സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നിലവിൽ വന്നു; ചാർജ് വർധന ദൂര പരിധി കുറച്ച്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന നിലവിൽ വന്നു; ചാർജ് വർധന ദൂര പരിധി കുറച്ച്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം തള്ളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായ സംസ്ഥാനത്തെ പ്രൈവറ്റ ബസ് ജീവനക്കാർക്ക് താത്ക്കാലിക ആശ്വാസമായി ബസ് ചാർജ് വര്ജധനന. കൊവിഡ് കാലത്തേക്ക് മാത്രമായാണ് ബസ് ചാര്‍ജ് കൂട്ടിയത്. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയായിരുന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കില്‍ ഈടാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയാണ് മന്ത്രിസഭാ അംഗീകരിച്ചത്. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉയര്‍ത്തണമെന്ന ആവശ്യം മന്ത്രിസഭ തള്ളി. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അംഗീകരിച്ചിരുന്നു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ധന വില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാട്ടി കൊവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാര്‍ശ പരി​ഗണിച്ചാണ് ബസ് ചാർജ് വർധന. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.