അങ്കമാലിയിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് കൊവിഡ്: ഡിപ്പോ അടച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: ഗുരുവായൂരില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറാണ് ഇയാൾ. ഇതേത്തുടർന്ന് ഗുരുവായൂര്‍ – കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍ കാഞ്ഞാണി വഴി തൃശൂരേക്ക് പത്ത് മണിക്ക് എത്തിയ കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തവര്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പോകണമമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി ബന്ധപ്പെടണമെന്നും […]

കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

സ്വന്തം ലേഖകൻ കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. ‘ഗിഫ്റ്റ് പെ നോ ബ്രേക്ക്’ എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ചാനല്‍. പേര് സൂചിപ്പിക്കുന്നതു പോലെ ചാനലിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ട യായ് കാര്‍ട്ടൂണായ ഹണി ബണ്ണി, ഇന്‍സ്റ്റന്റ് ക്യാമറ, സൈക്കിളുകള്‍, വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയ നിരവധി വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്ന സമ്മാനമഴ രാജ്യത്തുടനീളമുള്ള കുട്ടിക്കൂട്ടുകാര്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാവിലെ 9.30 മുതല്‍ രാത്രി 12.30 […]

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നിലവിൽ വന്നു; ചാർജ് വർധന ദൂര പരിധി കുറച്ച്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായ സംസ്ഥാനത്തെ പ്രൈവറ്റ ബസ് ജീവനക്കാർക്ക് താത്ക്കാലിക ആശ്വാസമായി ബസ് ചാർജ് വര്ജധനന. കൊവിഡ് കാലത്തേക്ക് മാത്രമായാണ് ബസ് ചാര്‍ജ് കൂട്ടിയത്. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കില്‍ ഈടാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയാണ് മന്ത്രിസഭാ അംഗീകരിച്ചത്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന […]

കൊവിഡ്: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചേക്കും; ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നാല് കാര്യങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊവിഡ് രോഗബാധ സംസ്ഥാനത്ത് ഏറിവരികയാണെന്നും ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടെന്നുമാണ് കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിന് പുറമെ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുകയാണെങ്കില്‍ പ്രധാനപ്പെട്ട പല വോട്ടിങ് കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റേണ്ടി വരുമെന്നും കേന്ദ്ര […]

അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ച് പാക്കിസ്ഥാൻ ; വ്യോമ നീക്കം നിരീക്ഷിച്ച് ഇന്ത്യയും

സ്വന്തം ലേഖകൻ ശ്രീന​ഗ‍ർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണ രേഖയിൽ പ്രകോപനപരമായ നീക്കവുമായി പകിസ്ഥാൻ. നിയന്ത്രണരേഖയിലേക്ക് 20000 പകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പകിസ്ഥാൻ സൈനികരെ വിന്യസിച്ചിരിക്കുന്നത്. പകിസ്ഥാനിലെ ​ഗിൽജിത് ബാൾടിസ്ഥാൻ മേഖലയിൽ നിന്നുമാണ് സൈന്യത്തെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം എത്തിച്ചതിനെക്കാൾ കൂടുതൽ സൈനികരെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. പകിസ്ഥാന്‍റെ ഭാ​ഗത്തു നിന്നും അതിർത്തിയിൽ നടക്കുന്ന വ്യോമ നീക്കവും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ഒരു […]

അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയം കാണാതിരിക്കരുത്..! ഒളശ അദ്ധവിദ്യാലയത്തിന് നൂറിന്റെ വിജയത്തിളക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: അകക്കണ്ണിന്റെ വെളിച്ചത്തിൽ ഈ കുരുന്നുകൾ നേടിയ വിജയത്തിന് നൂറു ശതമാനത്തിന്റെ തിളക്കം. വിജയത്തിന്റെ വെളിച്ചം ഉള്ളിൽ നിറച്ചു പരീക്ഷ എഴുതിയ കുട്ടികളിൽ ഒരാൾ എല്ലാ വിഷയങ്ങൾക്കും എപ്ലസും, മറ്റൊരാൾ ഒൻപത് ഏ പ്ലസും സ്വന്തമാക്കി. ഇതോടെയാണ് പരീക്ഷ എഴുതിയ അഞ്ചു കുട്ടികളും ഉജ്വല വിജയമാണ് സ്വന്തമാക്കിയത്. നൂറ് ശതമാനവും കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയായ അതുൽ കൃഷ്ണയാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി ഒന്നാമത് എത്തിയത്. പത്തനംതിട്ട ഇലന്തൂർ സോമന്റെയും ജയലക്ഷ്മിയുടെയും മകനാണ് അതുൽ കൃഷ്ണ. കാഴ്ച പരിമിതി […]

