കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; ഓണ്‍ലൈന്‍ വായ്പയെടുക്കും മുന്‍പ് ചതിക്കുഴികളും അറിയുക

സ്വന്തം ലേഖകന്‍

ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 21,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് അനധികൃതമായി ഇവര്‍ നടത്തിയത്.

ആഗ്ലൊ ടെക്‌നോളജീസ്, ലിയുഫാങ് ടെക്‌നോളജീസ്, നബ്ലൂം ടെക്‌നോളജീസ്, പിന്‍പ്രിന്റ് ടെക്‌നോളജീസ് എന്നീ നാല് കമ്പനികള്‍ നടത്തിയിരുന്ന അനധികൃത ലോണ്‍ ആപ്പുകളുടെ മേധാവിയായിരുന്നു അറസ്റ്റിലായ ഷു വെയ്. ഇയാളുടെ സഹായിയായ കെ.നാഗരാജുവിനെ ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലയില്‍നിന്ന് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കടം വാങ്ങുന്നവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന കോള്‍ സെന്ററുകള്‍ നിയന്ത്രിച്ചിരുന്നതു നാഗരാജുവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ മിനിറ്റുകള്‍ക്കകം വായ്പ നല്‍കുകയും ഭീഷണിപ്പെടുത്തി 36 ശതമാനം വരെ പലിശ ഈടാക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നിരവധി ആളുകളെ ഇത്തരം ഓണ്‍ലൈന്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതരാക്കി.

കോള്‍ സെന്ററുകളില്‍ നൂറുകണക്കിനു ജീവനക്കാരെ നിയമിച്ചാണു കമ്പനികള്‍ വായ്പാ തട്ടിപ്പ് നടത്തുന്നത്. ആളുകളെ വിളിച്ച് മൊബൈല്‍ ആപ്പ് വഴി അതിവേഗം വായ്പ വാഗ്ദാനം ചെയ്യും. വന്‍തുക പലിശ ഉള്‍പ്പെടെ പണം തിരികെ നല്‍കാന്‍ വൈകിയാല്‍ ഭീഷണിയും ബ്‌ളാക്ക്‌മെയിലിങ്ങും തുടങ്ങും. ഇതാണ് പലരുടേയും ആത്മഹത്യയ്ക്ക് കാരണമായത്.

അതിഭീകരമായ വിധത്തില്‍ ആളുകളെ ടോര്‍ച്ചര്‍ ചെയ്യുന്ന ശൈലിയാണ് ഇവരുടേത്. ഇതിനായി ഉപഭോക്താക്കളുടെ മൊബൈലിലെ വിവരങ്ങള്‍ അനുവാദമില്ലാതെ ഇവര്‍ ചോര്‍ത്തിയെടുക്കും. ഇത്തരം ആപ്പുകളുടെ സെര്‍വറുകള്‍ ചൈനയിലാണെന്നും ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനയില്‍നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.

ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി നടന്ന അന്വേഷണത്തിലാണ് വായ്പാ ആപ്പുകളില്‍ ചൈനീസ് ബന്ധം കണ്ടെത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ നാലു കമ്ബനികളില്‍ കഴിഞ്ഞയാഴ്ച റെയ്ഡ് നടന്നിരുന്നു. ഇതില്‍ മൂന്നിന്റെയും ഡയറക്ടര്‍മാര്‍ ചൈനയില്‍നിന്നാണ്. ഹാക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈകാര്യംചെയ്യുന്നത് ചൈനയില്‍നിന്നാണെന്നും സൈബര്‍ ക്രൈം സിഐ.ഡി. എസ്പി. എം.ഡി. ശരത് പറഞ്ഞു. ഇതില്‍ത്തന്നെ രണ്ടു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ യാന്‍പെങ് ക്യു എന്ന ചൈനീസ് പൗരനാണ്. സൈബരാബാദ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ക്യൂബേവോ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനത്തിനു പിന്നിലും ചൈനീസ് ബന്ധം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പയുമായി ബന്ധപ്പെട്ട 158 ആപ്പുകള്‍ പ്ലേസ്റ്റോറില്‍നിന്ന് ഒഴിവാക്കാന്‍ തെലങ്കാന പൊലീസ് ഗൂഗിളിന് നിര്‍ദ്ദേശം നല്‍കി.

ആപ്പ് വഴിയുള്ള തട്ടിപ്പ് ഇങ്ങനെ:

ആപ്പ് വഴി തത്സമയം വായ്പ ലഭിക്കുന്നതിന് ആധാര്‍, പാന്‍, സെല്‍ഫി എന്നിവ ആപ്പില്‍ അപ്ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോണ്‍ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. ദിവസം കണക്കാക്കിയാണ് വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1 ശതമാനമാണ് പലിശ. അതായത് വാര്‍ഷിക നിരക്കില്‍ കണക്കാക്കിയാല്‍ 36 ശതമാനത്തോളം.

ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നില്‍. രുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകള്‍ വഴിയുള്ള വായ്പാ ഇടപാടുകള്‍ നടക്കുന്നത്.