ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയുടെ ബാഗും പണവും മോഷ്ടിച്ചു; ജനറൽ ആശുപത്രിയിൽ മോഷണം സ്ഥിരമായതോടെ പൊലീസ് പരിശോധന ശക്തമാക്കി; പരിശോധനയിൽ കൺട്രോൾ റൂം സംഘത്തിന്റെ കയ്യിൽ കുടുങ്ങിയത് കോഴിക്കോട് സ്വദേശിയായ മോഷ്ടാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെയും, കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരുടെയും ബാഗും പണവും അടക്കം മോഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അഫ്‌സലിനെ(55)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ സെൻട്രൽ ജംഗ്ഷനിൽ നിന്നാണ് തൊണ്ടി മുതലുമാണ് അഫ്‌സലിനെ കൺട്രോൾ റൂം പൊലീസ് സംഘം പിടികൂടിയത്. ജില്ലാ ജനറൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെയും, വാർഡുകളിൽ നിന്നും മോഷണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി […]

200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍ ഇടുക്കി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വില്‍പ്പന നടത്താന്‍ തയ്യാറാക്കിയ കോടയും ചാരായവും പിടികൂടി. കാഞ്ചിയാര്‍ വില്ലേജില്‍, കോഴിമല ബാലവാടി കരയില്‍, മഠത്തില്‍ പറമ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ റെജി (40 വയസ്സ്) എന്നയാള്‍ താമസിക്കുന്ന വീടിന് സമീപമുള്ള പുരയിടത്തില്‍ നിന്ന് 2OO ലിറ്റര്‍ കോടയും 1O ലിറ്റര്‍ ചാരായവുമാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. റെജിയെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല.   പ്രിവന്റീവ് ഓഫീസര്‍ […]

ഹാളിലെ ഹുക്കിൽ അച്ഛനും മകനും, കിടപ്പുമുറിയിൽ അമ്മയും മകളും ; ചുമരിൽ ബന്ധുക്കളെയാരെയും മൃതദേഹം കാണിക്കരുതെന്ന കുറിപ്പും ; ബിജുവും കുടുംബവും ജീവനൊടുക്കിയത് പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ് : കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടാണ് കേരളക്കര ഇന്ന് പുലർന്നത്. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരൻ പാല് വാങ്ങാൻ എത്തിയതോടെയാണ് കൂട്ടമരണം പറത്തറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ബിജവും പണം നൽകാനുള്ളവരിൽ ചിലർ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇവരിൽ […]

ശ്വസനപ്രശ്‌നം, മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം വീണ്ടും റിപ്പോര്‍ട് ചെയ്തു

സ്വന്തം ലേഖകന്‍ ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് വര്‍ധിക്കുന്നു. 5പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. നിലവിലുള്ള കോവിഡ് 19 നേക്കാള്‍ 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രണ്ടിനും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പ്രത്യേകമായ അഞ്ച് ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ശ്വസനപ്രശ്‌നം,മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം, ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥ, ചുണ്ടിലും മുഖത്തും നിലനിറം എന്നിവയാണ് […]

ഇനിയും അവസാനിക്കാതെ സി.പി.എമ്മിന്റെ നരനായാട്ട്…! ബി.ജെ.പി സ്ഥാനാർത്ഥിയായ ദളിത് യുവതിയ്ക്കും കുടുംബത്തിനും നേരെ സിപിഎമ്മിന്റെ ആക്രമണം ; പരിക്കേറ്റവരിൽ ഗർഭിണിയായ യുവതിയും

സ്വന്തം ലേഖകൻ കണ്ണൂർ : അവസാനിക്കാതെ സി.പി.എമ്മിന്റെ ക്രൂരത. കൊട്ടിയൂർ പാലുകാച്ചിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. പട്ടികജാതി കുടുംബത്തിന് നേരെയാണ് സി പി എം ആക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ ഗർഭിണിയായ യുവതി അടക്കമുള്ളവർക്ക് പരിക്കേറ്റു. അനീഷിന്റെ കുടുംബമാണ് സിപിഎമ്മിന്റെ അക്രമങ്ങളിൽ പേടിച്ച് കഴിയുന്നത്. അനീഷിന്റെ സഹോദരി അശ്വതി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അനീഷിന്റെ ഗർഭിണിയായ ഭാര്യയെയും സഹോദരിയെയും വരെ സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. എട്ട് മാസം ഗർഭിണിയാണ് അനീഷിന്റെ ഭാര്യ ടീന. ആക്രമണത്തിൽ […]

പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ് ; ഫോറസ്റ്റ് ഓഫീസിന് സമീപം ചൂണ്ടയിട്ട് പ്രതിഷേധിച്ച് സൈനികരുടെ സംഘടന : മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്ന് സൈനികർ

