ചാലക്കുടിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടി കൂടിയത് മണിക്കൂറുകൾക്കകം

സ്വന്തം ലേഖകൻ ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (39) പൊലീസ് പിടിയിലായത്. ആളൂർ സ്വദേശിയുടെ ഇറച്ചിക്കടയിൽ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ തറവാടിനടുത്താണ് വാടകക്ക് താമസിച്ച് വന്നിരുന്നത്. യുവാവ് വയോധിക തനിച്ച് താമസിക്കുന്നതറിഞ്ഞ് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കവർച്ചയുടെ വിവരം ഏറെ നേരത്തിനുശേഷമാണ് പുറത്തറിഞ്ഞത്. തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും ഉടൻ സ്ഥലത്തെത്തി പരിശോധിച്ച് […]

ഭൂമി വാങ്ങാമെന്ന് തെറ്റിധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്‌ രണ്ട് സ്ത്രീകൾ ; പുരുഷന്മാരുടെ കുത്തകയായിരുന്ന ആധാരതട്ടിപ്പിലും മിന്നിച്ച് സ്ത്രീകൾ: വ്യാജ പണയാധാരവും വസ്തുവിൽപ്പന കരാറും ഉണ്ടാക്കി തട്ടിയെടുത്തത് 30 ലക്ഷം രൂപ

സ്വന്തം ലേഖകൻ കുന്നംകുളം: ഭൂമി വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീകൾ പൊലീസ് പിടിയിൽ. മലപ്പുറം തിരൂർ തെക്കുമുറി കളരിക്കൽ വീട്ടിൽ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടിൽ നാലകത്ത് സുബൈദ (52) എന്നിവരാണ് പൊലീസ് പിടിയിലായത്. ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് കുന്നംകുളം സ്വദേശിനിയുടെ ചിറമനെങ്ങാട് വില്ലേജിലുള്ള ഭൂമി 63,75,000 രൂപക്ക് തീറുവാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയാധാരവും വസ്തു വിൽപന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് 30 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. ശേഷം നടപടികൾ സ്വീകരിക്കാതെ പണമോ വസ്തു […]

പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചു : സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിളിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ഭക്ഷണ വിതരണ ആപ്പുകളായ , എന്നിവയ്ക്ക് ഗൂഗിളിന്റെ നോട്ടീസ്. രണ്ട് ആപ്പുകളിലും പുതുതായി ആരംഭിച്ച ഗെയിമിഫിക്കേഷൻ ഫീച്ചറിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവുമായി ബന്ധപ്പെട്ട് ന്യായരഹിതമായ നടപടി എന്നാണ് സൊമാറ്റോ ഗൂഗിൾ നോട്ടീസിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടേത് ചെറിയ കമ്പനിയാണെന്നും ഇപ്പോൾ തന്നെ ഗൂഗിളിന്റെ ചട്ടങ്ങളുമായി ചേർന്നു പോകാൻ തങ്ങളുടെ ബിസിനസ്സ് തന്ത്രം ഇതിനകം തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്. അടുത്തയാഴ്ച്ചയോടെ സൊമാറ്റോ പ്രീമിയർ ലീഗിന് പകരം കൂടുതൽ ആവേശകരമായ മറ്റൊരു ഫീച്ചർ ഒരുക്കുമെന്ന് […]

ഡ്രൈവിങ്ങിനിടെ വഴി അറിയാൻ നാവിഗേഷന് മാത്രമേ ഇനി മൊബൈൽ ഫോൺ ഉപയോഗിക്കാവൂ ; ഒരു ഓൺലൈൻ ഇടപാടും നടത്താത്ത കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ ഇടപാടും സാധിക്കില്ല : കേന്ദ്രസർക്കാരിന്റെ പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങളും ഇന്നു പ്രാബല്യത്തിൽ വരും. ഇന്ത്യയിലെല്ലായിടത്തും ഒരേ തരം വാഹന രജിസ്‌ട്രേഷൻ കാർഡുകളും (ആർസി) ഡ്രൈവിങ് ലൈസൻസും പുതിയ നിയന്ത്രണത്തിന്റെ ഭാഗമാണ്. ഇതിന് പുറമെ എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസൻസും സർക്കാരിന്റെ ഡിജിലോക്കറിലോ എംപരിവാഹൻ പോർട്ടലിലോ സംസ്ഥാന വാഹന പോർട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനാ സമയത്ത് ഇവ കാണിച്ചാൽ മതിയാകും. പിഴ ഓൺലൈനായി അടയ്ക്കണം. പിഴയടക്കുന്നതിന്റെ വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡേറ്റാ ബേസിൽ 10 വർഷം വരെയായിരിക്കും സൂക്ഷിക്കുക. വാഹന നമ്പറുമായി ലിങ്ക് ചെയ്ത […]

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പത്ത് രൂപയാണ് സ്വർണ വിലയിൽ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും കുറഞ്ഞു. അരുൺസ് മരിയ ഗോൾഡ് 01/10/2020 *GOLD RATE* 1gm:4660 8gms:37280

