അൺലോക്ക് 2.0: രാജ്യത്ത് രണ്ടാം ഘട്ടം ലോക്ക് ഡൗണിലെ ഇളവുകൾ ആരംഭിച്ചു: രാജ്യം പുതിയ കാലത്തിലേയ്ക്ക് കടക്കുന്നു: കേരളത്തിൽ വരാൻ പാസ് നിർബന്ധം

അൺലോക്ക് 2.0: രാജ്യത്ത് രണ്ടാം ഘട്ടം ലോക്ക് ഡൗണിലെ ഇളവുകൾ ആരംഭിച്ചു: രാജ്യം പുതിയ കാലത്തിലേയ്ക്ക് കടക്കുന്നു: കേരളത്തിൽ വരാൻ പാസ് നിർബന്ധം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗണിൻ്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞ് ഇളവുകളിലേയ്ക്ക് കടക്കുന്നു. ലോക്ക് ഡൗണിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തുടങ്ങിയതോടെയാണ് അൺലോക്ക് തുടങ്ങിയത്.

രാജ്യത്ത് അണ്‍ലോക്ക് 2.0 – അൺലോക്ക് രണ്ടാം ഘട്ടം ജൂലായ് ഒന്ന് ബുധനാഴ്ച മുതൽ ആരംഭിക്കും. അണ്‍ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം നിലവില്‍ വരുമ്പോഴും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 19, 000 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഘട്ട അണ്‍ ലോക്കിലെ സ്ഥിതിഗതികള്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും. കേന്ദ്ര നിര്‍ദ്ദേശം അതേ പടി പാലിക്കുമെന്ന് കാണിച്ച്‌ ഉത്തരവിറക്കിയെങ്കിലും കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്ട്രേഷന്‍ തുടരണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ വേണമെന്ന് കാണിച്ച്‌ ഇന്ന് പുതിയ ഉത്തരവിറക്കും.

അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം. ബസ് ചാര്‍ജ്ജ് വര്‍ദ്ധന അജണ്ടയിലില്ലെങ്കിലും അജണ്ടക്ക് പുറത്തുള്ള വിഷയമായി വരാനും സാധ്യതയുണ്ട്. നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശയാണ് ഗതാഗതവകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയത്

അതേസമയം കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി . ആരോഗ്യ വിദഗ്ദര്‍ ആശങ്കപ്പെട്ടതുപോലെ തന്നെ കോവിഡ് തീവ്രതയിലേക്കാണ് ജൂലൈ മാസത്തിലെത്തുമ്ബോള്‍ രാജ്യം പോകുന്നത്. സംസ്ഥാനങ്ങളുടെ കണക്ക് പ്രകാരം മരണം 17, 000 കടന്നു.

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 4878 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1,74,761ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നാലായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂവ്വായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് രണ്ട് ദിവസമായി രണ്ടായിരത്തി ഇരുന്നൂറിനടത്തു കേസുകള്‍ മാത്രം.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നലെയും ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിഗതികള്‍ വിലയിരുത്തി. അണ്‍ലോക്ക് ഡൗണ്‍ രണ്ടാം ഘട്ട ഇളവുകളും നിലവില്‍ വന്നു. രാത്രി കര്‍ഫ്യു 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു.65 വയസ്സ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാനുള്ള നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.