സ്വന്തം ലേഖകൻ വളയംചാൽ (കേളകം): പുഴയിൽ നിന്നും ചൂണ്ടയിട്ട് മീൻപിടിച്ച മുൻ സൈനികനെതിരെ കേസെടുത്ത് വനംവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ആറളം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ ചൂണ്ടയിട്ട് പ്രതിഷേധവുമായി കെ.സി.വൈ.എം. സൈനികനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഓഫീസിന് മുന്നിൽ ചീങ്കണ്ണിപ്പുഴയിൽ വിമുക്ത ഭടന്മാരുടെ സംഘടനയായ ജയ്ഹിന്ദിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. മുൻവൈരാഗ്യത്തോടുകൂടി കെട്ടിച്ചമച്ച കേസാണിതെന്നും പിൻവലിക്കുകയല്ലാതെ മറ്റൊരുവിധത്തിലുമുള്ള പരിഹാരം ഇല്ലായെന്നും സൈനികർ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരെ ഇത്തരം നടപടികളിലൂടെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും സൈനികർ ആവശ്യപ്പെട്ടു. സൈനികർക്കെതിരെപോലും ഇത്തരത്തിലുള്ള […]

സല്യൂട്ട് ചെയ്യാന്‍ മടിക്കുന്ന പോലീസുകാരെ തിരിച്ച് വിളിപ്പിച്ച് സല്യൂട്ട് അടിപ്പിക്കും; കിളിരൂര്‍ പെണ്‍വാണിഭം, പ്രവീണ്‍ വധക്കേസ് തുടങ്ങിയ പ്രമാദമായ കേസുകള്‍ അന്വഷിച്ച ഉദ്യോഗസ്ഥ; ആറ്റുകാല്‍ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് സധൈര്യം പറഞ്ഞ, അതില്‍ പ്രധിഷേധിച്ച് പൊങ്കാല ഇടാതിരുന്ന വിശ്വാസി; ഡിപ്പാര്‍ട്‌മെന്റില്‍’ റെയ്ഡ് ശ്രീലേഖ’ എന്ന് വിളിപ്പേര്; കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖ ഐപിഎസ് ഇന്ന് വിരമിക്കുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖ ഇന്ന് വിരമിക്കും. 26-ാം വയസ്സില്‍ കാക്കിയണിഞ്ഞ ശ്രീലേഖ, അതിന് മുന്‍പ് കോളേജ് അദ്ധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.   കോട്ടയം എ.എസ്പി. ആയിട്ടായിരുന്നു ആദ്യനിയമനം. 1991-ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പി.യായി തൃശ്ശൂരില്‍ ചുമതലയേറ്റു. സിബിഐ. കൊച്ചി യൂണിറ്റില്‍ എസ്പി.യായും ന്യൂഡല്‍ഹി കേന്ദ്രത്തില്‍ ഡി.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ഡി.ഐ.ജിയായി പ്രവര്‍ത്തിച്ച ശേഷം പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് […]

ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫിന് ചരിത്ര നേട്ടം; കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം കരുത്ത് തെളിയിച്ചു.

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം കൂടി മുന്നണിയില്‍ എത്തിയതോടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ചരിത്രവിജയം നേടി.നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണവും തൊടുപുഴ നഗരസഭയും നാല് ബ്‌ളോക്ക് പഞ്ചായത്ത് ഭരണവും മുപ്പതോളം ഗ്രാമപഞ്ചായത്തുകളും നേടി. വൈദ്യുതി വകുപ്പ് മന്ത്രി എംഎംമണിയുടെയും ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെയും സ്വന്തം നാട്ടില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തില്‍ പത്തിലും എല്‍ഡിഎഫ് ഭരണം പിടിച്ചു.3,ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, മൂന്ന് ബ്‌ളോക്കില്‍ ഭരണം ഇവയെല്ലാം […]

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം ; യുവാവിനെ യാത്രക്കാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏല്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ വച്ച് വനിതാ കണ്ടക്ടർക്കെതിരെ യുവാവിന്റെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈരകുന്നേരം കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിൽ വച്ചാണ് സംഭവം നടന്നത്. പ്രതിയെ ബസിലെ യാത്രക്കാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പീഡനശ്രമം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.കെ എസ് ആർ ടി സി അധികൃതരും കണ്ടക്ടറും […]

തിരുവാഭരണ ഘോഷയാത്ര: രാജ പ്രതിനിധി എന്‍. ശങ്കര്‍ വര്‍മ്മയ്ക്ക് തിരുനക്കരയില്‍ സ്വീകരണം

സ്വന്തം ലേഖകന്‍ കോട്ടയം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കാന്‍ പന്തളം വലിയ തമ്പുരാന്‍ രേവതി നാള്‍ പി.രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മൂലംനാള്‍ ശ്രീ. എന്‍. ശങ്കര്‍ വര്‍മ്മയെ നിശ്ചയിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം ഭരണ സമിതിയാണ് പേര് ശുപാര്‍ശ ചെയ്തത്. ക്ഷത്രിയ ക്ഷേമസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മധ്യമേഖല സെക്രട്ടറിയുമാണ് ശങ്കര്‍. സഭയുടെ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ 2021 ജനുവരി 3നു ഞായറാഴ്ച 2.30നു തിരുനക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ എന്‍. ശങ്കറിന് […]