് സ്വപ്‌ന അന്വേഷണ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്. രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഒരു […]

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും. പിന്നീട് വെള്ളം കെട്ടി നിന്ന വീട്ട് മുറ്റത്ത് 200 കട്ടകള്‍ നിരത്തി അതില്‍ മണ്ണ് നിറച്ച് ഫൗണ്ടേഷന്‍ ഒരുക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്. ഭാര്യ: അമ്മിണി. മക്കള്‍: റെജി മോന്‍, സജിമോന്‍, സിജിമോന്‍, രജനി.

വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250 രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ മഞ്ഞ് വീഴുന്ന കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാണാം. ഇന്ന് മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. 50 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നതാണ് ബസ്.രാവിലെ ഒൻപതിന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും. വിനോദ സഞ്ചാരികൾ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. ടോപ്പ് സ്റ്റേഷൻ, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ് നടത്തുന്നതിനും നിർത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയിൽ എത്തും. താമസിയാതെ രാജമല, മറയൂർ, […]

ഓപ്പറേഷന്‍ കുബേര പ്രതിസന്ധിയിലാക്കി; പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം അനധികൃത പണമിടപാട്

സ്വന്തം ലേഖകന്‍ പെരുമ്പാവൂര്‍: കൂട്ട ആത്മഹത്യ ചെയ്ത പെരുമ്പാവൂരിലെ കുടുംബത്തിന് വിനയായത് പോലീസിന്റെ ഓപ്പറേഷന്‍ ‘കുബേര’ യാണെന്ന് നാട്ടുകാര്‍. ചിട്ടി നടത്തിപ്പായിരുന്നു ബിജുവിന്റെ ഉപജീവന മാര്‍ഗം. ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയായിരുന്നു വീട് പണിതതും ജീവിതം കരുപ്പിടിപ്പിച്ചതും. ചിട്ടി പിടിക്കുന്നവര്‍ ചെറിയ പലിശയ്ക്ക് ബിജുവിന് കൊടുക്കുന്ന പണം ഇരട്ടി പലിശക്ക് ബിജു പുറത്ത് കൊടുക്കാന്‍ തുടങ്ങി. ആ ഇടയ്ക്കാണ് അനധികൃത പണമിടപാട് നിയന്ത്രിക്കാനും പലിശക്കാരെ ഇല്ലായ്മ ചെയ്യാനും സര്‍ക്കാര്‍ ‘ ഓപറേഷന്‍ കുബേര’ നടപ്പാക്കി തുടങ്ങിയത്. ഇതോടെ ബിജുവിന്റെ കയ്യില്‍ നിന്നും ഇരട്ടി പലിശയ്ക്ക് പണം […]

രാജ്യത്തെ ദേശീയ പാതകളിൽ ഇന്ന് മുതൽ ടോൾ പിരിവ് ഫാസ്ടാഗിലൂടെ മാത്രം ; പഴയ ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തിക്കില്ല : പുതുവർഷത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : പുതുവർഷത്തിൽ ഒട്ടനവധി മാറ്റങ്ങളാണ് പുതിയ ചില മാറ്റങ്ങൾ വരികയാണ്. ടോൾ പിരിവിനായി ഫാസ്ടാഗുകൾ നിർബന്ധമാകുന്നത് മുതൽ ഫോൺ നമ്പറിന് മുൻപ് ‘0’ ചേർക്കുന്നത് അടക്കമുള്ള മാറ്റങ്ങളാണ് ഇന്ന് മുതൽ നിലവിൽ വരികെ വരുന്നത്. ഇന്ന് മുതൽ നിലവിൽ നിലവിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെ 1. രാജ്യത്തെ ദേശീയപാതകളിൽ ഇന്നു മുതൽ ടോൾ പിരിവ് ഫാസ്ടാഗിലൂടെ മാത്രം.ഫാസ്ടാഗില്ലാതെ ടോൾ പ്ലാസകളിലെത്തുന്ന വാഹനങ്ങൾ കടത്തി വിടാൻ ഇരട്ടിത്തുക നൽകുകയും 500 രൂപ നൽകി ടാഗ് എടുക്കുകയും വേണം. 2പോസിറ്റീവ് പേ സംവിധാനം. […]

തിരുവല്ലയിൽ രാത്രിയാത്രക്കാർക്ക് ഭീഷണിയായി വടിവാളുമായി കവർച്ചാസംഘം ; യുവാവും യുവതിയും കവർച്ച നടത്തുന്നത് വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി

സ്വന്തം ലേഖകൻ തിരുവല്ല : പടിഞ്ഞാറൻ പ്രദേശങ്ങളിൽ രാത്രി യാത്രക്കാർക്ക് ഭീഷണിയായി കവർച്ച സംഘങ്ങൾ. വാഹനത്തിലെത്തി വടിവാൾ കഴുത്തിൽവച്ച് ഭീഷണിപ്പെടുത്തി രാത്രിയാത്രക്കാരിൽ നിന്നും പണം തട്ടിടെയുക്കുകയാണ് ഇവരുടെ രീതി. 12 ദിവസം മുൻപ് മതിൽഭാഗം, കാവുംഭാഗം എന്നീ പ്രദേശങ്ങളിൽ പുലർച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാൾ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. സംഭവം നടന്ന് മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവർച്ച നടക്കുന്നുണ്ട്യ ഇവരുടെ അക്രമണത്തിന് ഇരയാകുന്നവരിൽ ചിലർ മാത്രമാണ് പൊലീസിൽ പരാതി […]

എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിൻ്റെ പുതുവത്സരാശംസകൾ

കോട്ടയം : എല്ലാ  വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിൻ്റെ പുതുവത്സരാശംസകൾ. ഐശ്വര്യവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു ടീം എഡിറ്റോറിയൽ തേർഡ് ഐ

നിലയ്ക്കലിൽ അനുമതിയില്ലാതെ കൊവിഡ് പരിശോധന: ഡയനോവ ലാബിനെതിരെ കേസെടുത്തു; കോട്ടയത്ത് കാൻസർ ഇല്ലാത്തയാൾക്ക് ഉണ്ടെന്ന് റിപ്പോർട്ട് നല്കിയതും ഡയനോവാ ലാബ് തന്നെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുണ്ടക്കയത്ത് കൊവിഡ് രോഗിയ്ക്ക് ഒരു മണിക്കൂറിനിടെ രണ്ടു പരിശോധനാ ഫലം നൽകിയതിന്റെ പേരിൽ വിവാദത്തിൽ ഉൾപ്പെട്ട ഡി.ഡി.ആർ.സി ലാബിനു പിന്നാലെ വീണ്ടും വിവാദം. നിലയ്ക്കലിൽ അനുവാദമില്ലാതെ കൊവിഡ് പരിശോധന നടത്തിയതിന്റെ പേരിലാണ് ഇപ്പോൾ മറ്റൊരു ലാബ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. പന്തളം നിലയ്ക്കലിൽ അനുമതി ഇല്ലാതെ കോവിഡ് പരിശോധന നടത്തിയതിനാന് ഇപ്പോൾ ഡയനോവ ലാബിനെതിരെ  കേസെടുത്തിരിക്കുന്നത്. ലാബ് ജീവനക്കാരായ മൂന്ന് പേരെ നിലയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസ്. ശബരിമല ദർശനത്തിനെത്തിയ 120 പേരുടെ കൈയിൽ […]

വിവാദ സ്വാമി സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ടതു മുതൽ വിവാദനായകൻ; നടപടിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; ഒടുവിൽ ഹൈക്കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകി കുടുങ്ങി; ഡിവൈ.എസ്.പി രമേശ് കുമാറിന്റെ തൊപ്പി തെറിച്ചത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ ഇടുക്കി: സന്തോഷ് മാധവന്റെ ആശ്രമത്തിൽ യൂണിഫോം ഊരിയിട്ട് പോയതിനെ തുടർന്നാണ് ആദ്യമായി രമേശ് കുമാറിന്റെ പേര് മാധ്യമങ്ങളിൽ എത്തുന്നത്. ഏറ്റവും ഒടിവിൽ ഇപ്പോൾ വിവാദങ്ങളിൽ ഇദ്ദേഹം കുടുങ്ങിയത് സർക്കാർ നിലപാട് തെറ്റായി ഹൈക്കോടതിയിൽ അറിയിച്ചതിന്റെ പേരിലാണ്. ഇതേ തുടർന്നാണ് ഇപ്പോൾ മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡിവൈ.എസ്.പിയായിരിക്കെ ഇദ്ദേഹത്തിന്റെ യൂണിഫോമാണ് വിവാദ സ്വാമി സന്തോഷ് മാധവന്റെ ഫ്‌ളാറ്റിൽ നിന്നും കണ്ടെത്തിയത്. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തുകയും രമേഷ് കുമാർ ഹൈക്കോടതിയിൽ […]