Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ഭക്ഷണ വിതരണ ആപ്പുകളായ , എന്നിവയ്ക്ക് ഗൂഗിളിന്റെ നോട്ടീസ്. രണ്ട് ആപ്പുകളിലും പുതുതായി ആരംഭിച്ച ഗെയിമിഫിക്കേഷൻ ഫീച്ചറിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംഭവുമായി ബന്ധപ്പെട്ട് ന്യായരഹിതമായ നടപടി എന്നാണ് സൊമാറ്റോ ഗൂഗിൾ നോട്ടീസിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടേത് ചെറിയ കമ്പനിയാണെന്നും ഇപ്പോൾ തന്നെ ഗൂഗിളിന്റെ ചട്ടങ്ങളുമായി ചേർന്നു പോകാൻ തങ്ങളുടെ ബിസിനസ്സ് തന്ത്രം ഇതിനകം തന്നെ രൂപപ്പെടുത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തയാഴ്ച്ചയോടെ സൊമാറ്റോ പ്രീമിയർ ലീഗിന് പകരം കൂടുതൽ ആവേശകരമായ മറ്റൊരു ഫീച്ചർ ഒരുക്കുമെന്ന് സൊമാറ്റോ വക്താവ് അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഗൂഗിൾ നോട്ടീസിനോട് സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം നോട്ടീസ് ലഭിച്ചതിന് പിന്നാലെ പുതിയ ഫീച്ചർ സ്വിഗ്ഗി നിർത്തിവെച്ചിട്ടുണ്ട്. ഗൂഗിൾ പോളിസിയെ കുറിച്ച് മനസ്സിലാക്കാൻ സ്വിഗ്ഗി കൂടുതൽ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.ഐപിഎൽ ക്യാമ്പയിനിന്റെ ഭാഗമായാണ് സ്വിഗ്ഗിയും സൊമാറ്റോയും പുതിയ ഫീച്ചർ അവതരിപ്പിച്ചത്.

ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ നേരത്തെ പേ.ടി.എം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ആപ്പ് സ്റ്റോറിൽ തിരിച്ചെത്തുകയും ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ചായിരുന്നു പേടിഎമ്മിനെതിരായ നടപടി എടുത്തത്.

ഓൺലൈനായുള്ള ചൂതാട്ട ഗെയിമുകളും കായികമത്സരങ്ങൾക്കുള്ള വാതുവെപ്പുകളും അനുവദിക്കുന്ന ആപ്പുകളെ പേടിഎം പിന്തുണച്ചത് പ്ലേസ്റ്റോർ നയത്തിന് എതിരാണെന്നാണ് ഗൂഗിൾ അറിയിച്ചിരുന്നത്. ഉപയോക്താക്കളെ പമോ മറ്റു സമ്മാനങ്ങളോ ചൂതാട്ടത്തിലൂടെ നേടാൻ സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റിലേക്ക് നയിക്കുന്നത് കരാർ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നത്.