സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ ; ന്യൂനമര്‍ദം ഓഖിയ്ക്ക് സമാനമായ ചുഴലിക്കാറ്റായി മാറാനും സാധ്യത : കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ ; ന്യൂനമര്‍ദം ഓഖിയ്ക്ക് സമാനമായ ചുഴലിക്കാറ്റായി മാറാനും സാധ്യത : കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോടും ഇന്ത്യന്‍ മഹാ സമുദ്രത്തോടും ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ. ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കൂടാതെ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക‍‍‍‍‍ടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമായി മാറാനും സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങി. ഇതു തമിഴ്‌നാട് തീരം കടന്ന് കേരളത്തിലേക്കും തുടര്‍ന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് വ്യക്തമാക്കി.

ഇതിന്റെ പശ്ചാത്തലത്തിൽ തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കുറയും.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ ബുറേവി (Burevi) എന്ന പേരിലാകും അറിയപ്പെടുക. അതേസമയം ഇത് ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കന്‍ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാല്‍ അപകടസാധ്യതയും കൂടുതലാണ്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.ഇതിനാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ സംബന്ധിച്ച മഞ്ഞ അലര്‍ട്ടുമുണ്ട്.

ഇന്നു മുതല്‍ ബുധന്‍ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.