ടാർസന് നൂറു പൊറോട്ട പുല്ലാണ്, ദിവസവും ഇരുപതിലധികം ചായയും കുടിക്കും ; കോഴിക്കോടുകാരൻ തീറ്റ റപ്പായിയുടെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട് : ടാർസൻ എന്നു കേട്ടാൽ പലരുടെയും മനസിൽ എത്തുക കാർട്ടൂൺ കഥാപാത്രമായിരിക്കും. എന്നാൽ ടാർസസൺ എന്ന് കോട്ടാൽ കോഴിക്കോട്ട് ചീക്കിലോടുകാരുടെ മനസിലെത്തുക മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്. ഒരു കാലത്തു ഭക്ഷണം കഴിക്കുന്നതിൽ പെരുമ കേൾപ്പിച്ചു കടന്നുപോയ തീറ്റ റപ്പായി വന്നാൽ പോലും ടാർസന്റെ മുന്നിൽ ഒരുനിമിഷം അമ്പരന്നു നിൽക്കും. എന്നാൽ, ഭക്ഷണത്തിൽ റപ്പായി ആണെങ്കിൽ പണിയെടുക്കുന്നതിൽ ശരിക്കും ടാർസനാണ് ഈ ചുമട്ടു തൊഴിലാളി. ഇത് ഉസൻകുട്ടി. കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ഗ്രാമത്തിൽ […]

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാവൂ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അൺലോക്ക് അഞ്ചാം ഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതലാണ് പുതിയ ഇളവുകൾ. പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സിനിമ തീയേറ്ററുകൾ ഭാഗികമായി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 15 മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന നിർദ്ദേശവും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. എങ്കിലും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം അതാത് സംസ്ഥാന സർക്കാരുകൾക്കായിരിക്കും. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായും മാനേജ്‌മെന്റുമായും സംസാരിച്ച ശേഷം സംസ്ഥാന സർക്കാരുകൾക്ക് […]

ഐ ഫോൺ പകുതി വിലയ്ക്ക് ; പിറവം സ്വദേശിയ്ക്ക് നഷ്ടമായത് 28000 രൂപ : തട്ടിപ്പ് പുറത്ത് വന്നത് കസ്റ്റംസ് ഡ്യൂട്ടിയായി 45000 രൂപ ആവശ്യപ്പെട്ടതോടെ : ഓൺലൈൻ വ്യാപാരത്തിന് പുറകിൽ നടക്കുന്ന പുതിയ തട്ടിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം :ഐ ഫോൺ ഉൾപ്പെടെയുള്ളവ ഓൺലൈനിലൂടെ പാതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് വിശ്വസിച്ച എറണാകുളം പിറവം സ്വദേശി ബിനോയ് ജോണിന് നഷ്ടമായത് 28000 രൂപ. ഇയാൾക്ക് പുറമെ സമാനമായി നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.കഴിഞ്ഞ ആഗസ്റ്റ് 30നാണ് പിറവം സ്വദേശിയായ ബിനോയ് ജോൺ തട്ടിപ്പിനിരയായത്. ഐസിഡിഎസ് എക്‌സ്പ്രസ് എന്ന കമ്പനിയാണ് യു.കെയിൽ നിന്ന് പകുതി വിലക്ക് ഐഫോൺ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്ന് പിറവം സ്വദേശിയായ ബിനോയ് ജോൺ പറയുന്നു. സൈറ്റിൽ കണ്ട നമ്പറിലേക്ക് വിളിക്കുകയും തുടർന്ന് […]

നുമ്മ കണ്ട ആളല്ല സ്വപ്‌ന സുരേഷ്, ആള് പുലിയാണ് ; തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ളത് 38 കോടിയുടെ നിക്ഷേപം ; അന്വേഷണത്തിൽ പുറത്തുവരുന്നത് ഉന്നതരുടെ സ്വപ്‌ന രാജ്ഞിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. യു.എ.ഇ കോൺസുലേറ്റിനെയും സംസ്ഥാന സർക്കാരിനെയും ഒരുപോലെ കബളിപ്പിച്ച് സ്വപ്‌ന സുരേഷ് എന്ന തിരുവനന്തപുരത്തുകാരിയുടെ വിദ്യാഭ്യാസ യോഗ്യതയായി അവരുടെ സഹോദരൻ പറഞ്ഞത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ അന്വേഷണ ഏജൻസികൾക്ക് തന്നെ ഞെട്ടലാണ് ഉണ്ടാകുന്നത്. സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. […]

ബാബറി മസ്ജിദ് പൊളിച്ച കേസിന്റെ വിവാദത്തിനിടെ ആരും അറിയാതെ ആര്യാടൻ ഷൗക്കത്തിന് ചോദ്യം ചെയ്യൽ; കോൺഗ്രസ് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് വിദ്യാഭ്യാസ തട്ടിപ്പ് കേസിൽ; ബാബറി മസ്ജിദിന്റെ മറവിൽ ഒളിവിലായ വിവാദം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി: ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ അലയൊലികൾക്കിടെ, കേരളത്തിൽ രക്ഷപെട്ടു പോയ ഒരാളുണ്ട്. ബുധനാഴ്ച പകൽ മുഴുവൻ രാജ്യത്തെ രാഷ്ട്രീയം ബാബറി പള്ളിയ്ക്കു പിന്നാലെ പോയപ്പോൾ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിനു വിധേയനാകുകയായിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിക്ക് സഹായം നൽകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കോഴിക്കോട് എൻഫോഴ്സ്മെന്റ് യൂണിറ്റ് […]