ഇന്ധന വില വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക ബന്ദ് ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിലെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങള്‍ വീതം നിര്‍ത്തിയിട്ടാണ് പ്രതിഷേധം. പൊതുജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തുടർച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ സ്വകാര്യ ബസ് […]

കൊവിഡ് സംഹാരം തുടരുന്നു; ലോകത്ത് ഒരു കോടി അഞ്ച് ലക്ഷം പേർക്ക് രോ​ഗബാധ: ലോകത്താകെ കൊവിഡ് മരണം 5.13 ലക്ഷം പിന്നിട്ടു

സ്വന്തം ലേഖകൻ വാഷിംങ്ങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അഞ്ച് ലക്ഷം പിന്നിട്ടു. 10,583,878 പേർക്കാണ് നിലവിൽ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ‘ ലോകത്താകമാനം കൊവിഡ് മരണ സംഖ്യ ദിനം പ്രതി ഉയരുകയാണ്. 5.13 ലക്ഷം പേർക്കാണ് കൊവിഡ് ബാധയേറ്റ് ജീവൻ നഷ്ടമായത്. കൊവിഡിന്റെ പ്രവഭ കേന്ദ്രമായി മാറിയ അമേരിക്കയിലും ബ്രസീലിലും സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 37000ത്തിൽ ആധികം ആളുകൾക്ക് രോ​ഗം സ്ഥിരീകരിച്ചു. ബ്രസീലിൽ 24 മണിക്കൂറിനിടയിൽ 35000ത്തിൽ ആധികം ആളുകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ മാത്രം […]

ഹണി ട്രാപ്പ്: അടിമാലിയിലെ വ്യാപാരിയിൽ നിന്നും പണം തട്ടാൻ ശ്രമം; തട്ടിപ്പിന് ശ്രമിച്ചത് പൊലീസെന്ന വ്യാജേന

സ്വന്തം ലേഖകൻ മൂന്നാർ: അടിമാലിയിൽ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകാരനെന്ന വ്യാജേന വ്യാപാരിയെ സമീപിച്ച സംഘം ഏഴര ലക്ഷം രൂപ ഇയാളിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ അടിമാലി സ്വദേശി വിജയൻ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. വിജയന്റെ ബന്ധുവിന്റെ വസ്തു വാങ്ങുന്നതിനായി അജിതയെന്ന പേരിൽ ഒരു സ്ത്രീ ഫോണിലൂടെ സമീപിച്ചു. വീട്ടിലെത്തി സ്ഥലമിടപാട് സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപെഴകുന്ന ചിത്രങ്ങൾ മെബൈൽ ഫോണിൽ പകർത്തി. തുടർന്ന് റിട്ടയേഡ് ഡിവൈഎസ്പി […]

അൺലോക്ക് 2.0: രാജ്യത്ത് രണ്ടാം ഘട്ടം ലോക്ക് ഡൗണിലെ ഇളവുകൾ ആരംഭിച്ചു: രാജ്യം പുതിയ കാലത്തിലേയ്ക്ക് കടക്കുന്നു: കേരളത്തിൽ വരാൻ പാസ് നിർബന്ധം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗണിൻ്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞ് ഇളവുകളിലേയ്ക്ക് കടക്കുന്നു. ലോക്ക് ഡൗണിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയതോടെയാണ് അൺലോക്ക് തുടങ്ങിയത്. രാജ്യത്ത് അണ്‍ലോക്ക് 2.0 – അൺലോക്ക് രണ്ടാം ഘട്ടം ജൂലായ് ഒന്ന് ബുധനാഴ്ച മുതൽ ആരംഭിക്കും. അണ്‍ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം നിലവില്‍ വരുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട […]