മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വെട്ടിലായിരിക്കുന്നത് മലയാള സിനിമ കൂടിയാണ്. ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ നടനെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് താര സംഘടനയായ അമ്മ. പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ച് എക്‌സിക്യൂട്ടിവ് യോഗം കൂടാനാണ് തീരുമാനം. ബിനീഷിനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്യും. മയക്കു മരുന്ന് കേസിൽ കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നവർക്കെതിരെ എല്ലാം നടപടി എടുക്കാൻ് തീരുമാനമായിട്ടുണ്ട്. അതേസമയം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എൻസിബിയുടെ അന്വേഷണം എത്തും. ബിനീഷ് നായകനായി എത്തിയ […]

നവംബര്‍ 26 ദേശീയ പണിമുടക്ക് സമ്പൂർണ്ണമാക്കുക: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാ കണ്‍വെന്‍ഷന്‍ ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: ഐക്യ ട്രേഡ് യൂണിയന്‍ സമിതിയുടെ തീരുമാനപ്രകാരം നവംബര്‍ 26-ന് നടത്തുന്ന ദേശീയ പണിമുടക്കിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാ കണ്‍വെന്‍ഷന്‍ വിർച്വലായി ചേര്‍ന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്‌ ബിജു അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ കെ ബി ബിജുക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എഫ്എസ്ഇടിഒ കണ്‍വീനര്‍ ഉദയന്‍ വി കെ സ്വാഗതവും കെ എസ് ടി […]

കേരളപ്പിറവിദിനത്തിൽ “”മുപ്പായിപ്പാടം”” പിറന്നു: അങ്ങിനെ ഒരു നാടിന് പേരായി ..!

സ്വന്തം ലേഖകൻ കോട്ടയം: പട്ടണത്തിന്റെ ഓരത്ത് മണിപ്പുഴ -ഈരയിൽക്കടവ് ബൈപാസ് റോഡിന് കിഴക്ക്, നാട്ടകം ഗസ്റ്റ്‌ ഹൗസിനു പടിഞ്ഞാറ് റെയിൽവേ പാളത്തിനിപ്പുറവുമായി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഇതു വരെ കൃത്യമായ ഒരു പേരില്ലായിരുന്നു. ആ സ്ഥലത്തിനാണ് മുപ്പായിപ്പാടം എന്ന പേരിട്ട് പേരില്ലാ പ്രശ്നത്തിന് പരിഹാരം കണ്ടത്. മൂലവട്ടം (മൂലേടം ) പ്രദേശത്തെ ഈ ഭാഗത്തെ പെട്ടെന്ന് തിരിച്ചറിയത്തക്ക വിധത്തിൽ ഒരു പേര് കണ്ടെത്തുന്നതിന് വേണ്ടി കുറച്ചു മാസങ്ങൾക്കുമുമ്പ് തന്നെ ഈ പുതിയൊരു ആശയത്തിന്റെ പണിപ്പുരയിൽ നാട്ടുകാർ കയറുകയായിരുന്നു. കൂട്ടായ ആലോചനകളും നിരീക്ഷണങ്ങൾക്കും ഒടുവിൽ നാട്ടുകാർക്ക് […]

നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന : മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു ; മുല്ലപ്പള്ളി മാപ്പ് പറയണമെന്നും വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : യു.ഡി.എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മുല്ലപ്പള്ളി നടത്തിയ നീചമായ സ്ത്രീ വിരുദ്ധ പ്രസ്താവന അടിയന്തരമായി പിൻവലിച്ച് മാപ്പു പറയണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്ത് വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. സ്ത്രീ സമൂഹത്തിനെതിരെ കേരളപ്പിറവി ദിനത്തിൽ പോലും അതിനീചമായ പരാമർശം രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ആയാൽ പോലും […]

തലനാട്ടിൽ വിവിധ പാർട്ടിയിൽ നിന്നും പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം : തലനാട്ടിൽ വിവിധ പാർട്ടികളിൽ നിന്നും നേതാക്കന്മാരും പ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സി ഐ ടി യു പ്രവർത്തകരായിരുന്ന അപ്പച്ചൻ അയ്യമ്പാറയിൽ ടോമി കടപ്ലാക്കൽ, കേരള കോൺഗ്രസ്‌ ജോസ് വിഭാഗം നേതാക്കന്മാരായിരുന്ന സുബിൻ മുതുപ്ലാക്കൽ, കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷനിൽ പേര്യംമല വാർഡിൽ ജോസ് വിഭാഗം സ്ഥാനാർഥി ആയിരുന്ന ബാലകൃഷ്ണൻ എം ആർ മേക്കല്ലായിൽ, ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്ന ജിനീഷ് പി എസ് പാലൊന്നിയിൽ എന്നിവരാണ് കോൺഗ്രസ്‌ പാർട്ടിയിൽ ചേർന്നത്. ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ […]

സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ആഴ്ച വില കൂടിയും കുറഞ്ഞും നിന്ന ശേഷമാണ് ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. അരുൺസ് മരിയ ഗോൾഡ് O2/11/2020 Todays Gold Rate ഗ്രാമിന് 4710 പവന് 37680

ബിനീഷ് വീണ്ടും കസ്റ്റഡിയിലേക്കോ അതോ ജയിലിലേക്കോ..? കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ഇന്ന് നിർണ്ണായകം ; നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാടും നിർണ്ണായകം

സ്വന്തം ലേഖകൻ ബെംഗളൂരു : ലഹരിമരുന്ന് കടത്ത് കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചോടെ അവസാനിക്കും. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ഹാജരാക്കും.ബിനീഷ്‌കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ബെംഗളൂരു ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യംചെയ്തത്. എന്നാൽ, ബിനീഷ് […]

തെള്ളകത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കണ്ണൂരിലെ ബന്ധുവീട്ടിൽ വിളിച്ചറിയിച്ചു: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കമ്പിവടിയ്ക്കു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം; കൊലപാതകം കുടുംബ കലഹത്തെ തുടർന്ന്

തേർഡ് ഐ ബ്യൂറോ കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും രാത്രിയിൽ ജില്ലയിൽ ദുരന്തം. തെള്ളകത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരി(49)യെയാണ് ഭർത്താവ് ടോമി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ടോമി കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞെത്തിയ ഏറ്റുമാനൂർ പൊലീസ് ടോമിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. വാർക്കപ്പണിക്കാരനായിരുന്നു ടോമി. ഇന്നലെ ജോലികൾക്കു ശേഷം രാത്രി വൈകിയാണ് ടോമി വീട്ടിലെത്തിയത്. നേരത്തെ ഭാര്യയും ഭർത്താവും […]

ചങ്ങനാശേരിയിലെ കോളേജ് അദ്ധ്യാപകനെതിരായ പരാതി: അദ്ധ്യാപകനിൽ നിന്നും പരമാവധി പണം തട്ടിയെടുത്ത ശേഷം കുടുക്കാൻ പീഡന പരാതിയെന്ന് സൂചന; പരാതിയിൽ കേസെടുക്കും മുൻപ് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചങ്ങനാശേരിയിലെ കോളേജ് അദ്ധ്യാപകനെതിരെ യുവതി നൽകിയ പരാതി വ്യാജമെന്നു സൂചന. പ്രണയം നടിച്ചു അഞ്ചു വർഷം കൊണ്ടു 65 ലക്ഷത്തോളം രൂപയോളം രൂപ തട്ടിയെടുത്തതായാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അദ്ധ്യാപകനുമായി അടുപ്പം സ്ഥാപിച്ചിരുന്ന പെൺകുട്ടി അദ്ധ്യാപകനെ കബളിപ്പിച്ച് ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്നാണ് വ്യക്തമായിരിക്കുന്നത്. അദ്ധ്യാപകനുമായി അടുപ്പം സ്ഥാപിച്ച പെൺകുട്ടി ലക്ഷങ്ങളാണ് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി തട്ടിയെടുത്തതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ […]

തേൻകെണിയൊരുക്കാൻ തുനിഞ്ഞിറങ്ങുന്ന തരുണീമണികൾ..! ക്യാമറയ്ക്കു മുന്നിൽ തുണിയഴിയ്ക്കാൻ മടിയില്ലാത്ത സ്ത്രീകൾ വമ്പൻ വ്യവസായികളെ അടക്കം കുടുക്കുന്നു; കോതമംഗലത്തെ ആര്യയും, കോട്ടയത്തെ സുമയും തെളിയിക്കുന്നത് പണം പിടിമുറുക്കുന്ന കഥകൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: തെൻ കെണിയൊരുക്കാൻ എന്തിനും തയ്യാറായ ഒരു പെണ്ണും, ഒരുപറ്റം ഗുണ്ടകളും മാത്രം മതിയെന്നു കേരളം വീണ്ടും തെളിയിച്ചിരിക്കുകയാണ്. കോട്ടയത്തിനു പിന്നാലെ, കോതമംലഗത്തും 25 കാരി ക്യാമറയ്ക്കു മുന്നിൽ വസ്ത്രമുരിയാൻ തയ്യാറായതോടെ വമ്പന്മാരാണ് കുടുങ്ങുന്നത്. കോട്ടയത്ത് ഭാഗ്യത്തിന് രാഷ്ട്രീയ നേതാവും ജുവലറി ഉടമയും രക്ഷപെട്ടെങ്കിലും പലരെയും കെണിയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന രഹസ്യവിവരം. എന്നാൽ, മാനം പോകുമെന്ന പേടിയിൽ പലരും വിവരം പുറത്തു പറയാറുമില്ല. കഴിഞ്ഞ ദിവസം കോതമംഗലത്ത് വ്യവസായിയെ തന്റെ ലോഡ്ജ് മുറിയിൽ വിളിച്ചു വരുത്തി നഗ്നനാക്കി ചിത്രമെടുത്ത് കുടുക്കിയ […]