play-sharp-fill

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടീസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നിലവിലെ നടപടി. കെഎസ്ഇബി ആദ്യം പിടികൂടാന്‍ […]

കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഇറക്കിവിട്ട ശേഷം അയല്‍ക്കാര്‍ വീട് പൊളിച്ചുമാറ്റി; നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിന്റെ മുറിവുണങ്ങും മുന്‍പ് നാടിന്റെ നൊമ്പരമായി സുറുമിയും മക്കളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു യുവതിയും മക്കളും. ഇറക്കിവിട്ടശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി. സുറുമിയെന്ന യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവം കേരളം മറന്ന് തുടങ്ങും മുന്‍പാണ് ഡിസംബര്‍ 17ന് കഴക്കൂട്ടത്തുണ്ടായ ഈ സംഭവം പുറത്തുവന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും […]

പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകന്‍ കാസര്‍കോട്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയാണ് പോലീസുകാരന് ശിക്ഷ വിധിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി സെബാസ്റ്റ്യനാണ് സിദ്ദീഖ് എന്നയാളെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജനായ സിദ്ദീഖിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിന്, എഎസ്ഐ കെ ഡി […]

പുതുവത്സരാഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്ന് പിടിച്ചു ; അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.പി.എം പ്രവർത്തകർ

സ്വന്തം ലേഖകൻ കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നു പിടിച്ചു. വനിതാ എസ്.ഐയെ ആക്രമിച്ച ശേഷമാണ് യുവാവ് കടന്നുപിടിച്ചത്. യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. സംഭവത്തിൽ കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിക്കുകയായിരുന്നു. മൈലം വെള്ളാരംകുന്നിൽ […]

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപ; എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. 625 രൂപയായിരുന്ന ആന്റിജന്‍ പരിശോധനാ നിരക്ക്, 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2100 രൂപയായിരുന്ന ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കുള്ള […]

സർക്കാർ ജോലി കിട്ടി, രാജിവച്ച് വാർഡ് മെമ്പർ ; സിപിഎം അംഗം രാജിവച്ചത് അധികാരത്തിലെത്തി എട്ടാം ദിവസം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: സർക്കാർ ജോലി കിട്ടിയതോടെ മാറാടി പഞ്ചായത്ത് വാർഡ് അംഗം രാജിവച്ചു. പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ച സിപിഎം അംഗം ബാബു തട്ടാർകുന്നേലാണ് ജോലി കിട്ടിയതോടെ രാജിവച്ചത്. സർക്കാർ ഉദ്യോഗം ലഭിച്ചതോടെ വ്യാഴാഴ്ച രാവിലെ ബാബു തട്ടാർ കുന്നേൽ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു. ഉച്ചയോടെ കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ഉച്ചയ്ക്കുതന്നെ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായി ബാബു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ബാബു രാജി വച്ചതോടെ ആറാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. നേരത്തെ മുതൽ റാങ്ക് […]

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ […]

പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം ; എല്ലാ സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല : മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം. പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഒദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയർക്ക് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ആര്യ രാജേന്ദ്രന് […]

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 21,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് അനധികൃതമായി ഇവര്‍ നടത്തിയത്. ആഗ്ലൊ ടെക്‌നോളജീസ്, ലിയുഫാങ് ടെക്‌നോളജീസ്, നബ്ലൂം ടെക്‌നോളജീസ്, പിന്‍പ്രിന്റ് ടെക്‌നോളജീസ് എന്നീ നാല് കമ്പനികള്‍ നടത്തിയിരുന്ന അനധികൃത ലോണ്‍ ആപ്പുകളുടെ മേധാവിയായിരുന്നു അറസ്റ്റിലായ […]

പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവർഷത്തിൽ തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം. ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ നടത്തും. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് കോവിഡ് വാക്‌സിൻ ട്രയൽ റൺ നടക്കുക. ജില്ലകളിലെ സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും ട്രയൽ നടക്കും. അതേസമയം രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റൺ ആണിത്. ഡിസംബർ 28, 29 തീയതികളിൽ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ […]